ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളില്‍ ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്. അഫ്ഗാനിസ്ഥാന് നിര്‍ണായകവും വെല്ലുവിളി നിറഞ്ഞതുമായ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ജനങ്ങള്‍ ദാരിദ്ര്യത്തിന്റെ ഭീഷണി നേരിടുന്നുണ്ടെന്നും ഈ മേഖലയിലെ സ്ഥിരതയെ ഇത് വിനാശകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന മാനുഷിക പ്രതിസന്ധികളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി.
ഗുരുതരമായ അടിയന്തിര സാഹചര്യങ്ങളില്‍, മുന്‍കാലങ്ങളിലെന്നപോലെ അഫ്ഗാന് ജനതയ്ക്കൊപ്പം നില്ക്കാന് ഇന്ത്യ സന്നദ്ധമാണ്. അഫ്ഗാന് ജനതക്ക് മാനുഷിക സഹായം നല്‍കുന്നതിന് സാധ്യമായ ഏറ്റവും മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി അന്താരാഷ്ട്ര സമൂഹം ഒത്തുചേരണമെന്നും ജയ്ശങ്കര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: