Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ ഔഷധങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ സുപ്രധാന ചുവടുവയ്‌പുമായി ആയുഷ് മന്ത്രാലയം; പിസിഐഎം & എച്ചും എഎച്ച്പിയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു

വിര്‍ച്വലായാണ് ആയുഷ് മന്ത്രാലയം ധാരണാപത്രം ഒപ്പിട്ടത്. ആയുര്‍വേദ മേഖലയിലെയും മറ്റ് ഇന്ത്യന്‍ പരമ്പരാഗത വൈദ്യശാസ്ത്ര മേഖലകളിലെയും മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുക, പ്രോത്സാഹിപ്പിക്കുക, വികസിപ്പിക്കുക എന്നീ ഉദ്ദേശ്യത്തോടെയും തുല്യത, ഉഭയക്ഷി പ്രയോജനം എന്നിവയുടെ അടിസ്ഥാനത്തിലുമാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2021, 05:03 pm IST
in India

ന്യൂദല്‍ഹി:  ആയുര്‍വേദ ഉത്പന്നങ്ങളുടെയും മറ്റ് പരമ്പരാഗത ഇന്ത്യന്‍ ഔഷധങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ആഗോളതലത്തിലുള്ള അവയുടെ കയറ്റുമതി സാധ്യതകള്‍ അമേരിക്കന്‍ വിപണിയിലുള്‍പ്പെടെ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള സുപ്രധാനമായ മുന്നേറ്റവുമായി ആയുഷ് മന്ത്രാലയം. ഫാര്‍മക്കോപ്പിയ കമ്മീഷന്‍ ഫോര്‍ ഇന്ത്യന്‍ മെഡിസിന്‍ & ഹോമിയോപ്പതിയും (പിസിഐഎം & എച്ച്) അമേരിക്കന്‍ ഹെര്‍ബല്‍ ഫാര്‍മക്കോപ്പിയയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു.

വിര്‍ച്വലായാണ് ആയുഷ് മന്ത്രാലയം ധാരണാപത്രം ഒപ്പിട്ടത്. ആയുര്‍വേദ മേഖലയിലെയും മറ്റ് ഇന്ത്യന്‍ പരമ്പരാഗത വൈദ്യശാസ്ത്ര മേഖലകളിലെയും മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുക, പ്രോത്സാഹിപ്പിക്കുക, വികസിപ്പിക്കുക എന്നീ ഉദ്ദേശ്യത്തോടെയും തുല്യത, ഉഭയക്ഷി പ്രയോജനം എന്നിവയുടെ അടിസ്ഥാനത്തിലുമാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടത്.

ആയുര്‍വേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി (എഎസ്യു & എച്ച്) മരുന്നുകളുടെ കയറ്റുമതി സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് ഈ സഹകരണം പ്രയോജനപ്രദമാകും. പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയിലെ സഹകരണത്തിന് ആവശ്യമായ മോണോഗ്രാഫുകള്‍ വികസിപ്പിക്കുന്നതിനും മറ്റ് പ്രവര്‍ത്തനങ്ങളും കര്‍മ്മപദ്ധതിയും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ധാരണാപത്രത്തിന് കീഴില്‍, ഒരു സംയുക്ത സമിതി പ്രവര്‍ത്തിക്കുമെന്നും ആയുഷ് മന്ത്രാലയം അറിയിച്ചു.

ആയുര്‍വേദ, സിദ്ധ, യുനാനി മരുന്നുകളുടെ സുരക്ഷ സംബന്ധിച്ച് ആഗോള സമൂഹത്തില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ധാരണാപത്രത്തിനാകുമെന്ന് മന്ത്രാലയം കരുതുന്നു. ഫാര്‍മക്കോപ്പിയ കമ്മീഷന്‍ ഫോര്‍ ഇന്ത്യന്‍ മെഡിസിന്‍ & ഹോമിയോപ്പതിക്കും അമേരിക്കന്‍ ഹെര്‍ബല്‍ ഫാര്‍മക്കോപ്പിയയ്‌ക്കും ആയുര്‍വേദ ഉത്പന്നങ്ങളുടെ /മരുന്നുകളുടെയും വിപണിയായ ഹെര്‍ബല്‍ മാര്‍ക്കറ്റ് നേരിടുന്ന വിവിധ വെല്ലുവിളികള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ് ഈ പങ്കാളിത്തത്തിന്റെ പ്രധാന ഫലങ്ങളിലൊന്ന്. ഈ സഹകരണത്തില്‍ നിന്ന് വികസിതമാകുന്ന ആയുര്‍വേദ മാനദണ്ഡങ്ങള്‍ യു.എസ്.എ.യിലെ സസ്യ ഔഷധ നിര്‍മ്മാതാക്കളും സ്വീകരിക്കുന്നതിന് ധാരണാപത്രം ഇടയാക്കും.

