Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുല്ലപ്പെരിയാര്‍ ഉത്തരവ്: ഉത്തരവാദി മുഖ്യമന്ത്രി

അന്തര്‍സംസ്ഥാന നദീജല കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ കീഴിലായതിനാല്‍ പിണറായി അറിയാതെ ഇത്തരമൊരു ഉത്തരവ് ഉദ്യോഗസ്ഥര്‍ ഇറക്കില്ലെന്ന് വ്യക്തമാണ്. ഉത്തരവ് റദ്ദാക്കണമെന്ന വനംമന്ത്രിയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കാതിരുന്നതുതന്നെ ഇതിനു തെളിവാണല്ലോ. സുപ്രീംകോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഉത്തരവിറക്കിയതെന്ന 'ഉദ്യോഗസ്ഥരുടെ വാദം'- മുഖ്യമന്ത്രി മുഖവിലയ്‌ക്കെടുക്കുന്നതും, നിയമപരമായ പരിശോധന നടത്താതെ ഉത്തരവ് റദ്ദാക്കാനാവില്ലെന്ന നിലപാട് സ്വീകരിക്കുന്നതും എന്തുകൊണ്ടാണെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 9, 2021, 05:00 am IST
in Editorial

മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് വലിയ അഴിമതിയാണെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധിയൊന്നും ആവശ്യമില്ല. വിവരം പുറത്തായതോടെ സര്‍ക്കാരിന്റെ അറിവോടെയല്ല ഉത്തരവിറങ്ങിയതെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ വാദിക്കുന്നത് പരിഹാസ്യമാണ്. വനംമന്ത്രി അറിഞ്ഞിട്ടില്ലായിരിക്കാം. വനംമന്ത്രി അറിയാതെ ഇത്തരം അഴിമതികള്‍ മുന്‍പും നടന്നിട്ടുണ്ടല്ലോ. വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയതിനുശേഷം മന്ത്രി ശശീന്ദ്രന്‍ നടത്തുന്ന ബാലിശമായ വാദങ്ങള്‍ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളതാണെന്നേ കേള്‍ക്കുന്നവര്‍ക്ക് തോന്നൂ.  

അന്തര്‍സംസ്ഥാന നദീജല കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ കീഴിലായതിനാല്‍ പിണറായി അറിയാതെ ഇത്തരമൊരു ഉത്തരവ് ഉദ്യോഗസ്ഥര്‍ ഇറക്കില്ലെന്ന് വ്യക്തമാണ്. ഉത്തരവ് റദ്ദാക്കണമെന്ന വനംമന്ത്രിയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കാതിരുന്നതുതന്നെ ഇതിനു തെളിവാണല്ലോ. സുപ്രീംകോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഉത്തരവിറക്കിയതെന്ന ‘ഉദ്യോഗസ്ഥരുടെ വാദം’- മുഖ്യമന്ത്രി മുഖവിലയ്‌ക്കെടുക്കുന്നതും, നിയമപരമായ പരിശോധന നടത്താതെ ഉത്തരവ് റദ്ദാക്കാനാവില്ലെന്ന നിലപാട് സ്വീകരിക്കുന്നതും എന്തുകൊണ്ടാണെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. മുഖ്യമന്ത്രി പറയുന്നതെന്തും തൊണ്ടതൊടാതെ വിഴുങ്ങേണ്ട സാഹചര്യം വ്യക്തിപരമായും രാഷ്‌ട്രീയമായും മന്ത്രി ശശീന്ദ്രനുണ്ട്. ആദ്യമന്ത്രിസഭയില്‍നിന്ന് പുറത്തായ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കിയത്, ഇങ്ങനെ ചില പ്രയോജനങ്ങള്‍ മുന്നില്‍ക്കണ്ടാണെന്ന് ശശീന്ദ്രന് നന്നായറിയാം. അധികാരം ഇട്ടെറിഞ്ഞുപോരാനുള്ള രാഷ്‌ട്രീയ ധാര്‍മികതയൊന്നും ഈ മന്ത്രിയില്‍ അവശേഷിച്ചിട്ടില്ലെന്ന് ആര്‍ക്കാണറിയാത്തത്.

മരം മുറിക്കാന്‍ അനുവദിച്ചതിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കത്തയച്ചത് മുഖ്യമന്ത്രി പിണറായിക്കാണ്. എല്ലാം പിണറായി അറിഞ്ഞുകൊണ്ടാണെന്നതിന് ഇതില്‍പ്പരം തെളിവുകള്‍ വേണ്ട. ഉത്തരവ് റദ്ദാക്കാതെ മരവിപ്പിക്കുക മാത്രം ചെയ്തിട്ടുള്ളതും ഇതിനാലാണ്. ഗുരുതരമായ നിയമലംഘനമാണ് ഇക്കാര്യത്തില്‍ നടന്നിട്ടുള്ളത്. പ്രത്യക്ഷത്തില്‍ കാണുന്നതിനെക്കാള്‍ വലിയ രഹസ്യ ഇടപാടുകള്‍ ഇതിനു പിന്നിലുണ്ടാവാം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടി മുന്‍കാലങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാരുകള്‍ കേരളത്തിലെ രാഷ്‌ട്രീയപാര്‍ട്ടികളെ വിലയ്‌ക്കെടുത്തിട്ടുള്ള ചരിത്രമുണ്ട്. ഇവിടെയും അങ്ങനെ സംഭവിച്ചിരിക്കാനുള്ള സാധ്യത വളരെയേറെയാണ്. ഇതിനൊന്നും നിന്നുകൊടുക്കുന്നവരല്ല സിപിഎമ്മും പിണറായി വിജയനുമെന്നും അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ലല്ലോ.  

എസ്എന്‍സി ലാവ്‌ലിന്‍ മുതല്‍ ഇങ്ങോട്ടുള്ള സിപിഎമ്മിന്റെയും പിണറായിയുടെയും ട്രാക്ക് റെക്കോര്‍ഡ് വിളിച്ചുപറയുന്നതും മറ്റൊന്നല്ല. അഴിമതി പുറത്താവുമ്പോള്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി രക്ഷപ്പെടുന്നത് പിണറായി സര്‍ക്കാരിന്റെ അടവുനയം തന്നെയാണ്. ഇതാകട്ടെ ഉദ്യോഗസ്ഥരുമായുള്ള ഒത്തുകളിയുടെ ഭാഗവുമാണ്. അന്വേഷണങ്ങള്‍ എത്രതന്നെ നടന്നാലും അതൊക്കെ ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രഹസനങ്ങള്‍ മാത്രമാണെന്നും, തങ്ങള്‍ ശിക്ഷിക്കപ്പെടുന്ന പ്രശ്‌നമില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് നന്നായറിയാം. ഏറിയാല്‍ ഒരു സ്ഥലംമാറ്റം, അല്ലെങ്കില്‍ സസ്‌പെന്‍ഷന്‍. ഒരാനുകൂല്യവും നഷ്ടപ്പെടാതെ പൂര്‍വ്വാധികം ശക്തിയോടെ സര്‍വീസില്‍ തിരിച്ചെത്തുമെന്ന ദൃഢവിശ്വാസമാണ് ഉദ്യോഗസ്ഥരെ നയിക്കുന്നത്.

അഴിമതി മാത്രമല്ല, കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെപ്പോലും അപകടപ്പെടുത്തുന്ന നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. മരം മുറിക്കാന്‍ അനുമതി നല്‍കിയതിലൂടെ ബേബി ഡാം ബലപ്പെടുത്താനുള്ള അവസരമാണ് തമിഴ്‌നാടിന് കൈവരുന്നത്. ഇത് കേരളത്തിന്റെ മുന്‍ നിലപാടുകളെ നിരാകരിക്കുന്നതാണ്. ബേബി ഡാമിനെ ബലപ്പെടുത്തി മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. ഇത് കേരളം അംഗീകരിച്ചിരുന്നില്ല. കാരണം പുതിയ അണക്കെട്ട് എന്ന ആവശ്യം ഇതോടെ ദുര്‍ബലപ്പെടും. മുല്ലപ്പെരിയാറില്‍ വേണ്ടത് പുതിയ അണക്കെട്ട് മാത്രമാണെന്നും, ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അതിലൂടെ മാത്രമേ കഴിയൂ എന്നുമാണ് സിപിഎം പറഞ്ഞുവന്നിരുന്നത്.  

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇതിനായി ഒരു ബില്ലും അന്നത്തെ ജലവിഭവമന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ അവതരിപ്പിക്കുകയുണ്ടായി. ഇതുതന്നെയായിരുന്നു പിണറായിയുടെയും നിലപാട്. മുല്ലപ്പെരിയാറില്‍ ആശങ്കകള്‍ക്ക് കാരണമില്ലെന്നും, അടിസ്ഥാനരഹിതമായ പ്രചാരണം നടത്തി ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കരുതെന്നും മുന്നറിയിപ്പിന്റെ സ്വരത്തിലാണ് മുഖ്യമന്ത്രി നിയമസഭയ്‌ക്കകത്തും പുറത്തും പ്രസ്താവനകള്‍ നടത്തിയത്. ഈ ദിശയിലാണ് ബേബിഡാമില്‍ മരം മുറിക്കാനുള്ള ഉത്തരവ് തമിഴ്‌നാടിന് അനുകൂലമായി പിണറായി സര്‍ക്കാര്‍ പുറത്തിറക്കിയത്. മുല്ലപ്പെരിയാറിന്റെ സുരക്ഷ തങ്ങള്‍ക്ക് ഒരു പ്രശ്‌നമല്ലെന്ന് ഇതോടെ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇങ്ങനെയൊരു ഗുരുതരമായ കുറ്റം ചെയ്ത സര്‍ക്കാരിനെ, പതിവുപോലെ ജനങ്ങളെ കബളിപ്പിച്ച് രക്ഷപ്പെടാന്‍ അനുവദിക്കരുത്.

Tags: Pinarayi Vijayanമുല്ലപ്പെരിയാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിൽ പി.ബിയിൽ ഭിന്നത; നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ

Kerala

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

Kerala

ഞെട്ടിച്ച തോല്‍വി, ഉത്തരവാദിത്വം പിണറായിക്കല്ലെന്ന് സിപിഎം; കേരളത്തില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരം

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

പുതിയ വാര്‍ത്തകള്‍

ഡോ. റീന എന്‍.ആര്‍., ഡോ. ദീപ്തി എം.

സോവ്സി സംസ്ഥാന സമ്മേളനം സമാപിച്ചു

കെ മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകള്‍ തന്നെ

ബെംഗളൂരു- മുംബൈ എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് വെര്‍ച്ച്വലായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്
ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ബെംഗളൂരു- മുംബൈ എക്സ്പ്രസ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

പ്രമുഖ തമിഴ് സിനിമ നിർമ്മാതാവ് കെ. രാജൻ ചെന്നൈയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ: ഞെട്ടലോടെ സിനിമാലോകം

കോഴിക്കോടിന് മന്ത്രിസ്ഥാനം നൽകാത്തതിനാൽ പ്രതിഷേധം, മുസ്‍ലിം ലീഗ് ഹൗസിന് മുമ്പിൽ കരിങ്കൊടിയും പോസ്റ്ററും

പെണ്‍കുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം; പുതിയ നിയമവുമായി താലിബാന്‍

ഭീകരാക്രമണത്തിന്‌ എത്തിയ ഭീകരൻ സൗന്ദര്യം കൂട്ടാൻ ‘ഹെയര്‍ ട്രാന്‍സ്പ്ലാന്റ്’ നടത്തി കുടുങ്ങി: കശ്മീരില്‍ ലഷ്‌കര്‍ ഭീകരന്‍ പിടിയില്‍

ഭാരതീയ വ്യാപാരി വ്യവസായി സംഘം ആറാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സഹ സംഘടനാ സെക്രട്ടറി സതീഷ് കുമാര്‍ ജി. ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ വ്യാപാരി സമൂഹവും മുന്നിട്ടിറങ്ങണം: സി. സദാനന്ദന്‍ മാസ്റ്റര്‍

ഗംഗാ ജലം പങ്കുവെക്കല്‍ കരാര്‍: ഭീഷണിയുമായി ബംഗ്ലാദേശ്

ഭാരതവും നെതര്‍ലന്‍ഡ്സും17 കരാറുകളില്‍ ഒപ്പിട്ടു; ലക്ഷ്യം സാമ്പത്തികവ്യാപാര രംഗങ്ങളിലെ വന്‍ കുതിച്ചുചാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.