Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

പത്ര ചരിത്രത്തിന്റെ നേര്‍ചിത്രങ്ങള്‍

വാര്‍ത്ത അറിയിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച ഒരു ആനുകാലികത്തെ നാം മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാന പത്രമെന്നു വിളിക്കുന്നു. ആദ്യമായി അച്ചടിച്ച വര്‍ത്തമാന പത്രത്തെ മൂന്നാമത്തെ പത്രമെന്ന് കൊണ്ടാടുന്നു. പത്ര സ്വാതന്ത്ര്യത്തിനായി സ്വജീവിതം സമര്‍പ്പിച്ചവരെയൊക്കെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. മലയാളത്തിലെ പല പത്രചരിത്ര ഗ്രന്ഥങ്ങളിലും നാം കാണുന്ന കാഴ്ചകളാണിവ.

രാജേഷ് പട്ടിമറ്റംbyരാജേഷ് പട്ടിമറ്റം
Oct 31, 2021, 05:00 am IST
inLiterature

വാര്‍ത്ത അറിയിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച ഒരു ആനുകാലികത്തെ നാം മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാന പത്രമെന്നു വിളിക്കുന്നു. ആദ്യമായി അച്ചടിച്ച വര്‍ത്തമാന പത്രത്തെ മൂന്നാമത്തെ പത്രമെന്ന് കൊണ്ടാടുന്നു. പത്ര സ്വാതന്ത്ര്യത്തിനായി സ്വജീവിതം സമര്‍പ്പിച്ചവരെയൊക്കെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. മലയാളത്തിലെ പല പത്രചരിത്ര ഗ്രന്ഥങ്ങളിലും നാം കാണുന്ന കാഴ്ചകളാണിവ.

വക്രീകരിച്ച പത്രചരിത്രത്തിന്റെ ഈ ഇരുണ്ട വഴികളില്‍ അന്വേഷണ തൃഷ്ണയുടെ പ്രകാശം പരത്തുന്ന ഒരു പുസ്തകം എത്തിയിരിക്കുന്നു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ഡോ. അനില്‍കുമാര്‍ വടവാതൂര്‍ തയ്യാറാക്കിയ പത്രചരിത്രത്തിന്റെ നൂറ് വര്‍ഷങ്ങള്‍ ശരിയെ ശരിയെന്ന് വിളിക്കാനും തെറ്റിനെ തെറ്റെന്ന് വിളിക്കാനും മറയത്തിരുത്തിയവരെ വെളിച്ചത്തുകൊണ്ടുവരാനും മടികാണിക്കാത്ത ഒരു ചരിത്ര പുസ്തകം. ഒരു പഠനത്തിന്റെ എല്ലാ രീതി ശാസ്ത്രങ്ങളുമുപയോഗിച്ച് സുലഭമല്ലാത്ത നിരവധി തെളിവുകളുടെ സഹായത്തോടെ ആദ്യ മലയാള പത്രമെന്ന് ഘോഷിക്കുന്ന രാജ്യസമാചാരം ഒരു വര്‍ത്തമാനപത്രമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഡോ. അനില്‍കുമാര്‍ ഈ പുസ്തകത്തില്‍ സമര്‍ത്ഥിക്കുന്നു. കോട്ടയത്ത് സിഎംഎസ് പ്രസിദ്ധീകരിച്ച് പുറത്തിറക്കിയ ജ്ഞാനനിക്ഷേപത്തിനാണ് ആ പദവിക്ക് യഥാര്‍ത്ഥ അവകാശമത്രേ. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യപത്രം ദേവ്ജി ഭീംജി എന്ന ഗുജറാത്തി പുറത്തിറക്കിയ കേരളമിത്രം ആണെങ്കിലും ആദ്യ പ്രഭാത ദിനപത്രം അതല്ലെന്നും ഈ പുസ്തകം ആധികാരികമായി നമ്മോടു പറയുന്നു.

മലയാളത്തിലെ ശാസ്ത്ര പത്രപ്രവര്‍ത്തനത്തിന്റെ പിതാവ് പി.വി. കൃഷ്ണവാര്യര്‍; കാര്‍ഷിക പത്രപ്രവര്‍ത്തനത്തിന്റെ പിതാവ് ഡോ. എന്‍. കുഞ്ഞന്‍ പിള്ള; ആദ്യത്തെ നിയമസഭാ ലേഖകന്‍ കേസരി ബാലകൃഷ്ണപിള്ള എന്നെല്ലാം അനില്‍കുമാര്‍ ഈ പുസ്തകത്തില്‍ സ്ഥാപിക്കുന്നു. ദേശീയവാദിയായ ഒരു പത്രാധിപര്‍ തളര്‍ന്നുവീണപ്പോള്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ മഹാത്മാഗാന്ധി നേരിട്ട് വീട്ടിലെത്തിയതും 1926ലെ പത്രമാരണ നിയമത്തില്‍ പ്രതിഷേധിച്ച് ഒരു പത്രാധിപര്‍ തന്റെ നിയമസഭാംഗത്വം രാജിവെച്ചതും ‘പത്രചരിത്രത്തിന്റെ നൂറ് വര്‍ഷങ്ങളെ’ ശ്രദ്ധേയമാക്കുന്ന ഇതിഹാസങ്ങളാണ്.