ഇത് ഒരു പ്രധാന ചുവടുവയ്‌പ്പായി വിലയിരുത്താവുന്നതാണ്. ഈ സഹകരണത്തില്‍ നിന്ന് വികസിപ്പിച്ചെടുത്ത ആയുര്‍വേദ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നത് ആയുര്‍വേദ, സിദ്ധ, യുനാനി ഉത്പന്നങ്ങളുടേയും / മരുന്നുകളുടെയും അമേരിക്കന്‍ വിപണിയിലുള്ള അംഗീകാരം പ്രോത്സാഹിപ്പിക്കും.

ആയുര്‍വേദത്തിന്റെയും മറ്റ് പരമ്പരാഗത ഇന്ത്യന്‍ ഔഷധങ്ങളുടെയും സസ്യ ഔഷധങ്ങളുടെയും മോണോഗ്രാഫുകള്‍ വികസിപ്പിക്കല്‍, ഉചിതമായ അംഗീകാരത്തോടെ മോണോഗ്രാഫുകള്‍ വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക ഡാറ്റ കൈമാറ്റം, പരിശീലനവും കാര്യക്ഷമതയും  വര്‍ദ്ധിപ്പിക്കല്‍, സംരക്ഷിത സസ്യവര്‍ഗ്ഗങ്ങള്‍ (ഹെര്‍ബേറിയം സ്‌പെസിമെന്‍സ്),  ബൊട്ടാണിക്കല്‍ റഫറന്‍സ് സാമ്പിളുകള്‍,  ഫൈറ്റോകെമിക്കല്‍ റഫറന്‍സ് മാനദണ്ഡങ്ങള്‍ തുടങ്ങിയവയും ധാരണാപത്രത്തിന്റെ ഭാഗമാണ്. ആയുര്‍വേദ ഉത്പന്നങ്ങളുടെയും മറ്റ് പരമ്പരാഗത ഇന്ത്യന്‍ ഔഷധ ഉത്പന്നങ്ങളുടെയും / മരുന്നുകളുടെയും സസ്യ ഔഷധ ഉല്‍പന്നങ്ങളുടെയും ഡിജിറ്റല്‍ ഡാറ്റാബേസ് വികസിപ്പിക്കുന്നതിനും, ആയുര്‍വേദത്തിലും മറ്റ് ഇന്ത്യന്‍ പരമ്പരാഗത വൈദ്യത്തിലും ഉപയോഗിക്കുന്ന മരുന്നുകളുടെയും /ഉല്‍പന്നങ്ങളുടെയും  ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള സഹകരണത്തിന്റെ കൂടുതല്‍ മേഖലകള്‍ തിരിച്ചറിയുന്നതിനും ധാരണാപത്രം വഴിയൊരുക്കും.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഈ ധാരണാപത്രം ആയുര്‍വേദത്തിന്റെയും മറ്റ് ഇന്ത്യന്‍ പരമ്പരാഗത ഔഷധ ഉല്‍പന്നങ്ങളുടെയും ഗുണനിലവാരം ശക്തിപ്പെടുത്തുന്നതിനായി ആയുഷ് മന്ത്രാലയം സ്വീകരിച്ചു പോരുന്ന സംരംഭങ്ങള്‍ക്ക് കൂടുതല്‍ ആക്കം കൂട്ടുന്നതിനുള്ള സമയബന്ധിതമായ നടപടിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

Kerala

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

Kerala

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.
India

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.