Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഈശ്വരപ്രേമത്തിന്റെ ദീപം

എവിടെയും തിന്മ മാത്രമേ ഉള്ളൂ എന്നുപറഞ്ഞ്,

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Oct 31, 2021, 05:00 am IST
inSamskriti

മക്കളേ,  

സംസ്‌ക്കാരവും ഉല്ലാസവുംസമ്മേളിക്കുന്നഅവസരങ്ങളാണ് നമ്മുടെ ഉത്സവങ്ങള്‍. ഭാരതത്തിലെ മറ്റ് ഉത്സവങ്ങളെപ്പോലെ തന്നെ ദീപാവലിയ്‌ക്കും ഉല്ലാസത്തിനും ആനന്ദത്തിനും അതീതമായി ഒരു സന്ദേശമുണ്ട്. തിന്മയുടെ അന്ധകാരത്തില്‍നിന്ന് നന്മയുടെ വെളിച്ചത്തിലേയ്‌ക്കു മുന്നേറാനും, നമ്മുടെയുള്ളിലെ ഈശ്വരചൈതന്യത്തെ ഉണര്‍ത്താനുമുള്ള ഓര്‍മ്മപ്പെടുത്തലാണ് ദീപാവലി.  

എവിടെയും തിന്മ മാത്രമേ ഉള്ളൂ എന്നുപറഞ്ഞ്,  

പിന്തിരിയുന്നത്, മടിയന്റെ മാര്‍ഗ്ഗമാണ്. നമുക്കുചുറ്റും നിറഞ്ഞ അന്ധകാരം കണ്ട്, ഇരുട്ടിനെ പഴിപറയുകയല്ല വേണ്ടത്. നമ്മുടെ കൈയിലുള്ള ചെറിയ മെഴുകുതിരി കൊളുത്തുക. നമ്മുടെയുള്ളില്‍ നന്മയുണര്‍ത്താന്‍ ശ്രമിച്ചാല്‍ അതുമറ്റുള്ളവരിലും വെളിച്ചം വിതറും. അതാണു വ്യക്തിയുടെയുംസമൂഹത്തിന്റെയുംവികാസത്തിനുള്ള എളുപ്പവഴി. ആ ചെറിയതിരിനാളം കൊണ്ട് എങ്ങനെ ഈ വലിയ അന്ധകാരത്തെ ഇല്ലാതാക്കുമെന്നു ചിന്തിച്ചു വിഷമിക്കേണ്ടതില്ല. അതുതെളിച്ചു മുന്നോട്ടു നടന്നാല്‍ നമ്മുടെ പാതയില്‍ ഓരോ ചുവടുവെയ്‌പിലും അതുപ്രകാശം ചൊരിയും.

ഒരു ധനികന്റെ യുവതിയായ മകള്‍ക്ക് അപൂര്‍വ്വമായ ഒരു അസുഖം ബാധിച്ചു. അവള്‍ സദാസമയം ഒന്നിലും താല്പര്യമില്ലാതെ ഒന്നും ചെയ്യാതെ ഒരിടത്തിരിക്കും. കളിയും ചിരിയുമില്ല. മാതാപിതാക്കളും മുതിര്‍ന്ന ബന്ധുക്കളും ഉപദേശിക്കുകയും ശാസിക്കുകയും ചെയ്തു. അവള്‍ക്ക് ഒരു മാറ്റവുമുണ്ടായില്ല. ഒടുവില്‍ വിദഗ്ധനായ ഒരു ഡോക്ടറെ വിളിച്ചുവരുത്തി. ഡോക്ടര്‍ വന്നപ്പോള്‍ പെണ്‍കുട്ടി ദുഃഖിതയായി സോഫയില്‍ ചാരിയിരിക്കുകയായിരുന്നു. അവളുടെ കണ്ണുകള്‍ പകുതിഅടഞ്ഞിരുന്നു, മുഖംവിളറിയിരുന്നു.  

അല്പസമയത്തെ സംഭാഷണത്തില്‍ നിന്നുതന്നെ അവള്‍ക്കു വിഷാദരോഗമാണെന്നു ഡോക്ടര്‍ക്കുമ നസ്സിലായി. തന്റെ ജീവിതത്തിന് ഒരര്‍ത്ഥവുമില്ലെന്ന തോന്നലില്‍ നിന്നുണ്ടായ കടുത്ത വിഷാദമായിരുന്നു അവളെ അലട്ടിയിരുന്നത്. അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഡോക്ടര്‍ പറഞ്ഞു, ‘വരൂ, നമുക്ക് ഒരു സ്ഥലംവരെ ഒന്നുപോകാം.’ അവള്‍ അത്ഭുതത്തോടെ ചോദിച്ചു, ‘എങ്ങോട്ടാണ് പോകുന്നത്?’ ഡോക്ടര്‍ പറഞ്ഞു, ‘അതൊരു രഹസ്യമാണ്. അത് നിന്റെ നന്മയ്‌ക്കു വേണ്ടിയാണെന്നു മാത്രമേ എനിക്കിപ്പോള്‍ പറയാന്‍ കഴിയൂ.’

ഡോക്ടര്‍ പറഞ്ഞതനുസരിച്ച് പെണ്‍കുട്ടി കൂടെച്ചെല്ലാന്‍ തയ്യാറായി. ഡോക്ടര്‍ അവളെ ആ നഗരത്തിലെ ഏറ്റവും ദരിദ്രരായ ആളുകള്‍ താമസിക്കുന്ന ചേരിയിലേയ്‌ക്കാണ് കൊണ്ടുപോയത്. അവിടെയുള്ള സാധുക്കള്‍ക്കു നല്കാനായി നിരവധി സമ്മാനപ്പൊതികളും കുറച്ചു പണവും ഡോക്ടര്‍ കൈയില്‍ കരുതിയിരുന്നു. അവര്‍ അധികം താമസിയാതെ ചേരിയിലെത്തി. കാറില്‍നിന്ന് ഇറങ്ങിയ പെണ്‍കുട്ടിയ്‌ക്ക് തളര്‍ച്ച കാരണം നേരെനില്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. ആദ്യത്തെ വീട്ടിലേയ്‌ക്കു പോകുമ്പോള്‍ അവള്‍ക്ക് ഡോക്ടറുടെ സഹായം വേണ്ടിവന്നു. അവര്‍ കൊണ്ടുപോയ സമ്മാനങ്ങളും പണവും ആ വീട്ടിലെ സ്ത്രീകള്‍ക്കും കൊച്ചുകുട്ടികള്‍ക്കും നല്കി. രണ്ടാമത്തെ വീടെത്തിയപ്പോള്‍ ആ പെണ്‍കുട്ടി ഡോക്ടറേക്കാള്‍ മുന്നില്‍ നടന്നു. മൂന്നാമത്തെ വീടെത്തിയപ്പോള്‍ അവള്‍ തികച്ചും ഉല്ലാസവതിയായിരുന്നു. അവസാനം അവര്‍  ചേരിയിലുള്ളവരോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കൊച്ചുകുട്ടികള്‍ അവളുടെ കൈയില്‍ ഉമ്മ വെയ്‌ക്കുകയും സ്ത്രീകള്‍ നിറഞ്ഞകണ്ണുകളോടെ നന്ദിപറയുകയും                                                            ചെയ്യുന്നുണ്ടായിരുന്നു. അവള്‍ക്ക് കുറെ നാളുകള്‍ക്കുശേഷം എന്തെന്നില്ലാത്ത സന്തോഷവുംസംതൃപ്തിയുംഅനുഭവിക്കാന്‍ സാധിച്ചു.  

