Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സ്ത്രീസുരക്ഷയിലെ സിപിഎം മാതൃക: ആദര്‍ശം പ്രസംഗത്തില്‍ ഒതുങ്ങി; ആക്രമണങ്ങള്‍ വര്‍ധിക്കുന്നു; ഭീകരത ജനിപ്പിച്ച് എസ്എഫ്‌ഐ; നേതൃത്ത്വം പ്രതിരോധത്തില്‍

വിവാദം കത്തുകയും അനുപമ നിരാഹാരം തുടങ്ങുകയും ചെയ്തതോടെ പാര്‍ട്ടിയും സര്‍ക്കാരും വെട്ടിലായി. കോട്ടയത്ത് എംജി സര്‍വ്വകലാശാലയില്‍ എഐഎസ്എഫ് നേതാവിനെ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ എസ്എഫ്‌ഐ നേതാക്കള്‍ കേസില്‍ കുടുങ്ങിയതോടെ മറുകേസ് നല്‍കി വിഷയം ഒത്തു തീര്‍ക്കാനുള്ള ശ്രമത്തിലാണ്. ഇതാണോ സ്ത്രീ സുരക്ഷയിലെ സിപിഎം മോഡലെന്ന ചോദ്യങ്ങളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 09:16 am IST
inKerala

സ്ത്രീസുരക്ഷയെപ്പറ്റി നിരന്തരം പ്രസംഗിക്കുന്ന സിപിഎമ്മും ഇടതു സര്‍ക്കാരും എംജി സര്‍വ്വകലാശാല, അനുപമ വിഷയങ്ങളില്‍ കടുത്ത പ്രതിരോധത്തിലാണ്. അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കളും പാര്‍ട്ടി നേതാക്കളും ശിശുക്ഷേമ സമിതിയും ചേര്‍ന്ന് മറ്റാര്‍ക്കോ ദത്തു നല്‍കിയെന്ന പരാതി പാര്‍ട്ടിയെ തെല്ലൊന്നുമല്ല കുഴക്കിയത്.

വിവാദം കത്തുകയും അനുപമ നിരാഹാരം തുടങ്ങുകയും ചെയ്തതോടെ പാര്‍ട്ടിയും സര്‍ക്കാരും വെട്ടിലായി. കോട്ടയത്ത് എംജി സര്‍വ്വകലാശാലയില്‍ എഐഎസ്എഫ് നേതാവിനെ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ എസ്എഫ്‌ഐ നേതാക്കള്‍ കേസില്‍ കുടുങ്ങിയതോടെ മറുകേസ് നല്‍കി വിഷയം ഒത്തു തീര്‍ക്കാനുള്ള ശ്രമത്തിലാണ്. ഇതാണോ സ്ത്രീ സുരക്ഷയിലെ സിപിഎം മോഡലെന്ന ചോദ്യങ്ങളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

അനുപമയുടെ നിരാഹാരം; അനുനയിപ്പിച്ച് സിപിഎം

തിരുവനന്തപുരം: ”എന്റെ കുഞ്ഞെവിടെ?, കേരളമേ ലജ്ജിക്കൂ” എന്നെഴുതിയ പോസ്റ്ററുമായി എസ്എഫ്‌ഐ നേതാവ് അനുപമ എസ്. ചന്ദ്രന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ഒരു പകല്‍ നിരാഹാരമിരുന്നു. അനുപമയും കുഞ്ഞിന്റെ അച്ഛന്‍ അജിത്ത് കുമാറുമാണ് സമരം നടത്തിയത്. സമരത്തിന് ജനപിന്തുണ കിട്ടുമെന്നു വന്നതോടെ സിപിഎം അനുനയശ്രമം തുടങ്ങി. മന്ത്രി വീണാ ജോര്‍ജ് അടക്കം അനുപമയെ നിരവധി തവണ വിളിച്ചു. അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ നിര്‍ത്തിവയ്‌ക്കുന്നതിന് കോടതിയോട് ആവശ്യപ്പെടാന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.  തുടര്‍ന്ന് അനുപമ സമരം നിര്‍ത്തി.

പിന്തുണയ്‌ക്കേണ്ട സമയത്ത് പാര്‍ട്ടിയും പോലീസും ഒന്നും ചെയ്യാതെ നോക്കിനിന്നെന്ന് അനുപമ പറഞ്ഞു. സഹായം തേടിയപ്പോള്‍ പാര്‍ട്ടിയിലെ ഉത്തരവാദപ്പെട്ടവര്‍ കൈയൊഴിഞ്ഞു. കുഞ്ഞിനെ കാണാനില്ലെന്ന പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ മൊഴിയെടുക്കാനോ പോലീസ് തയ്യാറായില്ല. സര്‍ക്കാരും ശിശുക്ഷേമ സമിതിയും തനിക്ക് നീതി ഉറപ്പാക്കിയില്ലെന്നും അനുപമ കുറ്റപ്പെടുത്തി.

സമരം ആരംഭിക്കുന്നതിന് മുമ്പ് മന്ത്രി വീണാ ജോര്‍ജ് അനുപമയെ ഫോണില്‍ വിളിച്ച് നിയമപരമായ എല്ലാ സഹായവും ഉറപ്പ് നല്‍കി. ഇതിന് പിന്നാലെ അനുപമ അനിശ്ചിതകാല നിരാഹാരം വൈകിട്ട് അഞ്ചു വരെ മാത്രമായി ഒതുക്കി. ദത്തെടുക്കല്‍ നടപടികള്‍ നടക്കുന്ന കുടുംബകോടതിയിലെ കേസില്‍ കക്ഷിചേരാനാകുമെങ്കില്‍ ആ രീതിയിലും മുന്നോട്ടുപോകുമെന്ന് അവര്‍ പറഞ്ഞു. നിയമസഹായം നല്‍കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവിയും അറിയിച്ചിട്ടുണ്ട്.

എഐഎസ്എഫ് നേതാവിന് മാനഭംഗ ഭീഷണി: നാണംകെട്ട് എസ്എഫ്‌ഐ

കോട്ടയം: എഐഎസ്എഫ് നേതാവിനോട് മാനഭംഗ ഭീഷണി മുഴക്കിയത് വിവാദമായതോടെ നാണംകെട്ട എസ്എഫ്‌ഐ മാനംകാക്കാന്‍ ബദല്‍കേസുമായി രംഗത്ത്. വനിതാ നേതാവിനെതിരായ അതിക്രമങ്ങളുടെ വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് എസ്എഫ്‌ഐ.

സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരേ കേസെടുത്തിരുന്നു. ഇതോടെയാണ് സമാനമായ പരാതിയുമായി എസ്എഫ്‌ഐ രംഗത്തെത്തിയത്. തങ്ങളുടെ ഒരു പ്രവര്‍ത്തകയെ കടന്നു പിടിച്ചു, മറ്റൊരു പ്രവര്‍ത്തകയെ ജാതീയമായി അധിക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഏഴ് എഐഎസ്എഫുകാര്‍ക്കെതിരേ എസ്എഫ്‌ഐ ഉന്നയിച്ചിരിക്കുന്നത്.

കാമ്പസില്‍ സംഘര്‍ഷം നടന്നതിന് പിന്നാലെ എഐഎസ്എഫ് നേതാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ആര്‍ഷോ, സെക്രട്ടറി അമല്‍, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം അരുണ്‍, പ്രജിത്ത് കെ. ബാബു എന്നിവരുള്‍പ്പെടെ പത്ത് പേര്‍ക്കെതിരേ ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു. ഈ കേസിന്റെ അന്വേഷണം കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തുടങ്ങിയതിന് പിന്നാലെയാണ് എസ്എഫ്‌ഐ പരാതിയുമായി എത്തിയത്. പോലീസ് ഈ പരാതിയും സ്വീകരിച്ച് എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തു.

Tags: cpmwomen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം: ട്രാന്‍സ് വുമണിന് സ്ത്രീയുടെ നിയമ പരിരക്ഷയില്ലെന്ന് കോടതി

Kerala

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തരംതാഴ്‌ത്തല്‍ നേരിട്ട പി ആര്‍ വസന്തനെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

ക്ഷേത്രഭൂമി താലൂക്ക് ഓഫീസിനായി ഏറ്റെടുത്ത തമിഴ് നാട് സര്‍ക്കാരിന് തിരിച്ചടി, സംരക്ഷകനാണ്, ഉടമസ്ഥനല്ലെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.