Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

അടിച്ചമര്‍ത്തണം ഉരുക്കുമുഷ്ടിയോടെ

ഇസ്ലാമിക ഭീകരസംഘടനയായ എസ്ഡിപിഐ പാലക്കാട് എലപ്പുള്ളിയില്‍ സഞ്ജിത്ത് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ ഭാര്യയുടെ മുന്നിലിട്ട് പൈശാചികമായി കൊലചെയ്തത് സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2021, 05:00 am IST
inEditorial

ഇസ്ലാമിക ഭീകരസംഘടനയായ എസ്ഡിപിഐ പാലക്കാട് എലപ്പുള്ളിയില്‍ സഞ്ജിത്ത് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ  ഭാര്യയുടെ മുന്നിലിട്ട് പൈശാചികമായി കൊലചെയ്തത് സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ഇതേ ഭീകര സംഘടനയില്‍പ്പെട്ടവര്‍ ബിജു എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ ചാവക്കാട് കൊലചെയ്ത് ഒരാഴ്ച മാത്രം പിന്നിടുമ്പോഴാണ് സമാനമായ രീതിയില്‍ മറ്റൊരു നീചമായ മനുഷ്യഹത്യ കൂടി നടത്തിയിരിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ തന്നെ സമീപകാലത്തു പത്തോളം സംഘപരിവാര്‍ പ്രവര്‍ത്തകരെയാണ് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് ജിഹാദികള്‍ അരുംകൊലചെയ്തത് എന്നറിയുമ്പോള്‍ നരഹത്യയാണ് ഈ ഭീകരസംഘടനയുടെ മുഖ്യ അജണ്ടയെന്ന് വ്യക്തമാവും. പാലക്കാട് ജില്ലയെയും ഇക്കൂട്ടര്‍ കൊലക്കളമാക്കിയിരിക്കുന്നു. കൊലപാതകങ്ങളുടെ പല മടങ്ങാണ് ഈ രണ്ട് ജില്ലകളിലുമായി ജിഹാദി ഭീകരര്‍ നടത്തിയിട്ടുള്ള ആക്രമണങ്ങള്‍. ഇപ്പോള്‍ കൊലചെയ്യപ്പെട്ട സഞ്ജിത്തിനെതിരെ മുമ്പ് രണ്ടുതവണയാണ് വധശ്രമം നടന്നത്. വിദഗ്ധമായി കൊലപാതകം നടത്താന്‍ പരിശീലനം ലഭിച്ച ഒരു ക്രിമിനല്‍ സംഘം ഇവര്‍ക്കൊപ്പമുള്ളതായി പറയപ്പെടുന്നു. പാലക്കാടാണത്രേ പരിശീലനം നല്‍കുന്നത്. ചാവക്കാട് ബിജുവിന്റെ ജീവനെടുത്തവര്‍ ഇത്തരം പരിശീലനം ലഭിച്ചവരാണെന്ന വിവരവുമുണ്ട്. മുസ്ലിങ്ങളില്‍ ഒരു ചെറിയ വിഭാഗത്തിന്റെ പിന്തുണയുള്ള പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും തങ്ങളുടെ എതിരാളികളായി കാണുന്നത് സംഘപരിവാര്‍ പ്രവര്‍ത്തകരെയാണ്. മതഭീകരതയെ തുറന്നുകാട്ടുന്നതാണ് ഇതിന് കാരണം. തുടര്‍ച്ചയായുള്ള കൊലപാതകങ്ങളിലൂടെ സമൂഹത്തില്‍ ഭീതി വിതച്ച് തങ്ങളുടെ മത രാഷ്‌ട്രീയത്തെ എതിര്‍ക്കാന്‍ മറ്റാരും രംഗത്തുവരാത്ത സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

