Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊവിഡ് പ്രതിരോധത്തില്‍ മാതൃകയായി കല്ലുവാതുക്കല്‍ പഞ്ചായത്ത്

സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയ പ്രതിരോധ ഉപകരണങ്ങള്‍ സംഘടിപ്പിച്ച് വാര്‍ഡുകളില്‍ വിതരണം ചെയ്തു. രോഗബാധിതരുടെ വീടുകളില്‍ മരുന്നുകളും ആവശ്യക്കാര്‍ക്ക് ഭക്ഷണവും കിറ്റുകളും എത്തിക്കാനും സാധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 10:19 am IST
inKollam

ചാത്തന്നൂര്‍: കൊവിഡ് മഹാമാരിയുടെ പിടിയിലായിരുന്ന കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്ത് ഇപ്പോള്‍ കൊവിഡ് പ്രതിരോധത്തില്‍ മാതൃകയാകുന്നു. മിക്കവാര്‍ഡുകളിലും സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി. സപ്തംബര്‍ തുടക്കത്തില്‍ പ്രതിദിന രോഗബാധിതര്‍ 79 ആയിരുന്നത്, ഒക്‌ടോബറില്‍ 34 ആയും നവംബറില്‍ 24 ആയും കുറഞ്ഞു.  

ജനങ്ങളോടൊപ്പം ആരോഗ്യ പ്രവര്‍ത്തകരും പോലീസും ജാഗ്രതാ സമിതികളും ആശാപ്രവര്‍ത്തകരും കൈകോര്‍ത്തപ്പോള്‍ വ്യാപനത്തിന്റെ തീവ്രത ശമിപ്പിക്കാന്‍ കഴിഞ്ഞു. സുമനസ്സുകളുടെ കാരുണ്യത്തില്‍ കിട്ടിയ ഓക്സിമീറ്ററുകള്‍ ഫലപ്രദമായി.

സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയ പ്രതിരോധ ഉപകരണങ്ങള്‍ സംഘടിപ്പിച്ച് വാര്‍ഡുകളില്‍ വിതരണം ചെയ്തു. രോഗബാധിതരുടെ വീടുകളില്‍ മരുന്നുകളും ആവശ്യക്കാര്‍ക്ക് ഭക്ഷണവും കിറ്റുകളും എത്തിക്കാനും സാധിച്ചു.  

രോഗവ്യാപനം തീവ്രമായപ്പോള്‍ പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി. ജാഗ്രതാസമിതി പ്രവര്‍ത്തകരുടെയും സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ കൊവിഡ് ടെസ്റ്റിന് യാത്രാസൗകര്യം ഏര്‍പ്പെടുത്തി. വാര്‍ഡുതലങ്ങളില്‍ ക്യാമ്പുകള്‍ നടത്തി രോഗപ്രതിരോധ കുത്തി വെപ്പു നടത്താന്‍ സംവിധാനം ഒരുക്കി വ്യാപനത്തിന്റെ രൂക്ഷത വലിയ അളവില്‍ കുറയ്‌ക്കാന്‍ കഴിഞ്ഞു.

സദാ സജ്ജരായി സേവാഭാരതി

സേവാഭാരതിയുടെ നേതൃത്വത്തില്‍ ജനങ്ങളെ സംഘടിപ്പിച്ച് കൂട്ടായ പ്രവര്‍ത്തനം നടത്തിയത് ഫലവത്തായി. അണുവിമുക്തമാക്കാന്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തില്‍ നടപടി സ്വീകരിച്ചു.  

കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് സേവാഭാരതി നേതൃത്വം നല്‍കി. ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുപോകാനും അടിയന്തരഘട്ടങ്ങളില്‍ വളരെ വേഗം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കാനും സേവാഭാരതി പ്രവര്‍ത്തകര്‍ സദാ സജ്ജരായിരുന്നു.  

പ്രതിസന്ധി ഘട്ടത്തില്‍ സ്വയം മുമ്പോട്ടുവന്ന സേവാഭാരതി പ്രവര്‍ത്തകരോടുള്ള കടപ്പാടും സ്‌നേഹവും എത്രകണ്ട് അഭിനന്ദിച്ചാലും മതിയാകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ പറഞ്ഞു.  

പ്രതിരോധം  ശുചീകരണത്തിലൂടെ

വാര്‍ഡിലെ പൊതുസ്ഥലങ്ങള്‍ ശുചീകരണം നടത്തുകയും വീടുകളില്‍ ബ്ലീച്ചിങ് പൗഡര്‍ ഉള്‍പ്പെടെയുള്ള ശുചീകരണ സാധനങ്ങള്‍ എത്തിക്കുകയും ചെയ്തു. കൂടാതെ, പൊതുപ്രവര്‍ത്തകരുടെ സഹായത്തോടെ വീടുകളില്‍ പച്ചക്കറികിറ്റുകള്‍ വിതരണംചെയ്തു. വാക്സിനേഷന് ആവശ്യമായ സഹായം ചെയ്തു കൊണ്ട് കൊവിഡിനെ പിടിച്ചുകെട്ടി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി.

Tags: covidkollamKalluvathukkal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.