Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അനന്തശയനന്റെ അല്‍പ്പശി ആറാട്ട്

പൈങ്കുനി ഉത്സവം കൊടിയേറുമ്പോള്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയ്‌ക്ക് മുന്നിലായി പഞ്ചപാണ്ഡവന്‍മാരുടെ വലിയ പ്രതിമകള്‍ സ്ഥാപിക്കും. പഞ്ചപാണ്ഡവരെക്കണ്ട് വടക്കേനട വരെ നടന്ന് ആറാട്ട് എഴുന്നള്ളിപ്പും കണ്ടു മടങ്ങുന്നത് അനന്തപുരിക്കാരുടെ പതിവാണ്. തപസ്സനുഷ്ഠിച്ച വില്വമംഗലം മുനിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട ഭഗവാന്റെ ശിരസ്സ് തിരുവല്ലത്തും, പാദങ്ങള്‍ തൃപ്പാപ്പൂരും (തൃപ്പാദപുരം), ഉരോഭാഗം തിരുവനന്തപുരത്തുമായി കാണപ്പെട്ടുവെന്ന് ഐതിഹ്യം പറയുന്നു.

ശിവാ കൈലാസ്byശിവാ കൈലാസ്
Nov 8, 2021, 10:46 pm IST
inSamskriti

കലിയുഗാരംഭത്തില്‍ പ്രതിഷ്ഠിതമായതെന്ന് കരുതുന്ന തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നത് ആണ്ടില്‍ രണ്ട് തവണ. തുലാമാസത്തിലെ അല്‍പ്പശി ഉത്സവവും, മീനത്തിലെ പൈങ്കുനി ഉത്സവവും. തിരുവിതാംകൂര്‍ രാജപ്രതിനിധി ഉടവാളേന്തി അകമ്പടി സേവിക്കുന്ന രണ്ട് ഉത്സവങ്ങളും അനന്തപുരിയുടെ പ്രധാന ആഘോഷങ്ങളാണ്. പത്ത് ദിവസം നീളുന്ന അല്‍പ്പശി, പൈങ്കുനി ആഘോഷങ്ങള്‍ ശംഖുമുഖത്തെ കടലോരത്ത് ആറാട്ടോടെയാണ് സമാപിക്കുക.  

പൈങ്കുനി ഉത്സവം കൊടിയേറുമ്പോള്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയ്‌ക്ക് മുന്നിലായി പഞ്ചപാണ്ഡവന്‍മാരുടെ വലിയ പ്രതിമകള്‍ സ്ഥാപിക്കും. പഞ്ചപാണ്ഡവരെക്കണ്ട് വടക്കേനട വരെ നടന്ന് ആറാട്ട് എഴുന്നള്ളിപ്പും കണ്ടു മടങ്ങുന്നത് അനന്തപുരിക്കാരുടെ പതിവാണ്. തപസ്സനുഷ്ഠിച്ച വില്വമംഗലം മുനിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട ഭഗവാന്റെ ശിരസ്സ് തിരുവല്ലത്തും, പാദങ്ങള്‍ തൃപ്പാപ്പൂരും (തൃപ്പാദപുരം), ഉരോഭാഗം തിരുവനന്തപുരത്തുമായി കാണപ്പെട്ടുവെന്ന് ഐതിഹ്യം പറയുന്നു.  

പൈങ്കുനി ഉത്സവ ആറാട്ടിന് പത്മനാഭസ്വാമിക്ക് കൂട്ടായി ശ്രീവരാഹം ക്ഷേത്രത്തിലെ വരാഹമൂര്‍ത്തിയാണ് എത്തുന്നത്. ഒപ്പം തൃപ്പാദപുരം ഉപമൂര്‍ത്തിയും. എന്നാല്‍ അല്‍പ്പശി ആറാട്ടിന് പത്മനാഭസ്വാമിക്കൊപ്പം തിരുവല്ലത്തെ പരശുരാമസ്വാമിയും കൂട്ടിനുണ്ടാവും. ആറാട്ട് ദിവസം വൈകിട്ടാണ് ഭഗവാനും പരിവാരങ്ങളും ആറാട്ടിനായി ക്ഷേത്രത്തിനു പുറത്തേക്ക് എഴുന്നള്ളുന്നത്.

ശ്രീപത്മനാഭസ്വാമി, ശ്രീകൃഷ്ണന്‍, ശ്രീനരസിംഹസ്വാമി എന്നിവരുടെ വിഗ്രഹങ്ങളാണ് ആറാട്ടിന് എഴുന്നള്ളിക്കുന്നത്. പെരിയ നമ്പി, പഞ്ചഗവ്യത്ത് നമ്പി, തെക്കേമഠം നമ്പി, തിരുവമ്പാടി നമ്പി എന്നിവര്‍ ആറാട്ട് ഘോഷയാത്രയ്‌ക്കൊപ്പം അണിനിരക്കുന്നു. ആന, അശ്വാരൂഢസേന, പോലീസിന്റെ വാദ്യമേളം, മിലിട്ടറിയുടെ വാദ്യമേളം. സായുധ സേന എന്നിവയ്‌ക്ക് പുറമെ വിവിധ കലാരൂപങ്ങളും ഘോഷയാത്രയ്‌ക്ക് ചാരുത നല്‍കാറുണ്ട്. ഘോഷയാത്ര പടിഞ്ഞാറെ കോട്ട കഴിഞ്ഞാല്‍ ആചാരപ്രകാരമുള്ള 21 കതിനാവെടി മുഴങ്ങും.

ഭക്തിയും പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും  ഇഴചേരുന്ന ആറാട്ട് എഴുന്നള്ളത്ത് പ്രൗഢഗംഭീരമാണ്. പടിഞ്ഞാറേ നട, പടിഞ്ഞാറേകോട്ട വഴി പുറത്തേക്ക് പോകുന്ന ആറാട്ട് എഴുന്നള്ളത്ത് ഈഞ്ചക്കല്‍, വള്ളക്കടവ് വഴി വിമാനത്താവളത്തിന് കുറുകേ കടന്നാണ് ശംഖുമുഖം കടപ്പുറത്തെത്തുക. ഈ സമയത്ത് വിമാനത്താവളം താല്കാലികമായി അടഞ്ഞു കിടക്കും.  

ഏഴുമണിയോടെയാണ് ശംഖുമുഖം കടലില്‍ ഭഗവാന്റെ തിരു ആറാട്ട് നടക്കുന്നത്. ആചാരപ്രകാരമുള്ള ആറാട്ടിന് ശേഷം ഒമ്പത് മണിയോടെ എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ തിരികെയെത്തും.  

തുലാമാസത്തെ അത്തം നാളില്‍ കൊടിയേറിയ അല്‍പ്പശി ഉത്സവം ഇത്തവണ തിരുവോണനാളായ വ്യാഴാഴ്ച ആറാട്ടോടെ സമാപിക്കും. മീനത്തിലെ രോഹിണി നാളില്‍ കൊടിയേറി അത്തം നാളില്‍ ആറാട്ടോടെയാണ് പൈങ്കുനി ഉത്സവം സമാപിക്കുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

Kerala

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

India

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

Kerala

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.