Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കുണ്ടറ, കരുനാഗപ്പള്ളി തോല്‍വി; മുന്‍മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ നടപടിക്ക് സിപിഎം

മേഴ്‌സികുട്ടിയമ്മയുടെ തന്‍പ്രമാണിത്തവും അഹങ്കാരവും പെരുമാറ്റ രീതിയും തോല്‍വിക്കു കാരണമായതായി അന്വേഷണ കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു. സംസ്ഥാന കമ്മറ്റിയംഗമായതിനാല്‍ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെയുള്ള നടപടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2021, 04:37 pm IST
inAlappuzha

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിലെ കുണ്ടറ, കരുനാഗപ്പള്ളി തോല്‍വിയില്‍ മുന്‍മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവ്, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍ എന്നിവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.  

കുണ്ടറയിലെ തോല്‍വിയില്‍ മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ബി. തുളസീധരക്കുറുപ്പ്, ജില്ലാ സെക്രട്ടറിയേറ്റംഗം എന്‍.എസ്. പ്രസന്നകുമാര്‍, കുണ്ടറ ഏരിയ സെക്രട്ടറി എസ്.എല്‍. സജികുമാര്‍ എന്നിവര്‍ക്കെതിരെയും കരുനാഗപ്പള്ളി തോല്‍വിയില്‍ ജില്ലാ സെക്രട്ടറിയേറ്റംഗവും കാപ്പെക്‌സ് ചെയര്‍മാനുമായ സി.ആര്‍. വസന്തന്‍, ശൂരനാട്, കരുനാഗപ്പള്ളി ഏരിയ സെക്രട്ടറിമാരായ പി.ബി. സത്യദേവന്‍, പി. ബാലചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.  ഇരു മണ്ഡലങ്ങളിലെയും തോല്‍വി പരിശോധിക്കാന്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ഇതു സംബന്ധിച്ച ശുപാര്‍ശ ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മറ്റിയോഗം ചര്‍ച്ച ചെയ്തു.  

കുണ്ടറയിലെ തോല്‍വിയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. മേഴ്‌സികുട്ടിയമ്മയുടെ തന്‍പ്രമാണിത്തവും അഹങ്കാരവും പെരുമാറ്റ രീതിയും തോല്‍വിക്കു കാരണമായതായി അന്വേഷണ കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു. സംസ്ഥാന കമ്മറ്റിയംഗമായതിനാല്‍ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെയുള്ള നടപടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്യും.  തെരഞ്ഞെടുപ്പ് പ്രചരണം ഹൈജാക്ക് ചെയ്‌തെന്നാണ് തുളസീധരക്കുറുപ്പിനെതിരെയുള്ള ആരോപണം. 

കുണ്ടറയില്‍ സ്ഥാനാര്‍ഥിത്വം ആഗ്രഹിച്ച പ്രസന്നകുമാറും സജികുമാറും പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തി. നേരത്തെ സിപിഐ അന്വേഷണ റിപ്പോര്‍ട്ടിലും മേഴ്‌സിക്കുട്ടിയമ്മയുടെ പെരുമാറ്റം തോല്‍വിക്കു കാരണമായതായി ചൂണ്ടിക്കാണിച്ചിരുന്നു. കരുനാഗപ്പള്ളിയില്‍ സിപിഐ സ്ഥാനാര്‍ഥിയായിരുന്നെങ്കിലും തോല്‍വിയെ ഗൗരവമായി കാണാന്‍ സിപിഎം തീരുമാനിച്ചിരുന്നു. സി.ആര്‍. വസന്തന്‍, സത്യദേവ്, ബാലചന്ദ്രന്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതായാണ് കമ്മീഷന്റെ കണ്ടെത്തല്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി.ആര്‍. മഹേഷിന്റെ മുഖ്യതെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനറുടെ സ്ഥാനമാണ് സി.ആര്‍. വസസന്തന്‍ നിര്‍വഹിച്ചതെന്നാണ് റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍.  

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മഹേഷ് ആദ്യം കണ്ടത് വസന്തനെയാണ്. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത വസന്തന്‍, തുടര്‍ന്ന് ഓരോ സമയത്തും നിര്‍ദേശങ്ങളും തന്ത്രങ്ങളും പറഞ്ഞു കൊടുത്തിരുന്നു. ഒരവസരത്തില്‍ പരസ്യമായി പോലും വസന്തന്‍ രംഗത്തിറങ്ങിയതായി റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാന കമ്മറ്റിയംഗം എസ്.രാജേന്ദ്രന്‍ കണ്‍വീനറും സംസ്ഥാന കമ്മറ്റിയംഗം കെ. സോമപ്രസാദ് എംപി,  ജില്ലാ സെക്രട്ടറിയേറ്റംഗം എം. ശിവശങ്കരപ്പിള്ള എന്നിവര്‍ അംഗങ്ങളുമായ അന്വേഷണ കമ്മീഷനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംസ്ഥാന ആക്ടിങ് സെക്രട്ടറി എം. വിജയരാഘവന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.  

കൊല്ലം ജില്ലാ സെക്രട്ടറി സുദേവന്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദന്‍, മന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. ഇന്നലെ രാവിലെ ജില്ലാ സെക്രട്ടറിയേറ്റും ഉച്ചകഴിഞ്ഞ് ജില്ലാ കമ്മറ്റി യോഗവും നടന്നു.

Tags: cpmalappuzha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.