കൊച്ചി: ഹൈക്കോടതി ജസ്റ്റീസുമാര്‍ ശബരിമലയില്‍ നേരിട്ടെത്തി പരിശോധന നടത്തും. സന്നിധാനത്തെ ഗസ്റ്റ് ഹൗസ് നവീകരണത്തിന് അനുമതി തേടിയുള്ള ഹര്‍ജി പരിശോധിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഈ മാസം എട്ടിനാണ് ജസ്റ്റിസുമാര്‍ സന്നിധാനത്ത് പരിശോധന നടത്തുന്നത്.
ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്, ജസ്റ്റിസ് ഹരിശങ്കര്‍ മേനോന് എന്നിവരാണ് പരിശോധനയുടെ ഭാഗമായി സന്നിധാനത്ത് നേരിട്ടെത്തുക. 1.75 കോടി രൂപ ചെലവിലാണ് ഗസ്റ്റ് ഹൗസ് നവീകരിക്കുന്നത്. ഗസ്റ്റ് ഹൗസ് നവീകരിക്കാന്‍ അനുമതി തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: