Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2026, 09:33 pm IST
inIndia

ന്യൂദല്‍ഹി: നാരീശക്തിയുടെ സ്വപ്നങ്ങള്‍ തകര്‍ത്തത്തില്‍ അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ടി.എം.സി, ഡി.എം.കെ., എസ്.പി പാര്‍ട്ടികളുടെ സ്വാര്‍ഥത വനിത ബില്ലിനെ പരാജയപ്പെടുത്തി. ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ കുടുംബാധിപത്യ പാര്‍ട്ടികള്‍ ആഘോഷിച്ചുവെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു

സ്ത്രീകളുടെ ആത്മാഭിമാനത്തിനാണ് ആ കൈയ്യടിയിലൂടെ മുറിവേറ്റത്. സ്ത്രീകള്‍ ഈ അപമാനത്തിന് മാപ്പു നല്‍കില്ല. വനിതാ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യമാണ് ഏറ്റവും വലുത്. എന്നാല്‍ ചിലര്‍ക്ക് അങ്ങനെയല്ല. സ്ത്രീ ശാക്തീകരണത്തെ എങ്ങനെ തടഞ്ഞു എന്ന് രാജ്യം കണ്ടു. സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. നാരീ ശക്തിയെ പ്രതിപക്ഷം നിസാരമായി കാണുന്നു. സ്വന്തം മണ്ഡലങ്ങളില്‍ ഈ നേതാക്കളെ കാണുമ്പോള്‍ ഇവരെ ഇനി സഭയില്‍ എത്തിക്കില്ലെന്ന് സ്ത്രീകള്‍ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പാര്‍ലമെന്റില്‍ ബില്ലിന്റെ പരാജയം ആഘോഷിച്ചവരെ സ്ത്രീകള്‍ നോക്കി വയ്‌ക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീകള്‍ എല്ലാം മനസിലാക്കുന്നു. വനിതാ സംവരണം തടഞ്ഞ പാപത്തിനുള്ള ശിക്ഷ ഈ പാര്‍ട്ടികള്‍ക്ക് ലഭിക്കും. ആരില്‍ നിന്നും ഒന്നും കവരുന്ന നിയമം അല്ല കൊണ്ടു വന്നത്. എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ നല്‍കാനാണ് ശ്രമിച്ചത്. 2029 മുതല്‍ വനിത ബില്‍ നടപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. പകുതി ജനസംഖ്യയുടെ അവകാശം ഉറപ്പാക്കാന്‍ സത്യസന്ധമായ നീക്കം നടത്തി. നാരീശക്തി വന്ദന്‍ നിയമം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എല്ലാ മേഖലകള്‍ക്കും ഒരേ ശക്തി നല്‍കാനാണ് ശ്രമിച്ചതെന്നും നരേന്ദ്രമോദി പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ അനുപാതത്തില്‍ ശക്തി കൂട്ടാനുള്ള നീക്കമായിരുന്നു. കഴിഞ്ഞ 40 വര്‍ഷമായി രാജ്യത്തെ വനിതകള്‍ കാത്തിരിക്കുകയാണ്. സ്ത്രീകളുടെ ഉന്നമനത്തില്‍ പങ്കാളിയാവാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്.എന്നാല്‍ കോണ്‍ഗ്രസും കൂട്ടാളികളും എല്ലാം തകര്‍ത്തു.

ഭ്രൂണഹത്യയില്‍ കോണ്‍ഗ്രസും ടിഎംസിയും ഡിഎംകെയുമെല്ലാം കുറ്റവാളികളാണ്. കോണ്‍ഗ്രസ് പല വട്ടം ബില്ല് പാസാകാതിരിക്കാന്‍ ഗൂഢാലോചന നടത്തി. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും ശ്രമിച്ചത്. സ്ത്രീകളുടെ കൂടെ നില്‍ക്കാനുള്ള അവസരം കോണ്‍ഗ്രസ് പാഴാക്കി. കോണ്‍ഗ്രസ് ഇന്ന് പ്രാദേശിക പാര്‍ട്ടികളെ ആശ്രയിക്കുന്ന പരാദജീവിയാണ്. എന്നാല്‍ പ്രാദേശിക പാര്‍ട്ടികള്‍ വളരുന്നത് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല.

വനിതകള്‍ മുന്നോട്ടുവന്നാല്‍ കുടുംബ പാര്‍ട്ടികളുടെ നേതൃത്വം തകരും എന്ന ഭയമാണ് പ്രതിപക്ഷത്തിന്. പഞ്ചായത്തീരാജ് സ്ഥാപനങ്ങളില്‍ കഴിവ് തെളിയിച്ച അനേകം വനിതകളുണ്ട്. മണ്ഡലപുനര്‍നിര്‍ണയത്തെക്കുറിച്ച് കോണ്‍ഗ്രസ് കള്ളപ്രചാരണം നടത്തുന്നു.കോണ്‍ഗ്രസിന്റെ കൂടെ നിന്ന പ്രാദേശിക പാര്‍ട്ടികള്‍ സ്വന്തം സംസ്ഥാനങ്ങളിലെ ജനങ്ങളെ കബളിപ്പിച്ചുവെന്നും മോദി പറഞ്ഞു.

പ്രതിപക്ഷം നാരീ ശക്തിക്ക് മുന്നില്‍ യഥാര്‍ത്ഥ മുഖം തുറന്നു കാട്ടി. പ്രതിപക്ഷം തെറ്റുകള്‍ തിരുത്തുമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ചരിത്രം രചിക്കാനുള്ള അവസരങ്ങള്‍ അവര്‍ കളഞ്ഞു കുളിച്ചുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

തമിഴ്‌നാട്ടിലും ബംഗാളിലും കൂടുതല്‍ എംപിമാരെയും എംഎല്‍എമാരെയും തെരഞ്ഞെടുക്കാനാവുമായിരുന്നു. സമാജ് വാദി പാട്ടി ലോഹ്യാവാദം പൂര്‍ണമായും കൈവിട്ടു. പരിഷ്‌ക്കരണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ് തടസപ്പെടുത്തും .മാവോയിസം അവസാനിപ്പിക്കാനുള്ള നീക്കങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കുന്നുവെന്നും മോദി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ സ്ത്രീവിരുദ്ധ മനോഭാവം പുറത്തുവന്നു. മണ്ഡല പുനര്‍നിര്‍ണയത്തെപ്പറ്റി കോണ്‍ഗ്രസ് നുണപറയുന്നു. മണ്ഡലം പുനര്‍നിര്‍ണയം ചില സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് നുണ പ്രചരിപ്പിച്ചു. കോണ്‍ഗ്രസ് രാഷ്‌ട്രീയം പഠിച്ചത് ബ്രിട്ടീഷുകാരില്‍ നിന്നാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ശരിയായ സമയം വരും. തോറ്റെന്ന് വിചാരിക്കരുതെന്നും പ്രയത്‌നം അവസാനിച്ചിട്ടില്ലെന്നും നരേന്ദ്രമോദി പറഞ്ഞു. ഇന്നലെ എണ്ണം കുറവായിരുന്നു. എന്നാല്‍ വനിതകള്‍ക്ക് വേണ്ടിയുള്ള ഉള്ള ശ്രമം തുടരും. തടയാന്‍ ആര്‍ക്കും കഴിയില്ല.

 

Tags: narendramodicongressgovernmentprimeministerwomens reservationbill
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

Education

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.