Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പിണറായിയെ വിമര്‍ശിച്ച് വൈദ്യുതി ബോര്‍ഡ് വീഡിയോ; വിവാദമായപ്പോള്‍ പിന്‍വലിച്ച് ഇടത് യൂണിയന്‍

കഴിഞ്ഞ വര്‍ഷം വരെ കെഎസ്ഇബി അടക്കി വാണ സിപിഎമ്മിന്റെ സര്‍വീസ് സംഘടനാ യൂണിയനായ ഓഫീസേഴ്‌സ് അസോസിയേഷന് ബോര്‍ഡില്‍ ഇപ്പോള്‍ പിടിയില്ല. ഇതിന് കാരണക്കാരായ സംസ്ഥാന നേതാക്കള്‍ക്കെതിരേ ഉള്‍പ്പെടെ സംഘടനയ്‌ക്കുള്ളിലെ കടുത്ത ഭിന്നതകള്‍ക്കിടയിലാണ് അസോസിയേഷന്റെ യുട്യൂബ് ചാനലില്‍ വീഡിയോ വന്നത്. സംഘടനാ നേതാക്കള്‍ കൂടിയിരുന്ന് നടത്തുന്ന ചോദ്യോത്തര ചര്‍ച്ചയായിരുന്നു. സംഘടന ഒന്നാണെന്ന് കാണിക്കാന്‍ നടത്തിയ പരിശ്രമം വന്‍ ബാധ്യതയായി.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Oct 2, 2021, 11:25 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍, പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രചരിപ്പിച്ച യൂട്യൂബ് വീഡിയോ, നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടി വരുമെന്നായപ്പോള്‍ ഒഴിവാക്കി. കെഎസ്ഇബിയില്‍ സംഭവിക്കുന്നത് എന്ത്? എന്ന പേരിലായിരുന്നു വീഡിയോ. വീണ്ടും പിണറായി അധികാരത്തില്‍വന്നത് വൈദ്യുതി രംഗത്തെ നേട്ടങ്ങള്‍കൊണ്ടാണെന്ന് പറയുന്ന വീഡിയോ, അത് ബോര്‍ഡിലെ സഖാക്കളുടെ പ്രവര്‍ത്തനംകൊണ്ടാണെന്ന് പറയാതെ പറയുകയായിരുന്നു.  

കഴിഞ്ഞ വര്‍ഷം വരെ കെഎസ്ഇബി അടക്കി വാണ സിപിഎമ്മിന്റെ സര്‍വീസ് സംഘടനാ യൂണിയനായ ഓഫീസേഴ്‌സ് അസോസിയേഷന് ബോര്‍ഡില്‍ ഇപ്പോള്‍ പിടിയില്ല. ഇതിന് കാരണക്കാരായ സംസ്ഥാന നേതാക്കള്‍ക്കെതിരേ ഉള്‍പ്പെടെ സംഘടനയ്‌ക്കുള്ളിലെ കടുത്ത ഭിന്നതകള്‍ക്കിടയിലാണ് അസോസിയേഷന്റെ യുട്യൂബ് ചാനലില്‍ വീഡിയോ വന്നത്. സംഘടനാ നേതാക്കള്‍ കൂടിയിരുന്ന് നടത്തുന്ന ചോദ്യോത്തര ചര്‍ച്ചയായിരുന്നു. സംഘടന ഒന്നാണെന്ന് കാണിക്കാന്‍ നടത്തിയ പരിശ്രമം വന്‍ ബാധ്യതയായി.

സംസ്ഥാന അധ്യക്ഷന്‍ എം.ജി. സുരേഷ്, തിരുവനന്തപുരം ജില്ലാ അധ്യക്ഷ സുമാ ശേഖര്‍, വര്‍ക്കിങ് പ്രസിഡന്റ് ബാബു എന്നിവരാണ് 40 മിനിറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തത്.  വൈദ്യുതി ബോര്‍ഡിന്റെ സ്ഥിതി, പ്രവര്‍ത്തനം, നേട്ടം,  പുതിയ സ്ഥലംമാറ്റം, സ്ഥാനമാറ്റം, മറ്റ് ഉദ്യോഗസ്ഥരുടെ രാഷ്‌ട്രീയം, സ്വഭാവ വിമര്‍ശനം ഒക്കെയായിരുന്നു വിഷയം.  സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞത് മുഴുവന്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ വിമര്‍ശനമായിരുന്നു.

കെഎസ്ഇബിയുടെ നേട്ടമായി സുരേഷ്  വിവരിച്ചതെല്ലാം കേന്ദ്രപദ്ധതികളാണ്. ദ്യുതി, പവര്‍ ഗ്രിഡ്, സൗര എന്നീ പദ്ധതികളിലൂടെ വന്‍ നേട്ടം ഊര്‍ജ്ജ രംഗത്ത് ഉണ്ടാക്കിയതായി വിവരിച്ചു. സൗര എന്ന സോളാര്‍ ഊര്‍ജ്ജ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ട തോതില്‍ പൂര്‍ത്തിയാക്കിയില്ലെങ്കിലും ഊര്‍ജ്ജോല്‍പ്പാദനത്തിലെ കുതിപ്പായി ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് സൗരോര്‍ജ്ജ ഉല്‍പ്പാദന വികസനം.

സമ്പൂര്‍ണ വൈദ്യുതീകരണമാണ് മറ്റൊന്ന്. ഇതും മോദി സര്‍ക്കാരിന്റെ പദ്ധതിയാണ്. സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കാനായത് ബോര്‍ഡിന്റെ വലിയ നേട്ടമായാണ് ചര്‍ച്ചയില്‍ അവതരിപ്പിച്ചത്.

വൈദ്യുതി എന്ന പേരില്‍ ബോര്‍ഡ് നടത്തിയ എല്‍ഇഡി ബള്‍ബ്-ട്യൂബ് വിതരണത്തിന്റെ വിജയവും പ്രശംസിക്കപ്പെട്ടു. കേന്ദ്രത്തിന്റെ ഉജ്ജ്വല പദ്ധതിയാണ് ബോര്‍ഡ് പേരുമാറ്റി നടപ്പാക്കിയത്. ലോഡ് ഷെഡ്ഡിങ്ങും പവര്‍കട്ടുമില്ലാതെ ബോര്‍ഡ് സേവനം ചെയ്തുവെന്നും അതിന് പവര്‍ ഗ്രിഡ് ആണ് സഹായകമായതെന്നും ചര്‍ച്ച വിശദീകരിച്ചു. ഇതും കേന്ദ്ര  നേട്ടമാണ്.

വീഡിയോയില്‍ വിവരിച്ചതു മുഴുവന്‍ മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ വൈദ്യുതി ബോര്‍ഡ് എങ്ങനെ വിജയകരമായി നടപ്പാക്കിയെന്നാണ്. പിണറായി സര്‍ക്കാരിന്റെ എന്തെങ്കിലും നേട്ടങ്ങള്‍ പറയാനുണ്ടായില്ല. രണ്ടാം പിണറായി സര്‍ക്കാരിന്റെ വരവിന് ശേഷം ബോര്‍ഡില്‍ നടക്കുന്നതെല്ലാം തോന്ന്യവാസമാണെന്നും പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികള്‍ക്കെതിരേ പ്രചാരണം നടത്തിയവരെയും പ്രവര്‍ത്തിച്ചവരെയും പ്രധാന പദവികളില്‍ നിയമിച്ചുവെന്നായിരുന്നു ആക്ഷേപം.  

നിയമനം രാഷ്‌ട്രീയപക്ഷം നോക്കിയാണെന്നും വിമര്‍ശിച്ചു.  വൈദ്യുതി ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ആവിഷ്‌കരിച്ച കെ ഫോണ്‍ പദ്ധതിയെ വിമര്‍ശിച്ചവരെയാണ് ഇപ്പോള്‍ അതേ പദ്ധതിയുടെ നടത്തിപ്പ് ചുമതലയില്‍ നിയോഗിച്ചിരിക്കുന്നത്. ഇത് അമ്പരപ്പിക്കുന്നതും സംശയം ജനിപ്പിക്കുന്നതുമാണ്, എന്നാണ് ആരോപണം. ബോര്‍ഡാണ് നിയമനം നടത്തിയത്, സംസ്ഥാന സര്‍ക്കാരിന്റെ, പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയുമാണ് ഈ നിയമനം. അങ്ങനെ നിയമിക്കപ്പെട്ടവര്‍ അയോഗ്യരോ സര്‍ക്കാര്‍ പദ്ധതിക്ക് തടസ്സം നിന്നവരോ ആണെന്ന വിമര്‍ശനം തത്ത്വത്തില്‍ മുഖ്യമന്ത്രിക്കുതന്നെയാണ് കൊള്ളുന്നത്.

ഓഫീസേഴ്‌സ് അസോസിയേഷനും സിപിഎമ്മും തമ്മില്‍ തെറ്റിയിരിക്കുകയാണ്. കിട്ടുന്ന അവസരങ്ങളിലെല്ലാം പരസ്പരം വിമര്‍ശനവുമുണ്ട്. ഈ സാഹചര്യത്തില്‍ ഏറെ ആസൂത്രിതമായാണ് ചര്‍ച്ച നടത്തി, യൂ ട്യൂബില്‍ ചേര്‍ത്തത്.

Tags: Pinarayi VijayanLeft Leaderകെഎസ്ഇബി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്ത് കൊണ്ട് ഇറാന് നേരെയുള്ള ആക്രമണത്തെ മോദി അപലപിച്ചില്ല ?

Kerala

കേരളത്തിന്റെ സാമ്പത്തിക നില അത്ര ഭദ്രമല്ല ; ആഗ്രഹിച്ച വിധം എല്ലാം തീർക്കാൻ കഴിഞ്ഞിട്ടില്ല ; പിണറായി

Kerala

ദേശീയ വായനാ മഹോത്സവം ഉദ്ഘാടനം; ‘കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരും’

Main Article

പിഡിപിയും ജമാഅത്തെയും പിന്നെ പിണറായിയും

.
Kerala

ഞാൻ വിദ്യാസമ്പന്നയായ യുവതി; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: മറുപടി സത്യവാങ്മൂലവുമായി വീണ വിജയൻ

പുതിയ വാര്‍ത്തകള്‍

താമരശ്ശേരിയിൽ ബിരിയാണിച്ചെമ്പ് വാടകയ്‌ക്കെടുത്ത് വിറ്റ ആൾ പോക്സോ കുറ്റാരോപിതർ, ഇയാളെ പിടികൂടിയപ്പോൾ ലഭിച്ചത്…

മുസ്ലിം സമുദായത്തില്‍ നിന്ന് പുറത്തുപോയ കുടുംബത്തിന് ഊരുവിലക്ക്; നഖ്ഷബന്ദീയ ത്വരീഖത്തിൻ്റേത് അലിഖിത നിയമങ്ങൾ

ഇന്തോനേഷ്യയിലെ ബാലിയിൽ 65 യാത്രക്കാരുമായി പോയ ഫെറി കപ്പൽ മുങ്ങി, 4 പേർ മരിച്ചു ; നിരവധി ആളുകളെ കാണാതായി

ഭാരതാംബയുള്ള വേദിയിൽ രജിസ്ട്രാറും പങ്കെടുത്തിട്ടുണ്ട്; കെ.എസ്. അനിൽകുമാറിന്റെ പഴയ ചിത്രം വാർത്തയിൽ നിറയുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഘാനയുടെ ദേശീയ ബഹുമതി സമ്മാനിച്ച് പ്രസിഡന്റ് ജോൺ ഡ്രാമണി മഹാമ

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

ഓമനപ്പുഴ കൊലപാതകം: ഭർത്താവുമായി പിണങ്ങിക്കഴിയുന്ന എയ്ഞ്ചൽ ജാസ്മിൻ രാത്രിയിൽ സ്ഥിരമായി പുറത്തുപോകുന്നത് മൂലമുള്ള വഴക്ക് പതിവ്

ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചത് നാല് പ്രധാന കരാറുകൾ

സുരേഷ് ഗോപിയുടെ മകന്റെ സോഷ്യൽ മീഡിയ ഭാര്യയാണ് മീനാക്ഷി: .മാധവ് സുരേഷ്

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies