Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ഇത് അനീതിക്കെതിരായ പോരാട്ടം’: ചരിത്രം സൃഷ്ടിക്കാന്‍ ഭവാനിപൂര്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് പ്രിയങ്ക ടിബ്രെവാള്‍

ബംഗാളില്‍ ഉയരുന്ന അതിക്രമങ്ങള്‍ക്കെതിരെ മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ബംഗാളിലെ ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുമായ പ്രിയങ്ക ടിബ്രെവാള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2021, 10:42 pm IST
inIndia

കൊല്‍ക്കൊത്ത: ബംഗാളില്‍ ഉയരുന്ന അതിക്രമങ്ങള്‍ക്കെതിരെ മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ബംഗാളിലെ ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുമായ പ്രിയങ്ക ടിബ്രെവാള്‍.

മമതയെ അവരുടെ സ്വന്തം മണ്ണില്‍ തോല്‍പിച്ച് ചരിത്രം സൃഷ്ടിക്കാനും ഭവാനിപൂര്‍ വോട്ടര്‍മാരോട് പ്രിയങ്ക അഭ്യര്‍ത്ഥിച്ചു. ഈ ഉപതെരഞ്ഞെടുപ്പില്‍ തോറ്റാല്‍ മമത ബാനര്‍ജിക്ക് മുഖ്യമന്ത്രി പദം നഷ്ടപ്പെടുമെന്നതിനാല്‍ ബിജെപി പ്രിയങ്കയുടെ വിജയത്തിന് പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ്.

‘ഇത് അനീതിക്കെതിരായ പോരാട്ടമാണ്. നീതിക്ക് വേണ്ടിയ ഈ സമരം ബംഗാളിലെ ജനങ്ങള്‍ക്ക് കൂടി വേണ്ടിയാണ്. ഭവാനിപൂരിലെ ജനങ്ങള്‍ക്ക് ഒരു വലിയ അവസരം ലഭിച്ചിരിക്കുകയാണ്. അവര്‍ മുന്നോട്ട് വന്ന് ചരിത്രം സൃഷ്ടിക്കണം,’ പ്രിയങ്ക ടിബ്രെവാള്‍ പറയുന്നു. പ്രമുഖ അഭിഭാഷക കൂടിയാണ് പ്രിയങ്ക. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ബിജെപി കൂടുംബങ്ങള്‍ക്ക് നേരെ തൃണമൂല്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണങ്ങള്‍ക്കെതിരെ മമതയുടെ സര്‍ക്കാരിനെതിരെ പൊതുതാല്‍പര്യഹര്‍ജി നല്‍കി ബിജെപിക്ക് അനുകൂല വിധി നേടിക്കൊടുത്ത അഭിഭാഷക കൂടിയാണ് 40 കാരിയായ പ്രിയങ്ക ടിബ്രെവാള്‍. ഈ കേസില്‍ കല്‍ക്കത്ത ഹൈക്കോടതി സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത് പ്രിയങ്കയുടെ കോടതിയിലെ പ്രകടനത്തിന്റെ ഫലമായാണ്. തൃണമൂല്‍ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ബിജെപി കുടുംബങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടത്തിയ അഴിഞ്ഞാട്ടമാണ് പ്രിയങ്ക ടിബ്രെവാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കുന്നത്.  

നിരവധി ബിജെപി കുടുംബങ്ങള്‍ക്ക് അന്ന് തൃണമൂല്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ നാടിവിട്ടോടിപ്പോകേണ്ടിവന്നു. പലരും അസമിലാണ് അഭയം തേടിയത്. രണ്ട് ബിജെപി പ്രവര്‍ത്തകരായ സ്ത്രീകള്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി. ബംഗാള്‍ ഗവര്‍ണര്‍ ഇതിനെതിരെ രൂക്ഷമായാണ് മമതയ്‌ക്കെതിരെ പ്രതികരിച്ചത്. 

ഭവാനിപൂരിനെ മറ്റൊരു നന്ദിഗ്രാമാക്കുമെന്ന വാശിയിലാണ് ബിജെപി പ്രവര്‍ത്തകര്‍. ഇക്കഴിഞ്ഞ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി നന്ദിഗ്രാമില്‍ ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരിയോട് തോറ്റിരുന്നു.

ബിജെപിയുടെ സംസ്ഥാന ഭാരവാഹി കൂടിയാണ് പ്രിയങ്ക. ദല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ഹോണേഴ്‌സും കല്‍ക്കത്ത സര്‍വ്വകലാശാലയില്‍ നിന്നും നിയമബിരുദവും ഉണ്ട്. കൊല്‍ക്കത്ത ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകയായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്. തായ്‌ലന്റിലെ അസംപ്ഷന്‍ സര്‍വ്വകലാശാലയില്‍ നിന്നും എംബിഎ നേടി.

നരേന്ദ്രമോദിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് 2014ലാണ് ബിജെപിയില്‍ എത്തിയത്. കഴിഞ്ഞ ദിവസം മമത നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് മമതയെ പിന്തുണക്കുകയാണ്. ഇവിടെ ശ്രീജിബ് ബിശ്വാസിനെയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. ഭവാനിപൂരാണ് മമതയുടെ നാട്. 2011ലും 2016ലും മമത ഇവിടെ വിജയിച്ചു. പക്ഷെ 2021ല്‍ ധൈര്യമുണ്ടെങ്കില്‍ നന്ദിഗ്രാമില്‍ മത്സരിക്കൂ എന്ന സുവേന്ദു അദികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമില്‍ മാത്രം മത്സരിച്ച മമതയ്‌ക്ക് പക്ഷെ പിഴച്ചു. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും തൃണമൂല്‍ മമതയെ തന്നെ മുഖ്യമന്ത്രിയാക്കി. ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മാത്രമേ അവര്‍ക്ക് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ കഴിയൂ. മമതയ്‌ക്ക് മത്സരിക്കാനായി തൃണമൂലിന്റെ ഭവാനിപൂര്‍ എംഎല്‍എ സോവന്‍ദേബ് ചതോപാധ്യായ രാജിവെക്കുകയായിരുന്നു. അങ്ങിനെയാണ് ഈ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

34 വര്‍ഷത്തെ ഇടതുഭരണം തൂത്തെറിഞ്ഞ് 2011ല്‍ മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ അധികാരത്തിലെത്തിയ വര്‍ഷമാണ് ആദ്യമായി മമത ഭവാനിപൂരില്‍ മത്സരിച്ച് ജയിച്ചത്.

സപ്തംബര്‍ 30നാണ് ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ്. ഒക്ടോബര്‍ 3ന് വോട്ടെണ്ണും.

Tags: തെരഞ്ഞെടുപ്പാനന്തര അക്രമംപ്രിയങ്ക ടിബ്രെവാള്‍ബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്West Bengal violencePriyankaതൃണമൂല്‍ ഗുണ്ടായിസംപ്രിയങ്ക ടിബര്‍വാള്‍ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ്ബംഗാള്‍ അക്രമം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

India

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

News

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

Kerala

പ്രിയങ്കയുടെ സാന്നിധ്യം വയനാട്ടിൽ വേണമെന്നില്ല ; വിദൂരതയിൽ നിന്ന് മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നുവെന്ന് ടി സിദ്ദിഖ്

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.