അന്നുമുതല്‍ മറ്റുള്ളവര്‍ക്കു സന്തോഷംപകരാന്‍ കഴിയുന്ന ഒരു അവസരവും അവള്‍ പാഴാക്കിയില്ല. ക്രമേണഅവള്‍ പഴയ ആരോഗ്യം വീണ്ടെടുത്തു. ദുഃഖവും നിരാശയും നിറഞ്ഞ അവളുടെ ജീവിതത്തിലേയ്‌ക്ക് സന്തോഷവും സംതൃപ്തിയും തിരിച്ചു വന്നു. കൊട്ടാരസദൃശമായ വീടുകളില്‍ ആഡംബരങ്ങള്‍ക്കു നടുവില്‍ ലഭിക്കാതിരുന്ന ശാന്തിയുംസമാധാനവും ദരിദ്രരുടെ കൊച്ചുകുടിലുകളില്‍ അവള്‍ കണ്ടെത്തി. ഈ കഥയില്‍നിന്ന് ഒരു പാഠം നമുക്കുള്‍ക്കൊള്ളാനാകും,മറ്റുള്ളവര്‍ക്ക് നാം നല്‍കുന്നസന്തോഷം നൂറുമടങ്ങായി നമ്മിലേക്ക് മടങ്ങിവരും.

നമ്മെ ബാധിച്ചിരിക്കുന്ന ദുഃഖത്തില്‍നിന്നും നിരാശയില്‍ നിന്നും കരകയറാനുള്ള എളുപ്പമാര്‍ഗ്ഗം ദുഃഖിക്കുന്നവര്‍ക്ക് ആശ്വാസമേകുന്ന കര്‍മ്മങ്ങളില്‍ മുഴുകുക എന്നതാണ്. അവര്‍ക്ക് സന്തോഷംപകരുമ്പോള്‍ നമ്മുടെ ദുഃഖം നമ്മള്‍ മറക്കും,നമ്മളില്‍ സന്തോഷംനിറയും.

മറ്റൊരാള്‍ക്കു നല്കാനായി ഒരു പൂപറിക്കുമ്പോള്‍ അതിന്റെസൗന്ദര്യവും സുഗന്ധവും അറിയാതെയാണെങ്കിലും ആദ്യം ആസ്വദിക്കുന്നത് നമ്മള്‍തന്നെയാണ്. അതുപോലെ മറ്റൊരാളെ സഹായിക്കുമ്പോഴും നല്ലവാക്കു പറയുമ്പോഴും അവരെക്കാള്‍ അധികം സന്തോഷം ലഭിക്കുന്നതു നമുക്കുതന്നെയാണ്.

ദീപാവലിദിവസം മണ്‍ചെരാതുകളും പൂത്തിരിയും കത്തിച്ച് ആഘോഷിക്കുന്നതുകണ്ട് പിതൃക്കള്‍ സന്തുഷ്ടരായി അനുഗ്രഹിക്കും എന്നൊരു വിശ്വാസമുണ്ട്. മറ്റുള്ളവരുടെ ജീവിതത്തില്‍പ്രകാശം പരത്താന്‍ ദീപാവലി നമുക്കൊരു പ്രചോദനമാകുകയാണെങ്കില്‍ അതായിരിക്കും പിതൃക്കള്‍ക്ക് ഏറ്റവുമധികം സന്തോഷം നല്കുന്നത്.ഇതിനെ പ്രേമത്തിന്റെ ദീപാവലിയെന്നു വിളിക്കാം. ഇങ്ങനെയുള്ള ദീപാവലി നമുക്കു ദിവസവും ആഘോഷിക്കാന്‍ കഴിയണം. ചിരിക്കാന്‍ കഴിയാത്ത ജീവിതങ്ങള്‍ക്കും കണ്ണുനീര്‍വറ്റാത്ത മുഖങ്ങള്‍ക്കുംപ്രതീക്ഷയുടെ കിരണമായിത്തീരട്ടെ ഈ ദീപാവലി. മക്കളുടെ ഹൃദയത്തിലുള്ള നിസ്സ്വാര്‍ത്ഥതയുടെയും ഈശ്വരപ്രേമത്തിന്റെയും ദീപം ലോകത്തിനു വെളിച്ചമായിത്തീരട്ടെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.