Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

പച്ചക്കറി കൃഷിയില്‍ ഷൈന്‍ചെയ്ത് ഷൈന്‍; രണ്ടര ഏക്കര്‍ സ്ഥലത്ത് നൂറ് മേനി വിളയിച്ച് സിവില്‍ പോലീസ് ഓഫീസര്‍

ലോക്ഡൗണ്‍ കാലത്ത് വീട്ടിലെ കാട് പിടിച്ച് തരിശായി കിടന്ന സ്ഥലം വെട്ടി വൃത്തിയാക്കിയപ്പോള്‍ മനസില്‍ തോന്നിയ ആശയമാണ് കൃഷി. പിന്നീട് കൃഷിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ മികച്ച കര്‍ഷകരെ നേരിട്ടുകണ്ട് കാര്യങ്ങള്‍ മനസിലാക്കുകയായിരുന്നു.

അനിജാമോള്‍ കെ. പി.byഅനിജാമോള്‍ കെ. പി.
Sep 14, 2021, 02:33 pm IST
inAgriculture

തൃശൂര്‍: പച്ചക്കറി കൃഷിയില്‍ നൂറ് മേനി വിളയിക്കുകയാണ് രാമവര്‍മ്മപുരം പോലീസ് അക്കാദമിയിലെ സിവില്‍ പോലീസ് ഓഫീസര്‍ ഐ.ബി. ഷൈന്‍. തിരക്കുപിടിച്ച പോലീസ് ജോലിക്കിടെ വടക്കാഞ്ചേരിയിലെയും ചിറ്റണ്ടയിലെയും രണ്ടര ഏക്കര്‍ സ്ഥലത്ത് പച്ചക്കറിയുടെ വിളവെടുക്കുകയാണ് ഷൈന്‍.

പടവലം, പയര്‍, മത്തന്‍, പാവക്ക, കുമ്പളങ്ങ, വെള്ളരി, വെണ്ടക്ക, വഴുതനങ്ങ, തക്കാളി, കൂര്‍ക്ക, ഇഞ്ചി, മഞ്ഞള്‍, മധുരക്കിഴങ്ങ്, കപ്പ തുടങ്ങി എല്ലാതരം പച്ചക്കറി ഇനങ്ങളും ഷൈനിന്റെ കൃഷിയിടത്തില്‍ ഉണ്ട്. ഓണക്കാലത്ത് നൂറ് കിലോ പയര്‍, ഇരുന്നൂറ് കിലോ പടവലം, ഇരുന്നൂറ് കിലോ പാവക്ക എന്നിവ വിപണിയില്‍ എത്തിച്ചു. വെണ്ടക്കയും വഴുതനയും തക്കാളിയുമടക്കമുള്ളവയുടെ വിളവെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്.

ലോക്ഡൗണ്‍ കാലത്ത് വീട്ടിലെ കാട് പിടിച്ച് തരിശായി കിടന്ന സ്ഥലം വെട്ടി വൃത്തിയാക്കിയപ്പോള്‍ മനസില്‍ തോന്നിയ ആശയമാണ് കൃഷി. പിന്നീട് കൃഷിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ മികച്ച കര്‍ഷകരെ നേരിട്ടുകണ്ട് കാര്യങ്ങള്‍ മനസിലാക്കുകയായിരുന്നു. വീടിന്റെ പരിസരത്ത് കൃഷിയിറക്കിയ സമയത്ത് ജോലിയും കൃഷിയും ഒരുമിച്ച് കൊണ്ട് പോകുന്നത് പ്രയാസകരമാണെന്ന് മനസിലാക്കിയെങ്കിലും കൃഷിയില്‍ നിന്നും പിന്നോട്ടില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു ഈ പോലീസുകാരന്‍. അവധി ദിവസങ്ങളില്‍ പൂര്‍ണസമയവും മറ്റ് ദിവസങ്ങളില്‍ ജോലിക്ക് പോവുന്നതിന് മുമ്പുള്ള സമയം വരെയും ജോലി കഴിഞ്ഞെത്തിയുമെല്ലാമാണ് കൃഷിയെ പരിപാലിക്കുന്നത്.  ഇതിനിടയ്‌ക്ക് ചില പുത്തന്‍ കൃഷിരീതികളും ഷൈന്‍ പരീക്ഷിക്കാറുണ്ട്.

പൂര്‍ണമായും ജൈവമാണ് കൃഷിരീതി. ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് തുടങ്ങിയവയാണ് വളമായി ഉപയോഗിക്കുന്നത്. ഇതിനുള്ള എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കുന്നത് കാര്‍ഷിക സര്‍വകലാശാലയും കൃഷി വിജ്ഞാന്‍ കേന്ദ്രവുമാണെന്ന് ഷൈന്‍ പറയുന്നു. വീട്ടിലെ കൃഷിയിടത്തില്‍ നിന്ന് മികച്ച രീതിയില്‍ വിളവെടുക്കാന്‍ സാധിച്ചതോടെ, തരിശായി കിടക്കുന്ന മറ്റ് ഭൂമികളുണ്ടോയൊന്ന് അന്വേഷിക്കുകയും സ്ഥലങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇതെല്ലാം ഒറ്റയ്‌ക്ക് കൊണ്ട് പോകുന്നത് പ്രയാസകരമാണെന്ന് മനസിലാക്കിയ ഇദ്ദേഹം തുടര്‍ന്ന് ഒരു സഹായിയെയും ഒപ്പം കൂട്ടി. കൃഷിയുടെ വിളവ് കൂടിയതോടെ വിറ്റഴിയുമോ എന്ന ആശങ്കയുണ്ടായെങ്കിലും മികച്ച പ്രതികരണമാണ് വിപണിയില്‍ നിന്നും ലഭിച്ചതെന്ന് കര്‍ഷകനായ ഷൈന്‍ പറയുന്നു.

പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വിളിയെത്തിയതോടെയാണ് പച്ചക്കറിയ്‌ക്ക് കൂടുതല്‍ ആവശ്യക്കാരുള്ളതായി മനസിലാക്കിയത്. പച്ചക്കറികളെല്ലാം ബാങ്കിന്റെ കീഴിലുള്ള സൂപ്പര്‍ മാര്‍ക്കറ്റ് വഴി വിറ്റഴിക്കാനുള്ള ആശയം ബാങ്ക് അധികൃതരാണ് മുന്നോട്ട് വച്ചത്. ഇവിടെനിന്ന് മതിയായ വിലയും വിളകള്‍ക്ക് ലഭിക്കുന്നുവെന്ന് ഷൈന്‍ പറയുന്നു. ജൈവകൃഷി പരിപോഷിപ്പിക്കാനും വ്യാപിപ്പിക്കാനുമുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ ഷൈന്‍. കൃഷി കൂടാതെ എഴുത്തിലും സജീവമാണ് ഷൈന്‍. അഞ്ച് ഷോര്‍ട്ട് ഫിലിം, ഒരു മ്യൂസിക് ആല്‍ബം എന്നിവ ലോക്ഡൗണ്‍ കാലത്ത് പുറത്തിറക്കി. കൃഷി നിറഞ്ഞ സംതൃപ്തിയോടെയാണ് ചെയ്യുന്നതെന്നും മനസ് വച്ചാല്‍ വീട്ടില്‍തന്നെ ആവശ്യമുള്ള പച്ചക്കറികള്‍ വിളയിക്കാന്‍ പ്രയാസമില്ലെന്നും ഷൈന്‍ പറയുന്നു.

Tags: പോലീസ്landofficer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.