മതേതരത്വം, ജനാധിപത്യം, സാമൂഹ്യനീതി എന്നൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുമെങ്കിലും തനി ഭീകരസംഘടനകളാണ് പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും. ഇടതുപക്ഷ ഭരണത്തില്‍ ഇവര്‍ക്ക് പരിപൂര്‍ണ പിന്തുണ ലഭിക്കുകയും ചെയ്യുന്നു. പകല്‍ സഖാക്കളായി നടക്കുന്ന പലരും രാത്രിയായാല്‍ ജിഹാദികളാണ്. കണ്ണൂരിലെ ഫസല്‍ വധംപോലെ പ്രാദേശികമായുണ്ടാകുന്ന അപൂര്‍വം ചില ഏറ്റുമുട്ടലുകള്‍ ഇടതു-ജിഹാദി സഹകരണത്തിന് തടസ്സമാകാറില്ല. തങ്ങള്‍ ശത്രുക്കളായി കാണുന്നവരെയാണ് എസ്ഡിപിഐ ഭീകരര്‍ കൊലപ്പെടുത്തുന്നത് എന്നതിനാലാണ് സിപിഎം എല്ലാവിധ ഒത്താശയും ചെയ്യുന്നത്. എസ്ഡിപിഐ നടത്തിയിട്ടുള്ള പല കൊലപാതകങ്ങളിലും പ്രതികളായിട്ടുള്ളവരുടെ സിപിഎം പശ്ചാത്തലം വ്യക്തമാണ്. ചാവക്കാട് ബിജുവിനെ കൊലപ്പെടുത്തിയവരും ഇക്കൂട്ടത്തില്‍പ്പെടുന്നു. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും പിന്തുണ ജിഹാദി ഭീകരര്‍ക്ക് ലഭിക്കുന്നതിനാല്‍  പോലീസും ഇവര്‍ക്കൊപ്പം നില്‍ക്കുന്ന അവസ്ഥയാണ്. അന്വേഷണങ്ങളില്‍ പലതരം കള്ളക്കളികള്‍ നടക്കുന്നു. യഥാര്‍ത്ഥ കുറ്റവാളികള്‍ പലരും പ്രതികളാവില്ല. ഇരകളെ കുറ്റവാളികളായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ പോലീസിന്റെ ഭാഗത്തുനിന്നുതന്നെ ഉണ്ടാകുന്നു. സിപിഎം നടത്തുന്ന കൊലപാതകങ്ങളിലേതുപോലെ കൊല്ലിച്ചവരിലേക്ക് ഒരിക്കലും അന്വേഷണം നീളില്ല. പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പല കൊലപാതകങ്ങളും ഒഴിവാക്കാമായിരുന്നു. ജിഹാദി ഭീകരരില്‍ നിന്നു തന്നെ രണ്ടുതവണ ആക്രമണം നേരിട്ട സഞ്ജിത്തിന്റെ കൊലപാതകത്തിലും പോലീസിന്റെ അനാസ്ഥ വ്യക്തമാണ്. എന്‍ഐഎ അന്വേഷണത്തിലൂടെ മാത്രമേ ഈ ഭീകരരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കാനാവൂ. ജിഹാദി ഭീകരവാദികളോടുള്ള സിപിഎമ്മിന്റെ സമീപനമാണ് കോണ്‍ഗ്രസ്സും പിന്തുടരുന്നത്. എസ്ഡിപിഐ നടത്തുന്ന കൊലപാതകങ്ങളെ അപലപിക്കാന്‍  പോലും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് മടിയാണ്.  

രാഷ്‌ട്രീയത്തിന്റെ മറപറ്റി നിന്ന് മനുഷ്യക്കശാപ്പുകള്‍ നടത്തുന്നവരെ അടിച്ചമര്‍ത്തണം. അവരുടെ മതം നോക്കി ഭരണകൂടം നിഷ്‌ക്രിയത പാലിക്കാന്‍ പാടില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും നേതാക്കളായ പലരും മുന്‍കാലത്ത് സിമി എന്ന ഭീകര സംഘടനയില്‍ പ്രവര്‍ത്തിച്ചവരാണ്. ഭീകരപ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം തിരിച്ചറിഞ്ഞ് ഈ സംഘടനയെ നിരോധിച്ചപ്പോള്‍ ഇവര്‍ മറ്റൊരു സംഘടനയ്‌ക്ക് രൂപംനല്‍കുകയായിരുന്നു. സംഘടനകളുടെ പേരില്‍ മാത്രമാണ് മാറ്റം വന്നിട്ടുള്ളത്. വിധ്വംസക പ്രവര്‍ത്തനം ഒരേപോലെ തുടരുകയാണ്. മാധ്യമപ്രവര്‍ത്തകന്റെ മുഖംമൂടി അണിഞ്ഞ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെ നിരവധി പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് അറസ്റ്റിലായിട്ടുള്ളത്. പലരും ജയിലിലാണ്. ഇത്തരമൊരു സംഘടനയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് സമൂഹത്തിന് ഭീഷണിയാണ്. പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും നിരോധിക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.  പക്ഷേ ഭരണാധികാരികള്‍ മടിച്ചുനില്‍ക്കുകയാണ്. നിരോധിച്ചാല്‍ മറ്റു പേരുകളില്‍ പ്രത്യക്ഷപ്പെടുമെന്നൊക്കെ പറയുന്നതില്‍ യുക്തിയില്ല. അങ്ങനെ സംഭവിച്ചാല്‍ അപ്പോള്‍ നോക്കാം. അല്ലാതെ വിധ്വംസക ശക്തികളാണെന്ന് തിരിച്ചറിഞ്ഞിട്ടും സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുന്നത് വലിയ വിപത്തുകളിലേക്ക് നയിക്കും. മതഭീകരര്‍ മാധ്യമങ്ങള്‍ നടത്തുന്നതും, പരിസ്ഥിതി സംരക്ഷകര്‍ ചമയുന്നതുമൊക്കെ അവരെ ജയിലഴികള്‍ക്കുള്ളിലാക്കുന്നതിന് തടസ്സമാവരുത്. പണത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും പിന്തുണയോടെ കൊലപാതക പരമ്പരകള്‍ നടത്തി കേരളം പിടിച്ചടക്കാമെന്ന ഈ ജിഹാദികളുടെ ഹുങ്ക് നിഷ്‌കരുണം അടിച്ചമര്‍ത്തുക തന്നെ വേണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

India

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

Kerala

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

Kerala

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.