കോട്ടയം: സിറോ മലബാര്‍ സഭ നിലപാട് കടുപ്പിച്ചതോടെ ദീപിക ദിനപത്രത്തിനെതിരെ നടത്തിയ പ്രസ്താവന നിരുപാധികം പിന്‍വലിച്ച് സിറോ മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവാ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന മത സാമുദായിക നേതാക്കളുടെ യോഗത്തിനു ശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ ദീപിക ദിനപത്രത്തിനെതിരെ അദേഹം രംഗത്തുവന്നിരുന്നു.
നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട് ദീപിക ദിനപത്രത്തില്‍ വന്ന ലേഖനം കത്തോലിക്കാ സഭയുടെ നിലപാടല്ല. മയക്കു മരുന്നിനെ മയക്കു മരുന്ന് എന്നു തന്നെ പറഞ്ഞാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനെതിരെ സിറോ മലബാര്‍ സഭ എതിര്‍പ്പ് അറിയിക്കുകയും പ്രതിഷേധം രേഖപ്പെടുത്തികയും ചെയ്തിരുന്നു. ഇതോടെയാണ് പ്രസ്താവന ക്ലീമിസ് പിന്‍വലിച്ചത്. ദീപിക ദിനപത്രത്തെ സംബന്ധിച്ച് താന്‍ നടത്തിയതായി പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. ദീപികയെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവാ പ്രസ്താവനയില്‍ വ്യക്തമാക്കി.
















