Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് സംരക്ഷണം ആവശ്യപ്പെട്ട് സമീര്‍ വാങ്കഡെയുടെ ഭാര്യ ക്രാന്തി രേദ്കര്‍

തനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സമീര്‍ വാങ്കഡെയുടെ ഭാര്യ ക്രാന്തി രേദ്കര്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്‌ക്ക് കത്തെഴുതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2021, 05:15 pm IST
inIndia

മുംബൈ: തനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സമീര്‍ വാങ്കഡെയുടെ ഭാര്യ ക്രാന്തി രേദ്കര്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്‌ക്ക് കത്തെഴുതി.

തുടര്‍ച്ചയായ ദിവസങ്ങളില്‍ എന്‍സിപി നേതാവും മഹാരാഷ്‌ട്ര മന്ത്രിയുമായ നവാബ് മാലിക്ക് തന്റെ ഭര്‍ത്താവ് സമീര്‍ വാങ്കഡെയ്‌ക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ ഉയര്‍ത്തിയ വ്യാജ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ക്രാന്തി രേദ്കര്‍ ഉദ്ധവ് താക്കറേയ്‌ക്ക് സംരക്ഷണം ആവശ്യപ്പെട്ട് കത്തെഴുതിയത്. ‘വ്യക്തിപരമായ ആക്രമണം രാഷ്‌ട്രീയത്തിന്റെ താഴ്ന്ന നിലവാരമാണ് കാണിക്കുന്നത്. ഞാന്‍ താങ്കളെ വിശ്വസിക്കുന്നു. എനിക്കും എന്റെ കുടുംബത്തിനും എതിരെ അനീതി ഉണ്ടാകില്ലെന്ന് വിചാരിക്കുന്നു,’ പ്രശസ്ത മറാഠി നടികൂടിയായ ക്രാന്തി രേദ്കര്‍ എഴുതിയ കത്ത് അപേക്ഷിക്കുന്നു.

ബാല്‍ താക്കറെയുണ്ടെങ്കില്‍ ഇങ്ങിനെ ഒരു സ്ഥിതി വരില്ലായിരുന്നുവെന്ന് നവാബ് മാലിക്കിന്റെ വില കുറഞ്ഞ ആരോപണങ്ങള്‍ക്കിടയില്‍ ക്രാന്തി രേദ്കര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഈ അഭിപ്രായപ്രകടനത്തോട് ഉദ്ധവ് താക്കറെ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതിന് ശേഷമാണ് ഇപ്പോള്‍ ഉദ്ധവ് താക്കറേയ്‌ക്ക് കത്തെഴുതുന്നത്. ഈ കത്ത് അവര്‍ ട്വിറ്ററില്‍ പങ്കുവെയ്‌ക്കുകയും ചെയ്തു. അത് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ ഓഫീസിന് ടാഗ് ചെയ്തുകൊണ്ടായിരുന്നു ഈ ട്വീറ്റ്.

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ആഡംബരക്കപ്പലില്‍ നിന്നും അറസ്റ്റ് ചെയ്ത ശേഷം നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ മേധാവിയായ സമീര്‍ വാങ്കഡെയ്‌ക്കെതിരെ നവാബ് മാലിക്ക് ദിവസേനയെന്നോണം ആരോപണങ്ങള്‍ ഉയര്‍ത്തുകയായിരുന്നു. സമീര്‍ വാങ്കഡെ മുസ്ലിമാണെന്നായിരുന്നു ഒരു ആരോപണം. എന്നിട്ടും ജോലി കിട്ടാനായി അദ്ദേഹം പിന്നാക്ക ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചുവെന്നും ആരോപിച്ചു. എന്നാല്‍ ഇത് തെറ്റാണെന്ന് വാദിച്ച് തന്റെ ജാതി സര്‍ട്ടിഫിക്കറ്റടക്കം സമീര്‍ വാങ്കഡേ കഴിഞ്ഞ ദിവസം ദേശീയ പിന്നാക്ക ജാതി കമ്മീഷന് പരാതി നല്‍കിയിരുന്നു. സമീര്‍ ഹിന്ദുവായാണ് ജീവിച്ചതെന്ന് ഭാര്യ ക്രാന്തി രേദ്കറും അഭിപ്രായപ്പെട്ടിരുന്നു. സമീര്‍ വാങ്കഡെ 25 കോടി ഷാരൂഖില്‍ നിന്നും ആവശ്യപ്പെട്ടതായും ആരോപണം ഉയര്‍ന്നു. ഇതിനെയും സമീര്‍ വാങ്കഡെ നിഷേധിച്ചിരുന്നു. എന്നാല്‍ ആര്യന്‍ ഖാന്‍ കേസിലെ വാദി തന്നെ പിന്നീട് മൊഴിമാറ്റി സമീര്‍ വാങ്കഡേയ്‌ക്കെതിരെ തിരിഞ്ഞതോടെ സമീര്‍ വാങ്കഡെ വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. സമീറും സഹോദരിയും ചേര്‍ന്ന് നിരന്തരം ബോളിവുഡ് താരങ്ങളില്‍ നിന്നും ബലംപ്രയോഗിച്ച് പണം പിടുങ്ങുന്നവരാണെന്നും നവാബ് മാലിക്ക് ആരോപിച്ചിരുന്നു.  

എന്തായാലും ആര്യന്‍ ഖാന്‍ ജാമ്യം ലഭിച്ച് പുറത്ത് വന്നതിന് ശേഷം ഭര്‍ത്താവ് സമീര്‍ വാങ്കഡെയെ അഞ്ജാതരായ, ക്രിമിനലുകളെപ്പോലെയുള്ള മൂന്ന് പേര്‍ പിന്തുടരുന്നുവെന്നും ക്രാന്തി രേദ്കര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തനിക്കും കുടുംബത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെയെ സമീപിച്ചത്.

Tags: നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്രാന്തി റെഡ്കര്‍ വാങ്കഡെക്രാന്തി റെഡ്കര്‍മഹാരാഷ്ട്രwifeഷാരൂഖ് ഖാന്‍Uddhav Thackerayമയക്കമരുന്ന്നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോആര്യന്‍ ഖാന്‍സമീര്‍ വാങ്കഡെ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

Kerala

ചോറിനൊപ്പം മീൻ വറുത്ത് നൽകിയില്ല; ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്, മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തെ തൊടാന്‍ പേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.