Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മഴമാസമായി ഒക്ടോബര്‍; സംസ്ഥാനത്ത് ശരാശരി ലഭിച്ചത് 138 ശതമാനം അധികമഴ; തുലാവര്‍ഷം എത്തുന്നതിനു മുന്നേ തന്നെ 41.22 സെ.മീ. പിന്നിട്ടു

വടക്ക്-കിഴക്കന്‍ മണ്‍സൂണ്‍ എന്ന തുലാമഴയില്‍ കേരളത്തില്‍ സാധാരണ ശരാശരി ലഭിക്കുക 50 സെ.മീ. മഴയാണ്. ഈ ഘട്ടത്തിലാണ് ഒക്ടോബര്‍ പാതി മാത്രം പിന്നിടുമ്പോള്‍ തുലാമാസം ആരംഭിക്കുന്ന ദിവസം തന്നെ ഇതിന്റെ 82.5 ശതമാനം മഴയും സംസ്ഥാനത്ത് പിന്നിടുന്നത്. ഇതില്‍ വലിയൊരുഭാഗം മഴയും ലഭിച്ചത് ശനിയാഴ്ച ഒരുദിവസം കൊണ്ട് മാത്രമാണ്. നേരത്തെ അധികമഴ 25 ശതമാനം മാത്രമായിരുന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Oct 18, 2021, 09:22 am IST
inKerala

ഇടുക്കി: ഒക്ടോബറില്‍ സംസ്ഥാനത്ത് ഇതുവരെ ശരാശരി ലഭിച്ചത് 138 ശതമാനം അധികമഴ. 17.34 സെ.മീ. കണക്ക് കൂട്ടിയ സ്ഥാനത്ത് 41.22 സെ.മീ. മഴയാണ് പെയ്തിറങ്ങിയത്. ഇന്ത്യന്‍ മണ്‍സൂണ്‍ എന്നറിയപ്പെടുന്ന കാലവര്‍ഷം അവസാനിച്ചിട്ടില്ലെങ്കിലും ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള മഴ സാങ്കേതികമായ തുലാമഴയായാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം കണക്ക് കൂട്ടുന്നത്.

വടക്ക്-കിഴക്കന്‍ മണ്‍സൂണ്‍ എന്ന തുലാമഴയില്‍ കേരളത്തില്‍ സാധാരണ ശരാശരി ലഭിക്കുക 50 സെ.മീ. മഴയാണ്. ഈ ഘട്ടത്തിലാണ് ഒക്ടോബര്‍ പാതി മാത്രം പിന്നിടുമ്പോള്‍ തുലാമാസം ആരംഭിക്കുന്ന ദിവസം തന്നെ ഇതിന്റെ 82.5 ശതമാനം മഴയും സംസ്ഥാനത്ത് പിന്നിടുന്നത്. ഇതില്‍ വലിയൊരുഭാഗം മഴയും ലഭിച്ചത് ശനിയാഴ്ച ഒരുദിവസം കൊണ്ട് മാത്രമാണ്. നേരത്തെ അധികമഴ 25 ശതമാനം മാത്രമായിരുന്നു.

പത്തനംതിട്ട ജില്ലയില്‍ 205 ശതമാനം അധിക മഴയാണ് ലഭിച്ചത്. കോഴിക്കോട്- 219, കണ്ണൂര്‍- 197, കാസര്‍കോട്- 176, പാലക്കാട്- 168, കോട്ടയം- 149, കൊല്ലം- 133, തിരുവനന്തപുരം- 127, മലപ്പുറം- 125, എറണാകുളം- 120, ഇടുക്കി- 108, ആലപ്പുഴ- 71, തൃശ്ശൂര്‍- 70, വയനാട് -96, ശതമാനം വീതവും മഴ കൂടി. തുടര്‍ച്ചയായി എത്തുന്ന ന്യൂനമര്‍ദങ്ങളും ചക്രവാതച്ചുഴിയുമാണ് കനത്ത മഴക്ക് കാരണമാകുന്നത്. കാലവര്‍ഷത്തിന്റെ വിടവാങ്ങല്‍ പ്രക്രിയ നിലവില്‍ പുരോഗമിക്കുകയാണ്. അതേ സമയം ഈ മാസം അവസാനത്തോടെ മാത്രമേ തുലാമഴയെത്തൂവെന്നാണ് പുതിയ വിവരങ്ങള്‍.

ആഗോളതാപനം മൂലം അറബിക്കടലില്‍ വരുന്ന മാറ്റങ്ങള്‍ കേരളത്തെ സാരമായി ബാധിക്കുന്നതായും സംസ്ഥാനത്തേക്ക് ഒരു ചുഴലിക്കാറ്റെത്തുക എന്നത് അതിവിദൂരമല്ലെന്നും കാലാവസ്ഥ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ പോലുള്ള ഇതര സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റുകള്‍ എല്ലാവര്‍ഷവും എത്തുമ്പോള്‍ നാം സുരക്ഷിതരെന്ന് വിചാരിച്ചിരുന്നു. ഈ വിശ്വാസം തെറ്റിച്ചുകൊണ്ടാണ് ചുഴലിക്കാറ്റിന്റെ ആദ്യരൂപമായ ശക്തി തീരെ കുറഞ്ഞ ഒരു ന്യൂനമര്‍ദം കേരള തീരത്തിന് വളരെ അടുത്തെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: keralafloodRain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.