Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോവിഡില്‍ ഏക വരുമാനമാര്‍ഗം ഇല്ലാതായി; പ്രതിസന്ധിയില്‍ തളരാതെ തട്ടുകട ഉപജീവന മാര്‍ഗമാക്കി ബികോം ബിരുദധാരിയായ വീട്ടമ്മ

കുട്ടിയെ ഭര്‍ത്താവിനെ ഏല്‍പിച്ച് പെരുമ്പുഴയില്‍ സംസ്ഥാന പാതയോരത്ത് കൊടും ചൂടിനെ പോലും വകവെക്കാതെ സജിത തുടങ്ങിയ തട്ടുകട വിജയം കണ്ടു. കുലുക്കി സര്‍ബത്ത്, മോര് സോഡ, ചായ, കാപ്പി തുടങ്ങിയവ സജിത ഒറ്റക്ക് നിന്ന് കച്ചവടം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2021, 04:36 pm IST
inKerala

മണികണ്ഠന്‍ കുറുപ്പത്ത്  

കാഞ്ഞാണി: കോവിഡ് വന്നതോടെ തുച്ഛമായ വരുമാനത്തില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെടുകയും രോഗബാധിതനായ മകന്റെ ചികിത്സാ ചിലവും, വീട്ടുചിലവും കണ്ടെത്താനായിട്ടാണ് ബികോം ബിരുദധാരിയായ സജിത എന്ന വീട്ടമ്മ റോഡരുകില്‍ തട്ടുകട തുടങ്ങുന്നത്.  

ഒരുവര്‍ഷം മുമ്പാണ് തൃശൂര്‍ കാഞ്ഞാണി സംസ്ഥാന പാതയില്‍ പെരുമ്പുഴ പാടത്ത് രണ്ടാമത്തെ പാലത്തിനോട് ചേര്‍ന്ന് റോഡരുകില്‍ എറവ് സ്വദേശിനി സജിത ജിജു തട്ടുകട വച്ച് കെട്ടുന്നത്. ഭര്‍ത്താവിന് ജോലി നഷ്ടപ്പെട്ടതോടെയാണ് എന്തെങ്കിലും വരുമാനം ലഭിക്കുന്ന ജോലി ചെയ്യണം എന്ന് സജിത തീരുമാനിക്കുന്നത്. സജിതയുടെ രണ്ടു മക്കളില്‍ 12 വയസുള്ള മൂത്ത മകന് കാഴ്‌ച്ചക്കുറവും, പേശികള്‍ക്ക് ബലക്കുറവും തലച്ചോറിലെ ഞരമ്പുകള്‍ക്ക് സുഷിരം വന്നും രോഗാവസ്ഥയിലാണ്. ഇതോടെ സ്വകാര്യ വ്യക്തിയുടെ സഹായത്താലാണ് സജിത തട്ടുകട ആരംഭിക്കുന്നത്.  

കുട്ടിയെ ഭര്‍ത്താവിനെ ഏല്‍പിച്ച് പെരുമ്പുഴയില്‍ സംസ്ഥാന പാതയോരത്ത് കൊടും ചൂടിനെ പോലും വകവെക്കാതെ സജിത തുടങ്ങിയ തട്ടുകട വിജയം കണ്ടു. കുലുക്കി സര്‍ബത്ത്, മോര് സോഡ, ചായ, കാപ്പി തുടങ്ങിയവ സജിത ഒറ്റക്ക് നിന്ന് കച്ചവടം ചെയ്തു. രാവിലെ 10.30 മുതല്‍ വൈകീട്ട് 5 വരെയായിരുന്നു തുടക്കത്തില്‍ തട്ടുകടയുടെ പ്രവര്‍ത്തന സമയം. ദിവസം ശരാശരി 1000 മുതല്‍ 1200 രൂപ വരെ കച്ചവടം നടക്കും. ചിലവ് കഴിച്ച് 500 രൂപ തനിക്ക് മിച്ചം കിട്ടാറുള്ളതായി സജിത പറഞ്ഞു.

മൂന്ന് വര്‍ഷം തൃശൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി നോക്കവെ മകന്റെ അസുഖം മൂലം ജോലി ഉപേക്ഷിച്ചതായിരുന്നു. ജീവിക്കാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യാന്‍ തയ്യാറുള്ള സജിത കച്ചവടം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുലര്‍ച്ചെ 5 മുതല്‍ സംസ്ഥാന പാതയോരത്ത് യാത്രക്കാര്‍ക്ക് ചായയും ഭക്ഷണവും തയ്യാറാക്കി കൊടുത്ത് തുടങ്ങി. ദോശ, ഇഡ്ഡലി, കഞ്ഞി എന്നിവക്കൊപ്പം ചെമ്പരത്തി ചായയും, നീലചായയും ഇവിടെ ലഭ്യമാണ്. 

രാവിലെ കുറച്ച് നേരം ഭര്‍ത്താവിന്റെ സഹായം സജിതക്കുണ്ടാക്കും. സുഖമില്ലാത്ത കുട്ടിയെ മുത്തച്ചനെ ഏല്‍പ്പിച്ചാണ് ഇവിടെ കച്ചവടത്തിനെത്തുന്നത്. കുറഞ്ഞ മുതല്‍ മുടക്കില്‍ സ്വന്തമായി കച്ചവടം ചെയ്ത് ജീവിതോപാധി കണ്ടെത്തി മറ്റുള്ളവര്‍ക്ക് മാതൃകയാകുകയാണ് ഇന്ന് സജിത എന്ന വീട്ടമ്മ.

Tags: lifecovidകഥ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സാക്ഷാത്ക്കാരം

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.