തിരുവനന്തപുരം: മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ പിറന്ന ‘മരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹം’ ഡിസംബര്‍ രണ്ടിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. ഇക്കാര്യം നിര്‍മാതാവ് ആന്റണി പെരുംമ്പാവൂരും സ്ഥിരീകരിച്ചിട്ടുണ്ട്. തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ മോഹന്‍ലാലും ആഗ്രഹിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
മരക്കാര്‍ സൂപ്പര്‍ഹിറ്റ് ചിത്രമെന്ന് പ്രിവ്യൂഷോ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ പ്രിവ്യൂഷോ ചെന്നൈയിലെ സ്റ്റുഡിയോയില്‍ നടന്നത്. മോഹന്‍ലാല്‍ കുടുംബസമേതമാണ് സിനിമ കാണാന്‍ എത്തിയത്. നിര്‍മാണ പങ്കാളികള്‍ക്കും ചലച്ചിത്ര മേഖലയിലെ മറ്റു ആളുകള്‍ക്കുമായി ചെന്നൈയില്‍ ലിസിയുടെ ഉമടസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് ഡബ്ബിങ് സ്റ്റുഡിയോയില്‍ വച്ചായിരുന്നു പ്രദര്‍ശിപ്പിച്ചത്.
പ്രിയദര്‍ശന്റെ മകനായ സിദ്ധാര്‍ഥ് പ്രിയദര്‍ശന്റെ വിഎഫ്എക്സ് തന്നെയാണ് പ്രധാന ആകര്‍ഷണം. ബാഹുബലിയിലെ യുദ്ധരംഗങ്ങളേക്കാള്‍ മികച്ചു നില്‍ക്കുന്നതാണ് ‘മരക്കാറി’ലെ പല രംഗങ്ങളുമെന്ന് കണ്ടവര്‍ വ്യക്തമാക്കി. 30 മിനിറ്റ് നീണ്ടു നില്ക്കുന്ന കടല്‍യുദ്ധമാണ് ക്ലൈമാക്സില്‍. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന എല്ലാം സിനിമയില്‍ ഉണ്ടെന്ന് കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.
തുടക്കത്തിലെ നാല്പത്തിയഞ്ച് മിനിറ്റ് പ്രണവാണ് മരക്കാറായി നിറഞ്ഞാടുന്നതെങ്കില്‍ പിന്നീട് കുഞ്ഞാലിയായി മോഹന്‍ലാല്‍ എത്തുന്നതോടെ മാസ് രംഗങ്ങള്‍ വരുന്നത്. ആസ്വാദകര്‍ക്ക് ഒരുത്സവം തന്നെയാകുമെന്നതില്‍ തര്‍ക്കമില്ലെ എന്നായിരുന്നു ചിത്രം കണ്ടിറങ്ങിയ സഹനിര്‍മാതാവ് സി.ജെ റോയ് പറഞ്ഞത്.
മോഹന്‍ലാല്‍ കുഞ്ഞാലിയായെത്തുമ്പോള്‍ മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, അര്ജ്ജുന് സര്‍ജ, പ്രഭു, മുകേഷ്, സിദ്ദിഖ് തുടങ്ങിയ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ്സ്. തിരു ഛായാഗ്രഹണം നിര്‍വഹിച്ചു. ചിത്രസംയോജനം കൈകാര്യം ചെയ്തത് എം.എസ്സ് അയ്യപ്പന് നായരാണ്. റോണി റാഫേല്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് രാഹുല്‍ രാജും, അങ്കിത് സൂരിയും ലൈല് ഇവാന്‍സ് റോഡറും ചേര്‍ന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: