Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരളം നികുതി കുറയ്‌ക്കാത്തത് വഞ്ചനയും കാപട്യവും

ഇന്ധന വില വര്‍ധനവില്‍ നിന്ന് ലഭിക്കുന്ന നികുതിയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാനമെന്ന് സമ്മതിക്കുന്നതിലൂടെ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും കാപട്യവും വഞ്ചനയുമാണ് പുറത്തായിരിക്കുന്നത്. അതായത് ഇന്ധനവില അടിക്കടി വര്‍ധിക്കുമ്പോള്‍ നികുതി വരുമാനവും ഏറുന്നതില്‍ ഈ സര്‍ക്കാര്‍ സന്തോഷിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2021, 05:00 am IST
in Editorial

പെട്രോളിനും ഡീസലിനും ഒറ്റയടിക്ക് വില കുറയ്‌ക്കുക വഴി ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഈ നടപടിക്ക് അനുസൃതമായി സംസ്ഥാന സര്‍ക്കാരുകള്‍ വാറ്റു നികുതി കുറയ്‌ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടുകയുണ്ടായി. ഇതുപ്രകാരം നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറച്ചു. ബിജെപി ഭരിക്കുന്ന 10 സംസ്ഥാനങ്ങള്‍ വലിയ തോതിലാണ് തങ്ങള്‍ക്ക് ലഭിക്കുന്ന നികുതി വേണ്ടെന്നു വച്ചത്. ഇതില്‍ തന്നെ ഉത്തര്‍പ്രദേശും ഹരിയാനയും 12 രൂപ വീതമാണ് പെട്രോളിനും ഡീസലിനും കുറച്ചത്. പ്രതിപക്ഷം ഭരിക്കുന്ന തമിഴ്‌നാടും ഒറീസയുമടക്കമുള്ള സംസ്ഥാനങ്ങളും വാറ്റുനികുതി കുറയ്‌ക്കുകയുണ്ടായി. പക്ഷേ ഒരു നികുതിയും കുറയ്‌ക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണ്. കേന്ദ്രം നികുതി കുറച്ച വാര്‍ത്ത പുറത്തുവന്ന ദിവസം ആനുപാതികമായ നികുതിയിളവ് സംസ്ഥാനത്തും ഉണ്ടാവുമെന്നു പറഞ്ഞ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പിറ്റേ ദിവസം മാധ്യമങ്ങളെ കണ്ടപ്പോള്‍ മലക്കംമറിയുകയായിരുന്നു. ഇന്ധന നികുതി കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ അധിക്ഷേപിച്ചുകൊണ്ട്, സംസ്ഥാനം നികുതി കുറയ്‌ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് മന്ത്രി പറഞ്ഞത്. യാതൊരു ലജ്ജയുമില്ലാതെ വീറോടെ ഇക്കാര്യം പറഞ്ഞ മന്ത്രി താന്‍ ഒരു ജനവിരുദ്ധനാണെന്നു തെളിയിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായിയുടെ പൂര്‍ണ പിന്തുണ ഇതിനുണ്ടെന്ന കാര്യം ഉറപ്പാണ്. സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയെ പിന്തുണച്ച് സിപിഎമ്മും രംഗത്തുവരികയുണ്ടായി.

ഇന്ധന വിലവര്‍ധനയുടെ കാര്യത്തില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ എടുത്ത നിലപാടിന് കടകവിരുദ്ധമായ നിലപാടാണ് അധികാരത്തുടര്‍ച്ച ലഭിച്ചപ്പോള്‍ എടുത്തിരിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ തങ്ങള്‍ അനുകൂലിക്കുകയാണെന്നും, എന്നാല്‍ കേന്ദ്രം ഇങ്ങനെ  ചെയ്യുന്നില്ലെന്നുമായിരുന്നു അന്നത്തെ ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തിയിരുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയില്‍പ്പെടുത്തി വില കുറയ്‌ക്കാന്‍ ഒരുക്കമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല  സീതാരാമന്‍ വ്യക്തമാക്കുകയും, ഇതിനുള്ള നീക്കം ആരംഭിക്കുകയും ചെയ്തപ്പോള്‍ കേരളം കാലുമാറി. ജിഎസ്ടി കൗണ്‍സിലില്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ത്ത സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. സംസ്ഥാനത്ത് ലിറ്ററിന്  58 രൂപയ്‌ക്കെങ്കിലും പെട്രോള്‍ ലഭിക്കുന്ന ഇത്തരമൊരു നടപടിയെ അംഗീകരിക്കില്ലെന്നാണ് ധനമന്ത്രി ബാലഗോപാല്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഇതിനുപിന്നാലെയാണ് ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്ന വിധത്തില്‍, വാറ്റ് നികുതി കുറയ്‌ക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതും. നികുതി വരുമാനം തീരെ കുറവായ ഗോവ, അരുണാചല്‍പ്രദേശ് മുതലായ സംസ്ഥാനങ്ങള്‍ പോലും യാതൊരു മടിയും കൂടാതെ ഇന്ധന നികുതി കുറച്ചപ്പോള്‍ കേരളത്തിന്റെ ജനദ്രോഹപരമായ തീരുമാനം നീതിബോധമുള്ള ആര്‍ക്കും അംഗീകരിക്കാനാവില്ല. ജനങ്ങള്‍ എന്ത് കഷ്ടപ്പാടുകള്‍ സഹിച്ചാലും തങ്ങള്‍ക്ക് അത് ബാധകമല്ലെന്നും, ഇഷ്ടമുള്ളതുപോലെ ചെയ്യാനാണ് അധികാരത്തില്‍ എത്തിയിരിക്കുന്നതെന്നുമുള്ള ധാര്‍ഷ്ട്യമാണ് പിണറായി സര്‍ക്കാരിനെ നയിക്കുന്നത്. ഈ ധാര്‍ഷ്ട്യമാണ് മന്ത്രി ബാലഗോപാലിന്റെ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നതും.

ഇന്ധന നികുതി കുറച്ചാല്‍ കേരളത്തിന് വലിയ വരുമാന നഷ്ടം സംഭവിക്കുമെന്നും, സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നുമാണ് ബാലഗോപാല്‍ പറയുന്നത്. ഇന്ധന നികുതിക്കു പുറമെ മദ്യ വില്‍പ്പനയില്‍ നിന്നും ലോട്ടറിയില്‍ നിന്നും ലഭിക്കുന്ന നികുതിയല്ലാതെ മറ്റ് നികുതി വരുമാനമില്ല എന്നു സമ്മതിക്കുകയാണ് മന്ത്രി. വസ്തുനികുതി പോലുള്ളവ വര്‍ധിപ്പിച്ച് വരുമാനമുണ്ടാക്കാവുന്നതേയുള്ളൂ. പക്ഷേ അതിന് ശ്രമിക്കുന്നില്ല. കാരണം സമ്പന്നരെ പിണക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. ഭരണച്ചെലവ് ചുരുക്കാനും വയ്യ. എന്നാല്‍ കിട്ടാവുന്നിടത്തുനിന്നൊക്കെ കടമെടുത്ത് മലയാളികളെ കടക്കെണിയിലാക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രീണിപ്പിക്കാനും, ഇല്ലാത്ത ഭരണനേട്ടങ്ങള്‍ പ്രചരിപ്പിക്കാനും, ആഡംബര വാഹനങ്ങള്‍ വാങ്ങാനും മറ്റുമാണ് വരുമാനം ചെലവഴിക്കുന്നത്. ഇങ്ങനെയൊക്കെ മതി എന്നാണ്, തനിക്കുശേഷം പ്രളയം എന്നു വിശ്വസിക്കുന്ന പിണറായിയുടെ ഭാവം. ഇന്ധനവില വര്‍ധനവില്‍ നിന്ന് ലഭിക്കുന്ന നികുതിയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാനമെന്ന് സമ്മതിക്കുന്നതിലൂടെ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും കാപട്യവും വഞ്ചനയുമാണ് പുറത്തായിരിക്കുന്നത്. അതായത് ഇന്ധനവില അടിക്കടി വര്‍ധിക്കുമ്പോള്‍ നികുതി വരുമാനവും ഏറുന്നതില്‍ ഈ സര്‍ക്കാര്‍ സന്തോഷിക്കുകയായിരുന്നു. ഈ സന്തോഷം ഗൂഢമാക്കിവച്ചുകൊണ്ടാണ് ഇന്ധന വില വര്‍ധനയില്‍ രോഷം കൊണ്ടത്. പണമുള്ളവന് ഇന്ധന വില വര്‍ധനയോ സാധന വിലവര്‍ധനയോ ഒരു പ്രശ്‌നമല്ല. ജീവിതം ദുഃസഹമാകുന്നത് സാധാരണക്കാര്‍ക്കാണ്. ഇവര്‍ക്ക് ആശ്വാസമെത്തിക്കാന്‍ ഒരുക്കമല്ലെന്നാണ് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

US

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

World

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

India

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

Astrology

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.