Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആസ്ത്രേല്യ ഫ്രാന്‍സിനെ തള്ളി യുഎസിന്റെ ആണവഅന്തര്‍വാഹിനി സ്വീകരിച്ചതെന്തിന്? കലിയടങ്ങാതെ ഫ്രാൻസ് ബ്രിട്ടനുമായുള്ള പ്രതിരോധമന്ത്രിതല യോഗം റദ്ദാക്കി

ഫ്രാന്‍സിന്‍റേതിനേക്കാള്‍ ആധുനികമാണ് അമേരിക്കയുടെ ആണവഅന്തര്‍വാഹിനിക്കപ്പല്‍ എന്നതാണ് ഫ്രാന്‍സുമായുള്ള കരാര്‍ റദ്ദാക്കാന്‍ കാരണമായതെന്ന് ആസ്ത്രേല്യ വിശദീകരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 06:26 pm IST
inWorld

ലണ്ടൻ: യുഎസ്-യുകെ-ആസ്ത്രേല്യ ത്രിരാഷ്‌ട്ര സഖ്യത്തിനെതിരായ ഫ്രാൻസിന്റെ അതൃപ്തി പുകയുന്നു. യുഎസില്‍ നിന്നും ആസ്ത്രേല്യയില്‍ നിന്നും നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ച ശേഷവും ഫ്രാന്‍സിന്റെ കോപം അടുങ്ങുന്ന മട്ടില്ല. ബ്രിട്ടനുമായി തീരുമാനിച്ചിരുന്ന പ്രതിരോധ മന്ത്രിതല ചർച്ച റദ്ദാക്കിയതായി പ്രഖ്യാപിച്ച് ഫ്രാന്‍സ് അവരുടെ പ്രതിഷേധം തുടരുകയാണ്. പൊതുവേ ബ്രിട്ടനുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഫ്രാന്‍സിന്റെ ഈ ചുവടുമാറ്റം ബ്രിട്ടനിലും അങ്കലാപ്പുണ്ടാക്കിയിരിക്കുകയാണ്.  

ഫ്രാന്‍സിന്റെയും യുകെയുടെയും പ്രതിരോധ മേധാവികള്‍ ലണ്ടനില്‍ കൂടിക്കാഴ്ച നടത്തേണ്ട സുപ്രധാന യോഗമായിരുന്നു ഇത്. ആഴത്തിലുള്ള പ്രതിരോധ പങ്കാളിത്തം ഫ്രാന്‍സുമായുണ്ടെന്നും അതിനാല്‍ ഉറപ്പിച്ച തീയതിയില്‍ തന്നെ ഈ യോഗം നടത്താനാവുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടന്‍.

അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും ചേർന്ന് രൂപീകരിച്ച ത്രിരാഷ്‌ട്ര സഖ്യവും ഓക്കസ് ഉടമ്പടിയുമാണ്  ഫ്രാൻസിനെ പ്രകോപിപ്പിച്ചത്. ഫ്രാന്‍സിനെ ഒഴിവാക്കി ആസ്ത്രേല്യ അമേരിക്കയുടെ കയ്യില്‍ നിന്നും ആണവ അന്തര്‍വാഹിനിക്കപ്പല്‍ വാങ്ങാന്‍ കരാറുണ്ടാക്കിയതാണ് ഫ്രാന്‍സിനെ ചൊടിപ്പിച്ചത്. നേരത്തെ ഫ്രാന്‍സില്‍ നിന്നും ആണവഅന്തര്‍വാഹിനിക്കപ്പല്‍ വാങ്ങാനായിരുന്നു ആസ്ത്രേല്യ പദ്ധതിയിട്ടിരുന്നത്. 12 ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനി ആസ്‌ത്രേല്യയ്‌ക്ക് നല്‍കാന്‍ 3000 കോടി പൗണ്ടിന്റെ കരാറിലാണ് ഫ്രാന്‍സ് 2016ല്‍ ഒപ്പുവെച്ചത്. ചൈനയുടെ ആക്രമണോത്സുകതയേയും സാമ്രാജ്യവിപുലീകരണഭീഷണിയേയും തടത്തുനിര്‍ത്തുന്നതിന്റെ ഭാഗമായാ്ണ് ആസ്‌ത്രേല്യയ്‌ക്ക് ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനി നല്‍കാന്‍ ഫ്രാന്‍സ് ധാരണയായത്. ഇന്തോ-പസഫിക് സമുദ്രമേഖലയില്‍ നിയമവാഴ്ച ഉറപ്പുവരുത്താനും സ്വതന്ത്രമായ കടല്‍യാത്ര ഉറപ്പാക്കാനും വേണ്ടി ഫ്രാന്‍സും ആസ്‌ത്രേല്യയും തമ്മിലുള്ള അന്തര്‍വാഹിനി കരാര്‍ ഉണ്ടായത്. നേരത്തെ ഫ്രാന്‍സ്, ഇന്ത്യ, ആസ്‌ത്രേല്യ എന്ന ത്രികക്ഷി ശക്തി ചൈനയെ ഇന്തോ-പസഫികില്‍ നേരിടാമെന്നതായിരുന്നു ആദ്യമുണ്ടായിരുന്ന തന്ത്രം.

എന്നാല്‍ ഫ്രാന്‍സിന്‍റേതിനേക്കാള്‍ ആധുനികമാണ് അമേരിക്കയുടെ ആണവഅന്തര്‍വാഹിനിക്കപ്പല്‍ എന്നതാണ് ഫ്രാന്‍സുമായുള്ള കരാര്‍ റദ്ദാക്കാന്‍ കാരണമായതെന്ന് ആസ്ത്രേല്യ വിശദീകരിക്കുന്നു.ഡീസല്‍-ഇലക്ട്രികില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനിയാണ് ഫ്രാന്‍സ് നല്‍കാമേന്നേറ്റത്. എന്നാല്‍ അമേരിക്ക നല്‍കുന്ന അന്തര്‍വാഹിനി ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനിയാണ്. അല്ലാതെ ആണവായുധങ്ങള്‍ ഉപയോഗിക്കാനുള്ള അന്തര്‍വാഹിനിയല്ല. ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന മുങ്ങിക്കപ്പളുകളില്‍ നിന്നും കൂടുതല്‍ നേരത്തിലും ദൂരെയും വെടിയുതിര്‍ക്കാന്‍ ഇവയ്‌ക്ക് ശേഷിയുണ്ടാകുമെന്ന് പ്രതിരോധവിദഗ്ധര്‍ പറയുന്നു.

 ഫ്രാന്‍സുമായി ഒപ്പുവെച്ച കരാര്‍ സംബന്ധിച്ച് ആസ്ത്രേല്യയില്‍ സംശയം ഉയര്‍ന്നിരുന്നതായി ആസ്ത്രേല്യന്‍ പ്രധാനമന്ത്രി തന്നെ പ്രസ്താവിച്ചിരുന്നു. പുതുതായി അമേരിക്ക നല്‍കാനുദ്ദേശിക്കുന്ന ആണവ അന്തര്‍വാഹിനിക്കപ്പലിന് ഇന്തോ-പസഫിക്കില്‍ ചൈനയെ ചെറുക്കാനുള്ള ശേഷിയുണ്ട്. ആസ്ത്രേല്യന്‍ സമുദ്രതീരത്ത് നിന്നും കൂടുതല്‍ നേരം കൂടുതല്‍ ദൂരത്തില്‍ നിറയൊഴിക്കാനുള്ള ശേഷിയുണ്ട്. ചൈനയെപ്പോലും തടഞ്ഞുനിര്‍ത്താനുള്ള കരുത്ത് ഈ ആണവ അന്തര്‍വാഹിനിക്കപ്പലുകള്‍ക്കുണ്ട്. വടക്ക് കിഴക്കന്‍ ഏഷ്യയിലും ആസ്ത്രേല്യയുടെ കരുത്ത് വിളിച്ചോതാന്‍ ആണവ അന്തര്‍വാഹിനിക്കപ്പലുകള്‍ക്കാവും. ഫ്രാന്‍സിന്റെ നിരാശ മനസ്സിലാക്കുന്നെന്നും അതേ സമയം ആസ്ത്രേല്യയ്‌ക്ക് അവരുടെ രാജ്യതാല്‍പര്യത്തിനാണ് മുന്‍തൂക്കമെന്നും പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ വ്യക്തമാക്കി.  

ത്രിരാഷ്‌ട്ര കരാർ പ്രകാരം ഇന്തോ-പസഫിക്കിലെ ആസ്ത്രേല്യയുടെ സൈനിക ശേഷി വർദ്ധിപ്പിക്കാനാണ് അമേരിക്കയും ബ്രിട്ടനും ധാരണയിലെത്തിയത്. ഇതിൽ സമുദ്ര സുരക്ഷയുടെ ഭാഗമായി ആണവ അന്തർവാഹിനി കരാറാണ് മൂന്നു രാജ്യങ്ങളും സംയുക്തമായി തീരുമാ നിച്ചത്. ഫ്രാൻസിനെ തള്ളിയാണ് ആസ്ത്രേല്യ കരാറിൽ ഒപ്പിട്ടത്.

അന്തർവാഹിനി നിർമ്മാണ കരാറിൽ വലിയ നഷ്ടമുണ്ടാക്കിയിരിക്കുന്ന തീരുമാനം ചതിയെന്നാണ് ഫ്രഞ്ച് ഭരണകൂടം ആരോപിക്കുന്നത്. ത്രിരാഷ്‌ട്ര സഖ്യത്തിന്റെ ഭാഗമായ ബ്രിട്ടനുമായി പ്രതിരോധ മന്ത്രിതല ചർച്ചകൾ താൽക്കാലികമായി ഉപേക്ഷിക്കു കയാണെന്ന് ഫ്രാൻസ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നുമാണ് ഫ്രാഞ്ച് ഭരണകൂടം നൽകുന്ന വിവരം. 

Tags: കലാപംയോഗംfranceയുകെBritainഓക്കസ് ഉടമ്പടി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

India

ബ്രിട്ടീഷ് വ്യോമസേനയിൽ ആദ്യ സിഖ് പൈലറ്റ് ആയി ഇന്ത്യൻ വംശജൻ അർഷ്ദീപ്; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യം

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

World

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.