Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആകാശഗംഗയ്‌ക്ക് പുറത്ത് ആദ്യ ഗ്രഹത്തെ കണ്ടെത്തി; ചരിത്രനേട്ടവുമായി ശാസ്ത്രജ്ഞര്‍; നാസയുടെ ചാന്ദ്ര എക്സ്-റേ ഒബ്സര്‍വേറ്ററി നാഴികക്കല്ലാകും

'എക്സ് റേ തരംഗങ്ങളുടെ സഹായത്താല്‍ മറ്റ് ഗ്രഹങ്ങളുടെ സ്ഥാനം കണ്ടെത്തുന്നതിന് ഞങ്ങള്‍ പുതിയൊരു രംഗം തുറക്കാന്‍ ശ്രമിക്കുകയാണ്. മറ്റ് നക്ഷത്രസമൂഹത്തില്‍ നിന്നുള്ള ഗ്രഹങ്ങളെപ്പോലും കണ്ടെത്താന്‍ ഇത് സഹായിക്കും'- ഈ ഗ്രഹത്തെ കണ്ടെത്തിയ പഠനത്തിന് നേതൃത്വം നല്‍കിയ ഹാര്‍വാര്‍ഡ്-സ്മിത്ത്സോണിയന്‍ സെന്റര്‍ ഫോര്‍ ആസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞയായ റോസാന്‍ ഡി സ്റ്റെഫാനോ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2021, 04:26 pm IST
in World

ന്യൂയോര്‍ക്ക്: ആകാശഗംഗയ്‌ക്ക് പുറത്ത് ഒരു ഗ്രഹം നക്ഷത്രത്തെ ചുറ്റുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. ചരിത്രത്തിലിതാദ്യമാണ് ആകാശഗംഗയ്‌ക്ക് പുറത്ത് ഒരു ഗ്രഹത്തെ കണ്ടെത്തുന്നത്. ഈ ഗ്രഹം ഭൂമിയില്‍ നിന്ന് ഏകദേശം 28 ദശലക്ഷം പ്രകാശ വര്‍ഷങ്ങള്‍ അകലെ ഗാലക്സി എം51 (മെസ്സിയര്‍ 51) ലാണ് സ്ഥിതി ചെയ്യുന്നത്. ഇന്നു വരെ ആകാശ ഗംഗയില്‍ കണ്ടെത്തിയ മറ്റെല്ലാ ഗ്രഹങ്ങളെക്കാളും ആയിരക്കണക്കിന് മടങ്ങ് അകലെയാണിത്. നാസയുടെ ചാന്ദ്ര എക്സ്-റേ ഒബ്സര്‍വേറ്ററിയാണ് ഈ ചരിത്ര നേട്ടം കൈവരിക്കാന്‍ ശാസ്ത്രജ്ഞരെ സഹായിച്ചത്. എം51-യുഎല്‍എസ്-1ബി എന്നാണ് ഈ ഗ്രഹത്തിന് ഇപ്പോള്‍ പേരിട്ടിരിക്കുന്നത്.  

‘എക്സ് റേ തരംഗങ്ങളുടെ സഹായത്താല്‍ മറ്റ് ഗ്രഹങ്ങളുടെ സ്ഥാനം കണ്ടെത്തുന്നതിന് ഞങ്ങള്‍ പുതിയൊരു രംഗം തുറക്കാന്‍ ശ്രമിക്കുകയാണ്. മറ്റ് നക്ഷത്രസമൂഹത്തില്‍ നിന്നുള്ള ഗ്രഹങ്ങളെപ്പോലും കണ്ടെത്താന്‍ ഇത് സഹായിക്കും’- ഈ ഗ്രഹത്തെ കണ്ടെത്തിയ പഠനത്തിന് നേതൃത്വം നല്‍കിയ ഹാര്‍വാര്‍ഡ്-സ്മിത്ത്സോണിയന്‍ സെന്റര്‍ ഫോര്‍ ആസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞയായ റോസാന്‍ ഡി സ്റ്റെഫാനോ പറഞ്ഞു.  ഈ പഠനത്തിനായി നാസയുടെ ചാന്ദ്ര എക്സ്-റേ ഒബ്സര്‍വേറ്ററിയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ എക്സ് എംഎം ന്യൂട്ടന്‍ ബഹിരാകാശ ടെലിസ്‌കോപ്പും ഉപയോഗിച്ച് ആകാശഗംഗയ്‌ക്ക് പുറത്തുള്ള മൂന്ന് ഗാലക്സികള്‍ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു.  

ഈ ഗ്രഹത്തെ കണ്ടെത്താന്‍ ശാസ്ത്രജ്ഞരെ സഹായിച്ചത് ഇതില്‍ നിന്നും ഉയര്‍ന്നു വരുന്ന എക്സ്-റേയെ പറ്റിയും പ്രകാശത്തെയും പറ്റിയുമുള്ള പഠനമാണ്. ഒരു ഗ്രഹം നക്ഷത്രത്തിനു മുന്നിലൂടെ കടന്നു പോകുമ്പോള്‍ അതില്‍ നിന്നു വരുന്ന എക്സ് റേയെ തടയുകയും നക്ഷത്രത്തില്‍ നിന്നു വരുന്ന പ്രകാശത്തില്‍ ഒരു ചെറിയ കുറവ് (ഡിപ്പ്) ഉണ്ടാക്കുകയും ചെയ്യും. ഈ നിഗമനമാണ് ഇപ്പോഴീ ഗ്രഹത്തെ കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത്.

ഒരു കൂറ്റന്‍ നക്ഷത്രത്തെ (ഒരു ന്യൂട്രോണ്‍ നക്ഷത്രം അല്ലെങ്കില്‍ ഒരു തമോഗര്‍ത്തം) ചുറ്റുന്ന ഒരു വലിയ വസ്തു അടങ്ങിയ ഒരു ബൈനറി സിസ്റ്റത്തിലാണ് ഈ ഗ്രഹത്തിന്റ സാന്നിധ്യം അവര്‍ കണ്ടെത്തിയത്.  ഇപ്പോള്‍ കണ്ടെത്തിയ ഈ ഗ്രഹം നക്ഷത്രത്തെ കടന്നു പോയപ്പോള്‍ എക്സ്-റേ ഉദ്വമനം (എമിഷന്‍) പൂജ്യത്തിലേക്ക് താഴ്ന്നതായി ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു. മൂന്നു മണിക്കൂര്‍ കൊണ്ടാണ് ഇത് നടന്നത്. അതിനാല്‍ ഈ ഗ്രഹത്തിന് ഏകദേശം ശനിയുടെ വലിപ്പമുണ്ടെന്നും, അത് സൂര്യനില്‍ നിന്നും ശനിയുടെ ദൂരത്തിന്റെ ഇരട്ടി ദൂരത്തിലാണ് ന്യൂട്രോണ്‍ നക്ഷത്രത്തെ (അല്ലെങ്കില്‍ തമോഗര്‍ത്തത്തെ) ഭ്രമണം ചെയ്യുന്നതെന്നും അവര്‍ കണ്ടെത്തി.

1992 ലാണ് ആദ്യത്തെ എക്സോപ്ലാനെറ്റിനെ (സൂര്യനെയല്ലാതെ മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹം) കണ്ടെത്തിയത്. അതിനു ശേഷം കണ്ടെത്തിയ മിക്ക എക്സോപ്ലാനെറ്റുകളും ഭൂമിയില്‍ നിന്നും 3000 പ്രകാശ വര്‍ഷത്തില്‍ താഴെയാണ്.  ‘നമ്മള്‍ കാണുന്നത് ഒരു ഗ്രഹമാണെന്ന് സ്ഥിതീകരിക്കണമെങ്കില്‍ മറ്റൊരു സംക്രമണം (ട്രാന്‍സിറ്റ്) കൂടി നടക്കണം. നിര്‍ഭാഗ്യവശാല്‍, അതിന് പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വരും. ഇതിന്റെ ഭ്രമണത്തിന് എത്ര സമയമെടുക്കുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങളില്‍ വ്യക്തതയില്ല, അതിനാല്‍ അടുത്ത സംക്രമണത്തെ എപ്പോള്‍ നിരീക്ഷിക്കണമെന്ന് ഞങ്ങള്‍ക്കും കൃത്യമായി അറിയില്ല’- പഠനത്തില്‍ പങ്കുവഹിച്ച കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞയായ നിയ ഇമാറ പറഞ്ഞു.

Tags: നാസscientistGalaxy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലാശയങ്ങളിലെ പായല്‍ നീക്കാന്‍ ചെലവുകുറഞ്ഞ യന്ത്രം; മുഹമ്മ ഋഷികേശ് രാഷ്‌ട്രപതിയുടെ അവാര്‍ഡ് നേടിയ യുവശാസ്ത്രജ്ഞൻ

World

വൈദ്യശാസ്ത്ര നൊബേല്‍ 3 പേര്‍ പങ്കിട്ടു

World

ഇസ്രായേൽ ആക്രമണങ്ങളിൽ എത്ര പേർ കൊല്ലപ്പെട്ടു ? കണക്ക് വിവരങ്ങൾ പുറത്ത് വിട്ട് ഇറാൻ ഭരണകൂടം

Kerala

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍ അന്തരിച്ചു

Gulf

ദോഫാർ ഗവർണറേറ്റിൽ കണ്ടെത്തിയത് എഡി 16 ആം നൂറ്റാണ്ടിലെ അവശേഷിപ്പുകൾ : ഒമാനിൽ മറഞ്ഞിരിക്കുന്ന ചരിത്രം ഗവേഷകർ കണ്ടെത്തുമ്പോൾ

പുതിയ വാര്‍ത്തകള്‍

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.