മലയാള പത്രചരിത്രത്തില്‍ കേസരി ബാലകൃഷ്ണപിള്ളയുടെ സംഭാവനകളുടെ വ്യാപ്തി കൃത്യമായി അറിയണമെങ്കില്‍ ഈ പുസ്തകം വായിച്ചാല്‍ മതി. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ മഹത്വം വിവരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പരിമിതികളും ഇവിടെ ചര്‍ച്ച ചെയ്യുന്നു. ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ആഖ്യായികാകാരന്‍ സി.വി. രാമന്‍പിള്ളയുടെ സംഭാവനകളും വിലയിരുത്തുന്നു.

ആധികാരിക രേഖകള്‍ വായനക്കാര്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുന്നതിന് ഏറെ സ്ഥലം നീക്കിവച്ചിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 1926ലെ പത്രമാരണ നിയമത്തിന്റെ ശരിപകര്‍പ്പ്, ആ നിയമത്തിനെതിരെ തിരുവിതാംകൂര്‍ ലജിസ്ളേറ്റീവ് അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ച് കെ.പി. നീലകണ്ഠപ്പിള്ള നടത്തിയ പ്രസംഗം, നിയമത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നടന്ന പൗരജാഥയില്‍ പാടുന്നതിന് കവി ബോധേശ്വരന്‍ ചിട്ടപ്പെടുത്തിയ മാര്‍ച്ചിങ് സോങ്, 1936ലെ കൊച്ചിന്‍ പത്രമാരണ നിയമത്തിന്റെ പകര്‍പ്പ്, പഴയകാല വാര്‍ത്താമാതൃകകള്‍, പത്രാധിപ കുറിപ്പുകള്‍ എന്നിവയെല്ലാം ഈ പുസ്തകത്തെ മികച്ചൊരു ഗവേഷണ ഗ്രന്ഥമായി മാറ്റിയിരിക്കുന്നു. അതുകൊണ്ടാവണം തന്റെ അവതാരികയില്‍ ചരിത്രകാരനായ പ്രൊഫ. സി.ഐ. ഐസക് ഈ പുസ്തകത്തെ പത്രപ്രവര്‍ത്തന ചരിത്രവിദ്യാര്‍ത്ഥിയുടെ ‘കോശഗ്രന്ഥ’മെന്ന് വിശേഷിപ്പിച്ചതും.

ലളിതവും ഹ്രസ്വവുമായ പ്രതിപാദനം, ചെറിയ ചെറിയ ഖണ്ഡികകള്‍, പക്ഷം പിടിക്കാത്ത ആഖ്യാനരീതി, ചിത്രങ്ങളുടെ സമ്പന്നത, ചോദ്യം ചെയ്യപ്പെടാനാവാത്ത വിശ്വാസ്യത എന്നിവകൊണ്ട് ഡോ. അനില്‍കുമാര്‍ വടവാതൂരിന്റെ ഈ ഗ്രന്ഥം പത്രചരിത്ര പുസ്തകക്കൂട്ടത്തില്‍ പ്രകാശം പരത്തുന്ന നക്ഷത്രമായി നിലനില്‍ക്കും. ഒപ്പം, ഒറ്റവായനയില്‍ നൂറ്റാണ്ടിന്റെ മാധ്യമചരിത്രം ആര്‍ക്കും സ്വാംശീകരിക്കാവുന്ന പുസ്തകവും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

Kerala

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

Varadyam

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

Kerala

2029 ൽ ബിജെപിയെ ഞങ്ങൾ തൂത്തെറിയും , അതുവരെ വിശ്രമിക്കില്ലെന്ന് കെ.സി. വേണുഗോപാൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

‘ അതെന്താടാ കന്നിയിൽ കല്യാണം നടത്തിയാൽ’ ; പേരിലെ സാമ്യം , ചെയ്യാത്ത തെറ്റിന് ഫോണിലൂടെ തെറിവിളിയെന്ന് ഉദയം കേറ്ററിങ് ഉടമ

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.