Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബീഹാറിലും കോണ്‍ഗ്രസിന് തിരിച്ചടി; ലാലുപ്രസാദിന്റെ ആര്‍ജെഡിയ്‌ക്ക് കോണ്‍ഗ്രസിനെ വേണ്ട; മഹാഗഡ്ബന്ധന്‍ തകര്‍ച്ചയിലേക്ക്

ബീഹാറില്‍ മഹാഗഡ്ബന്ധന്‍ സഖ്യത്തിലെ മുഖ്യകക്ഷികളായ ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മില്‍ പോര്. ഇനി കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനുമില്ലെന്ന് ജാമ്യം കിട്ടി ആറ് മാസത്തിന് ശേഷം ബീഹാറിലെ പാറ്റ്‌നയിലേക്ക് മടങ്ങുന്ന ലാലു പ്രസാദ് യാദവ് വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 04:08 pm IST
inIndia

ന്യൂദല്‍ഹി: ബീഹാറില്‍ മഹാഗഡ്ബന്ധന്‍ സഖ്യത്തിലെ മുഖ്യകക്ഷികളായ ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മില്‍ പോര്. ഇനി കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനുമില്ലെന്ന് ജാമ്യം കിട്ടി ആറ് മാസത്തിന് ശേഷം ബീഹാറിലെ പാറ്റ്‌നയിലേക്ക് മടങ്ങുന്ന ലാലു പ്രസാദ് യാദവ് വ്യക്തമാക്കി. ഒക്ടോബര്‍ 30ന് ഉപതെരഞ്ഞെടുപ്പ് വരുന്നതിന് മുന്നോടിയായാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള പോര് പുറത്ത് വന്നിരിക്കുന്നത്.

ബീഹാറിലെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മോശമായ പ്രകടനമാണ് ആര്‍ജെഡിയെ ചൊടിപ്പിച്ചിരിക്കുന്നത്. ബിജെപിയും നിതീഷ് കുമാറിന്റെ ജെഡി(യു)യും ചേര്‍ന്നുള്ള സഖ്യം തുടര്‍ഭരണം പിടിച്ചത് പിന്നില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടനമാണെന്ന വിലയിരുത്തല്‍ ആര്‍ജെഡിയ്‌ക്കുള്ളില്‍ കുറച്ചുനാളുകളായി നിറിപ്പുകഞ്ഞുകൊണ്ടിരിക്കുകയാണ്. അതാണിപ്പോള്‍ ലാലുപ്രസാദിന്റെ വാക്കുകളിലൂടെ  പൊട്ടിത്തെറിയായി പുറത്തുവരുന്നത്. തോല്‍ക്കാന്‍ വേണ്ടി മാത്രമായി കോണ്‍ഗ്രസിന്   സീറ്റു വിട്ടുകൊടുക്കാന്‍ പറ്റില്ലെന്നാണ് ലാലു പ്രസാദ് യാദവ് തുറന്നടിക്കുന്നത്. 2024ല്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ 40 സീറ്റുകളിലും സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസും.

ഒക്ടോബര്‍ 30ന് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിയെ മത്സരിക്കുമെന്ന് ബീഹാറിലെ കോണ്‍ഗ്രസ് ചുമതലയുള്ള ഭക്ത് ചരണ്‍ ദാസ് പറഞ്ഞു. പ്രാദേശിക പാര്‍ട്ടികളെ ആശ്രയിക്കാതെ കോണ്‍ഗ്രസ് ബീഹാറില്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വരും പ്രസ്താവിച്ചിരുന്നു.   അതേ സമയം ഇനിയും കോണ്‍ഗ്രസുമായുള്ള ബന്ധം ആര്‍ജെഡി എംപി മനോജ് ജാ പൂര്‍ണ്ണമായും തള്ളിക്കളയാന്‍ തയ്യാറല്ല. ‘എല്ലാവരും സോണിയാഗാന്ധിയ്‌ക്ക് എതിരെ നിലകൊണ്ടപ്പോള്‍ അവരെ പിന്തുണയ്‌ക്കാന്‍ ലാലുപ്രസാദ് യാദവ് മാത്രമാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്റില്‍ നിന്നും എന്തെങ്കിലും നിലപാട് കേട്ട ശേഷമേ ഞങ്ങള്‍ അന്തിമ തീരുമാനമെടുക്കൂ,’ ആര്‍ജെഡി എംപി മനോജ് ജാ പറയുന്നു.

ഉപതെരഞ്ഞെടുപ്പിലേ ഒരുയൊരു സീറ്റ് കോണ്‍ഗ്രസിനായി വിട്ടുകൊടുക്കാന്‍ പറ്റില്ലെന്ന ആര്‍ജെഡി നിലപാടാണ് ഇപ്പോള്‍ മഹാഗഡ്ബന്ധനെ ഉലയ്‌ക്കുന്നത്. താരാപൂര്‍ സീറ്റിലേക്ക് അരുണ്‍ കുമാറിനെയും കുശേശ്വര്‍സ്ഥാനിലേക്ക് ഗണേഷ് ഭാരതിയെയും നാമനിര്‍ദേശം ചെയ്തിരിക്കുകയാണ് ആര്‍ജെഡി. കോണ്‍ഗ്രസിന് എല്ലാ സീറ്റുകളിലും ജയിക്കാന്‍ ശേഷിയില്ലെന്നതാണ് ഇതിന് ആര്‍ജെഡി നല്‍കുന്ന വിശദീകരണം. എന്നാല്‍ ആര്‍ജെഡി ഇപ്പോള്‍ ബിജെപിയുമായി രഹസ്യബന്ധം പുലര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഉപതെരഞ്ഞെടുപ്പില്‍ സിപി ഐ, സിപിഎം, സിപി ഐ (എംഎല്‍) എന്നീ ഇടതുപാര്‍ട്ടികള്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. ഭരണപക്ഷത്ത് നിന്ന് നിതീഷ് കുമാറിന്റെ ജെഡിയു താരാപൂരില്‍ രാജീവ് കുമാര്‍ സിംഗിനെയും കുശേശ്വര്‍സ്ഥാനില്‍ മൂന്ന് തവണ എംഎല്‍എ ആയിരുന്ന അന്തരിച്ച ശശി ഹസാരിയുടെ മകന്‍ അമന്‍ ഭൂഷണ്‍ ഹസാരിയെയും സ്ഥാനാര്‍ത്ഥികളായി നിര്‍ദേശിച്ചുകഴിഞ്ഞു. കോണ്‍ഗ്രസും ഇരു സീറ്റുകളിലേക്കും സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. താരാപൂരില്‍ രാജേഷ് മിശ്രയും കുശേശ്വര്‍സ്ഥാനില്‍ അതിരേഖ് റാമുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. രണ്ട് ജെഡിയു എംഎല്‍എമാരായ മേവലാല്‍ ചൗധരിയുടെയും ശശി ഭൂഷണ്‍ ഹസാരിയുടെയും മരണമാണ് ഈ രണ്ട് സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പിന് കാരണമായത്.

Tags: Rahul GandhiBiharആര്‍ജെഡിലാലു പ്രസാദ് യാദവ്Nitish Kumarമഹാഗഡ്ബന്ധന്‍ജെഡിയുതേജസ്വിയാദവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

India

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)
Kerala

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

Kerala

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.