Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ശബരിമലയ്‌ക്കെതിരായ ഗൂഢാലോചന

സിപിഎം മുഖപത്രമായ ദേശാഭിമാനിയായിരുന്നു അതില്‍ മുന്‍പില്‍. 24 ന്യൂസ് ചാനലും ഇതേ വാര്‍ത്ത ആധികാരികമെന്ന രീതിയില്‍ ആവേശപൂര്‍വ്വം പ്രചരിപ്പിച്ചു. കയ്യിലെത്തുന്ന വസ്തുതകളുടേയും തെളിവുകളുടേയും ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തിവേണം വാര്‍ത്തനല്കാനെന്ന മാധ്യമ പ്രവര്‍ത്തനത്തിന്റെ ബാലപാഠം പോലും മറന്നാണ് ഇക്കൂട്ടര്‍ ആവേശപൂര്‍വ്വം ചാടിവീണത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2021, 05:00 am IST
inEditorial

ചരിത്രവും പുരാവസ്തുക്കളും എന്നും കൗതുകമുണര്‍ത്തുന്ന കാര്യങ്ങളാണ്. ഈ കൗതുകമാണ് മോന്‍സണ്‍ മാവുങ്കല്‍ എന്ന തട്ടിപ്പുകാരന് കേരളത്തിലെ ഉന്നത രാഷ്‌ട്രീയ പോലീസ് മേധാവികളെ വലയിലാക്കാന്‍ തുണയായതും. രണ്ടു ദിവസമായി പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ലജ്ജിപ്പിക്കുന്നതും ഞെട്ടിക്കുന്നതുമാണ്.

ശബരിമലയിലെ കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ തകര്‍ക്കാന്‍ മോന്‍സണിന്റെ വ്യാജ പുരാവസ്തു ശേഖത്തിലെ രേഖ സിപിഎമ്മും സര്‍ക്കാരും ഉപയോഗിച്ചുവെന്നത് നടുക്കമുണ്ടാക്കുന്ന കാര്യമാണ്. കേരള ചരിത്രത്തെത്തന്നെ തെറ്റായി സ്വാധീനിക്കാവുന്നതും സമുദായസ്പര്‍ദ്ധക്ക് വരെ കാരണമാകാവുന്നതുമായ വ്യാജരേഖകള്‍ സര്‍ക്കാരും ഭരണകക്ഷിയും തന്നെ സമൂഹത്തില്‍ പ്രചരിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരിക്കയാണ്. മോന്‍സണിന്റെ തട്ടിപ്പുകള്‍ പുറത്തുവരികയും തങ്ങള്‍ ചെയ്തത് വലിയ തെറ്റായി എന്ന് ബോധ്യപ്പെടുകയും ചെയ്തിട്ടും സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാവുന്നില്ല.

ശബരിമല ക്ഷേത്രത്തെ സംബന്ധിച്ച പന്തളം  കൊട്ടാരത്തിന്റെ 351 വര്‍ഷം പഴക്കമുള്ള ചെമ്പോല എന്ന പേരിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ശബരിമല മൂന്നര നൂറ്റാണ്ടു മുന്‍പ് ദ്രാവിഡ ക്ഷേത്രമായിരിന്നുവെന്നും അവിടെ വൈദിക ചടങ്ങുകളൊന്നും നിര്‍വ്വഹിക്കപ്പെട്ടിരുന്നില്ലെന്നും ഈ ചെമ്പോലയെ അടിസ്ഥാനമാക്കിയാണ് സിപിഎമ്മും സര്‍ക്കാരും വാദിച്ചത്.

ഇതേ വാദങ്ങള്‍ സത്യവാങ്മൂലമായി സര്‍ക്കാര്‍ കോടതിയിലും നല്കി. ചരിത്ര രേഖകളുടെ കാലപ്പഴക്കവും ആധികാരികതയും നിര്‍ണയിക്കാന്‍ രാജ്യത്ത് ഒട്ടേറെ കേന്ദ്രങ്ങളും ആധുനിക സൗകര്യങ്ങളുമുള്ളപ്പോഴാണ്, അതിനൊന്നും തയ്യാറാകാതെ ഈ രേഖ കേരള സര്‍ക്കാരും സിപിഎം നേതൃത്വവും തൊണ്ടതൊടാതെ വിഴുങ്ങിയത്.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കടുത്ത ജനരോഷത്തിനിരയായ സര്‍ക്കാരും സിപിഎമ്മും ഈ ചെമ്പോലയെ കൂട്ടുപിടിച്ച് രക്ഷപ്പെടാനുള്ള തത്രപ്പാടാണ് നടത്തിയത്. രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ സര്‍ക്കാരിന് താത്പര്യമുണ്ടായിരുന്നില്ലെന്ന് വേണം അനുമാനിക്കാന്‍. അതിനര്‍ത്ഥം സര്‍ക്കാര്‍ അറിഞ്ഞുകൊണ്ട് തട്ടിപ്പിന് കളമൊരുക്കുകയായിരുന്നുവെന്ന് തന്നെയാണ്.

പ്രതിഷേധമുയര്‍ത്തുന്ന മറ്റൊരു കാര്യം ഇതേ ചെമ്പോലയെ അടിസ്ഥാനമാക്കി ചില മാധ്യമങ്ങള്‍ കാണിച്ച അമിതാവേശവും നുണപ്രചാരണവുമാണ്. ഹിന്ദു വിശ്വാസത്തെ തകര്‍ക്കാന്‍ വീണുകിട്ടിയ വടിയായാണ് ചിലര്‍ ഇത്  ഉപയോഗിച്ചത്.

സിപിഎം മുഖപത്രമായ ദേശാഭിമാനിയായിരുന്നു അതില്‍ മുന്‍പില്‍. 24 ന്യൂസ് ചാനലും ഇതേ വാര്‍ത്ത ആധികാരികമെന്ന രീതിയില്‍ ആവേശപൂര്‍വ്വം പ്രചരിപ്പിച്ചു. കയ്യിലെത്തുന്ന വസ്തുതകളുടേയും തെളിവുകളുടേയും ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തിവേണം വാര്‍ത്തനല്കാനെന്ന മാധ്യമ പ്രവര്‍ത്തനത്തിന്റെ ബാലപാഠം പോലും മറന്നാണ് ഇക്കൂട്ടര്‍ ആവേശപൂര്‍വ്വം ചാടിവീണത്.

തങ്ങള്‍ നല്കിയ വാര്‍ത്തകള്‍ കെട്ടുകഥകളായിരുന്നുവെന്ന് ബോധ്യം വന്ന സാഹചര്യത്തില്‍ നിഷ്പക്ഷ മാധ്യമങ്ങളെന്ന് നടിക്കുന്നവരെങ്കിലും തിരുത്താന്‍ തയ്യാറാകേണ്ടതാണ്. മാധ്യമ പ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ അത് അനിവാര്യമാണ്.

രാജ്യത്ത് നിലവിലുള്ള പുരാവസ്തു നിയമമനുസരിച്ച് നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള വസ്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുകയും അവ സൂക്ഷിക്കാന്‍ രേഖാമൂലം അനുമതി വാങ്ങുകയും വേണം.സര്‍ക്കാര്‍ അതിന്റെ ആധികാരികതയും കാലപ്പഴക്കവും ശാസ്ത്രീയമായി നിര്‍ണയിക്കുകയും വേണം. ചെമ്പോല പോലയുള്ള രേഖകളാവുമ്പോള്‍ 75 വര്‍ഷത്തിലേറെ പഴക്കമുണ്ടെങ്കില്‍ത്തന്നെ പുരാവസ്തുവായി കണക്കാക്കും.

മോന്‍സണ്‍ എന്ന വ്യക്തിയുടെ സ്വകാര്യ ശേഖരത്തിലുള്ള ചെമ്പോല ആധികാരിക രേഖയായി കോടതിയിലും പൊതു സമൂഹത്തിന് മുന്നിലും അവതരിപ്പിക്കുന്നതിന് മുന്‍പ് സര്‍ക്കാരോ സിപിഎം നേതൃത്വമോ  ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളോ ഇക്കാര്യം പരിശോധിച്ചില്ല.

ശബരിമലക്കും ഹിന്ദു വിശ്വാസത്തിനുമെതിരായ ആസൂത്രിതമായ ഗൂഢാലോചനയാണ് നടന്നതെന്ന് ഇതിലൂടെ വ്യക്തമാണ്. മോന്‍സണ്‍ മാവുങ്കലിനെപ്പോലൊരാളെ കൂട്ടുപിടിച്ച് ശബരിമല ക്ഷേത്രത്തിനും വിശ്വാസത്തിനും എതിരെ കേരള സര്‍ക്കാരും സിപിഎമ്മും ഒരു സംഘം  മാധ്യമങ്ങളും നടത്തിയ ഗൂഢാലോചന പുറത്തുവരാന്‍, ഉചിതമായ അന്വേഷണവും നടപടികളുമാണ് വേണ്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ
India

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

World

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

India

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.