Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സംസ്ഥാനത്ത് 12 കോടിയുടെ കൊവിഡ് വാക്‌സിന്‍ കെട്ടിക്കിടക്കുന്നു; വാക്‌സിന്‍ വിതരണത്തില്‍ കേരള സര്‍ക്കാരിന്‌ വന്‍ വീഴ്ച

സര്‍ക്കാര്‍ 12 കോടി ചെലവാക്കി ചെറുകിട ആശുപത്രികള്‍ക്ക് വാങ്ങി നല്കിയ കൊവിഷീല്‍ഡിന്റെ 10 ലക്ഷം ഡോസാണ് കെട്ടിക്കിടക്കുന്നത്. ആകെ 20 ലക്ഷം ഡോസ് വാക്‌സിനാണ് പണം നല്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2021, 08:22 am IST
inKerala

തിരുവനന്തപുരം: രണ്ടാം ഡോസ് എടുക്കേണ്ടവരും, അധ്യാപകരും വിദ്യാര്‍ഥികളും കൊവിഡ് വാക്‌സിനായി പരക്കം പായുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ 12 കോടി രൂപയുടെ കൊവിഷീല്‍ഡ് വാക്‌സിന്‍ കെട്ടിക്കിടക്കുന്നു. കേന്ദ്രം ആവശ്യത്തിന് നല്കുന്നില്ല, കടുത്ത വാക്‌സിന്‍ ക്ഷാമമാണ്, എന്നൊക്കെ സര്‍ക്കാരും സിപിഎമ്മും നിരന്തരം വ്യാജപ്രചാരണം നടത്തുമ്പോഴാണ് സര്‍ക്കാര്‍ നേരിട്ടിടപെട്ട് വാങ്ങി നല്കിയ വാക്‌സിന്‍ ആര്‍ക്കും പ്രയോജനമില്ലാതെ ഫ്രിഡ്ജുകളില്‍ കെട്ടിക്കിടക്കുന്നത്. വാക്‌സിന്‍ ചലഞ്ചു വഴി ലഭിച്ച പണം ഉപയോഗിച്ച്, കെട്ടിക്കിടക്കുന്ന വാക്‌സിന്‍ സര്‍ക്കാര്‍ ഏറ്റെടുത്താല്‍ പ്രശ്‌നം പരിഹരിക്കാമെന്നിരിക്കെയാണ് ജനം വാക്‌സിന് നെട്ടോട്ടമോടുന്നത്.  

ആദ്യ ഡോസ് എടുക്കാനുള്ളവരും രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്നവരും ആയിരങ്ങളാണ്. ഇതിനിടയിലാണ് കോളജുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. വിദ്യാര്‍ഥികളും കോളജ് അധികൃതരും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിരിക്കണമെന്നാണ് നിബന്ധന. കൂടാതെ സ്‌കൂള്‍ അധ്യാപകരും അനധ്യാപകരും ജീവനക്കാരും വാക്‌സിന്‍ എടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ വാക്‌സിന്‍ എടുക്കാന്‍ തിരക്കേറി. സംസ്ഥാനത്തിന്റെ വാക്‌സിന്‍ വിതരണത്തിലെ പാളിച്ച മൂലം സൗജന്യ വാക്‌സിന്‍ കിട്ടുന്നുമില്ല.  

സര്‍ക്കാര്‍ 12 കോടി ചെലവാക്കി ചെറുകിട ആശുപത്രികള്‍ക്ക് വാങ്ങി നല്കിയ കൊവിഷീല്‍ഡിന്റെ 10 ലക്ഷം ഡോസാണ് കെട്ടിക്കിടക്കുന്നത്.  ആകെ 20 ലക്ഷം ഡോസ് വാക്‌സിനാണ് പണം നല്കിയത്. ഇതില്‍ നിന്നു ലഭിച്ച 10 ലക്ഷം ഡോസും വിതരണം ചെയ്യാനായിട്ടില്ല. സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാക്‌സിന്‍ ലഭിക്കണമെങ്കില്‍ കുറഞ്ഞത് 3000 ഡോസ് എങ്കിലും വാങ്ങണം. ചെറുകിട ആശുപത്രികള്‍ക്ക് ഇതിന് കഴിയില്ല. ഇതോടെയാണ് സര്‍ക്കാര്‍ ഇടപെട്ട് വാക്‌സിന്‍ വാങ്ങി നല്കിയത്. 630 രൂപ നിരക്കിലാണ് വാക്‌സിന്‍ വാങ്ങിയത്. ഈ തുക സ്വകാര്യ ആശുപത്രികള്‍ തിരിച്ച് സര്‍ക്കാരിന് നല്കണമെന്നായിരുന്നു നിബന്ധന. 150 രൂപ സര്‍വ്വീസ് ചാര്‍ജ് കൂടി ഈടാക്കി 780 രൂപയ്‌ക്കാണ് ആശുപത്രികള്‍ വാക്‌സിന്‍ കൊടുക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സൗജന്യ വാക്‌സിന്‍  നല്കുന്നതിനാല്‍ സ്വകാര്യആശുപത്രികളില്‍ ആളുകള്‍ കുറവാണ്.

ഇങ്ങനെ കെട്ടിക്കിടക്കുന്ന വാക്‌സിനുകള്‍ സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്നാണ് ആവശ്യം. സ്വകാര്യ ആശുപത്രികള്‍ നല്കിയ തുക അവര്‍ക്ക് തിരികെ നല്കണം. അതിന് വാക്‌സിന്‍ ചലഞ്ചിലൂടെ ലഭിച്ച തുക ഉപയോഗിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വാക്‌സിന് 115 കോടിയോളം രൂപ ചലഞ്ചിലൂടെ ലഭിച്ചു എന്നാണ് കണക്ക്. വാക്‌സിന്‍ ചലഞ്ച് എന്ന് പേരില്‍ ഫണ്ട് പിരിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഇതിന് പ്രത്യേകം അക്കൗണ്ട് രൂപീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ കൃത്യമായ കണക്കും ലഭ്യമല്ല.

Tags: keralaസംസ്ഥാനcovidCoronavaccinationകൊവിഡ് വാക്‌സിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിനു മങ്കാദ് ട്രോഫിയിൽ അസമിനെ തകർത്ത് കേരളം നോക്കൗട്ടിൽ

നേരേകടവ്-മാക്കേക്കടവ് പാലത്തിലൂടെ രണ്ടു ദേശങ്ങള്‍ കൈകോര്‍ക്കും; പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് വിരാമം

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.