Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മലിനീകരണത്തില്‍ നിന്ന് നദികളെ മുക്തമാക്കണം; പുനരുജ്ജീവിപ്പിക്കുന്ന നടപടികള്‍ സജീവമാക്കണം, കോവിഡ് വാക്‌സിനേഷനില്‍ ഇന്ത്യ മാതൃകയാകും

വാക്‌സിന്‍ എന്ന സുരക്ഷ കവചം എല്ലാവരും ധരിക്കണം. കോവിഡ് മഹാമാരി മാനവരാശിയെ നിരവധി കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. ആരോഗ്യ, ശുചിത്വ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2021, 12:36 pm IST
inIndia

ന്യൂദല്‍ഹി : ലോക നദീ ദിനത്തില്‍ നദികളെ  സംരക്ഷിക്കുന്നവരെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് സന്ദര്‍ശനത്തിനിടെയാണ് 81ാമത് മന്‍ കി ബാത്തില്‍ മോദി പങ്കെടുത്തത്.  

നമ്മള്‍ ലോക നദീദിനം ആഘോഷിക്കുന്ന ഒരു മാസമാണ്. നിസ്വാര്‍ത്ഥമായി നമുക്ക് ജലം നല്‍കുന്ന നമ്മുടെ നദികളുടെ സംഭാവനകളെക്കുറിച്ച് ഓര്‍ക്കുന്ന ദിവസമാണിന്ന്. നദികളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് മോദി പറഞ്ഞു. തമിഴ്‌നാട്ടിലെ നാഗാ നദി വറ്റിവരണ്ടിരുന്നു, എന്നാല്‍ ഗ്രാമീണമേഖലയിലെ സ്ത്രീകളുടെ സംരംഭങ്ങളും സജീവമായ ജനപങ്കാളിത്തവും കാരണം നദിക്ക് പുതുജീവന്‍ നല്‍കി. നാഗാ നദിയില്‍ ഇന്ന് ധാരാളം വെള്ളമുണ്ട്. നദീദിനം എല്ലാ വര്‍ഷവും ആചരിക്കണം. നദികളെ പുനരുജ്ജീവിപ്പിക്കുന്ന നടപടികള്‍ സജീവമാക്കണം. മലിനീകരണത്തില്‍ നിന്ന് നദികളെ മുക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

ബീഹാറിലും കിഴക്കിന്റെ മറ്റ് പ്രദേശങ്ങളിലും, മഹത്തായ ചത്ത് ഉത്സവം ആഘോഷിക്കുന്നു. ചത്ത് പൂജ മനസ്സില്‍ വച്ചുകൊണ്ട്, നദികളുടെ കരകളും ഘട്ടങ്ങളും വൃത്തിയാക്കുന്നതിനും നന്നാക്കുന്നതിനുമുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എനിക്ക് ലഭിച്ച സമ്മാനങ്ങളുടെ ഒരു പ്രത്യേക ഇ- ലേലം ഈ ദിവസങ്ങളില്‍ നടക്കുന്നുണ്ട്. അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ‘നമാമി ഗംഗേ’ പ്രചാരണത്തിനായി സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

അതേസമയം രാജ്യത്തെ പ്രാദേശിക കരകൗശല തൊഴിലാളികളെ സഹായിക്കുന്നതിനായി ഖാദി ഉത്പന്നങ്ങള്‍ വാങ്ങണമെന്ന് പ്രധാനമന്ത്രി മോദി ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നമുക്ക് ഖാദി ഉത്പന്നങ്ങള്‍ വാങ്ങി ബാപ്പു ജയന്തി ആഘോഷിക്കാമെന്നും മോദി അറിയിച്ചു. 

കോവിഡ് വാക്‌സിനേഷനില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാകും. വാക്‌സിന്‍ എന്ന സുരക്ഷ കവചം എല്ലാവരും ധരിക്കണം. കോവിഡ് മഹാമാരി മാനവരാശിയെ നിരവധി കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. ആരോഗ്യ, ശുചിത്വ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടു. കോവിഡ് പ്രതിരോധത്തിനായുള്ള വാക്സിന്‍ വിതരണത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്ത ടീം ഇന്ത്യയെ മോദി അഭിനന്ദിച്ചു. ചെറിയ കാര്യങ്ങളെ നിസാരമെന്ന് കരുതി തള്ളിക്കളയരുത്. ഭാവിയില്‍ അവ നിര്‍ണ്ണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Prime Ministerനരേന്ദ്രമോദിമന്‍ കി ബാത്ത്മോഡി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Main Article

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.