Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോന്‍സനെതിരായുള്ള അന്വേഷണത്തില്‍ സൈബര്‍ പോലീസും, അന്വേഷണ സംഘം വിപുലീകരിച്ചു; ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കും

വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കല്‍ നല്‍കിയ ജാമ്യ ഹര്‍ജി എറണാകുളം അഡീഷണഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2021, 12:08 pm IST
inKerala

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിനെതിരെ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം വിപുലീകരിച്ചു. കൊച്ചി സൈബര്‍ സ്റ്റേഷന്‍ എസ്എച്ച്ഒ ഉള്‍പ്പടെ പത്ത് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇപ്പോള്‍ അന്വേഷണ സംഘത്തെ വിപൂലീകരിച്ചിരിക്കുന്നത്.  

എഡിജിപി ശ്രീജിത്തിന്റെ ആവശ്യപ്രകാരം എറണാകുളത്തെ വിവിധ പോലീസ് സ്റ്റേഷനില്‍ നിന്നുള്ളവരെയാണ് പുതിയതായി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പുതിയ സംഘത്തിന്റെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ക്രൈംബ്രാഞ്ച് ഐജിയുടെ സാന്നിധ്യത്തിലാണ് യോഗം ചേരുക.

കലിംഗ ഫൗണ്ടേഷന് എന്ന കടലാസ് സംഘടന വഴിയാണ് മോന്‍സന്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിരിക്കുന്നത്. ഇത് വഴി കലിംഗയുടെ പാര്‍ട്ണറായ ബെംഗളൂരു മലയാളിയില്‍ നിന്നും മോന്‍സന്‍ രണ്ട് കോടി രൂപ തട്ടിയെടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ വിശദമായ അന്വേഷണങ്ങള്‍ നടത്തുന്നതിനാണ് ക്രൈംബ്രാഞ്ച് സംഘത്തെ ഇപ്പോള്‍ വിപുലീകരിച്ചിരിക്കുന്നത്. മോന്‍സന്റെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകളും സമൂഹമാധ്യമങ്ങളിലെ പ്രചാരണവും അന്വേഷണസംഘം പരിശോധിക്കും.  

പുരാവസ്തു തട്ടിപ്പ് അടക്കം ആകെ അഞ്ച് കേസുകളാണ് മോന്‍സനെതിരെ ഇതുവരെ എടുത്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് മോന്‍സന്റെ കലൂരിലെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കും. ഇയാള്‍ക്ക് പോലീസ് ഉന്നത തല ബന്ധമുള്ളതായി കണ്ടെത്തിയ സാഹചര്യത്തില്‍ മോന്‍സനെ കാണാന്‍ ആരൊക്കെ വന്നു എന്നതുള്‍പ്പെടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലൂടെ ലഭിക്കുമെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. പുതിയ അന്വേഷണ സംഘമാണ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുക.  

അതേസമയം വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കല്‍ നല്‍കിയ ജാമ്യ ഹര്‍ജി എറണാകുളം അഡീഷണഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മധ്യപ്രദേശ് സര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ ഉള്ള ബീനാച്ചി എസ്റ്റേറ്റില്‍ 500 ഏക്കര്‍ ഭൂമി പാട്ടത്തിന് ലഭ്യമാക്കാമെന്ന് വാഗ്ദാനം നടത്തി പാല മീനച്ചില്‍ സ്വദേശി രാജീവ് ശ്രീധരില്‍ നിന്ന് ഒരു കോടി 62 ലക്ഷം തട്ടിയെന്ന കേസിലാണ് മോന്‍സനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.  

ഭൂമി ഇടപാടിനായി മോന്‍സന്‍ തന്റെ 4 ജീവനക്കാരുടെ അക്കൗണ്ടിലൂടെയാണ് പണം വാങ്ങിയത്. ഭൂമി ഇടപാടിലെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കുകയാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ നാളെ വൈകിട്ട് 4 മണിവരെ ചോദ്യം ചെയ്യലിനായി മോന്‍സനെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടിരുന്നു.  

Tags: കേരള പോലീസ്മോന്‍സന്‍ മാവുങ്കല്‍crime branch
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

Kerala

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

India

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.