Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മനക്കരുത്തുകൊണ്ട് കളിക്കളം വാണവര്‍

പാരാലിമ്പിക്സിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ ഇത്തവണ ടോക്കിയോയിലേക്ക് അയച്ചത്. ഒന്‍പത് ഇനങ്ങളിലായി 54 പേര്‍. ജനിക്കുമ്പോഴോ അതിനു ശേഷമോ സംഭവിച്ച കുറവുകളെ പഴിക്കാതെ, ജീവിതവിജയത്തിനായി നിശ്ചയദാര്‍ഢ്യത്തോടെയും കഠിനാദ്ധ്വാനത്തിലൂടെയും ആത്മവിശ്വാസം വീണ്ടെടുത്ത് മുന്നിലെ വലിയൊരു ലോകത്തെ തിരിച്ചറിഞ്ഞ് പൊരുതാനിറങ്ങുന്നവര്‍ക്ക് യഥാര്‍ത്ഥമാതൃകയാണ് പാരാലിമ്പിക്സില്‍ മത്സരിക്കാനിറങ്ങിയ 4000ലേറെ പേര്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 7, 2021, 05:00 am IST
inEditorial

മെഡല്‍നേട്ടത്തില്‍ ഇന്ത്യ ചരിത്രം കുറിച്ച ടോക്കിയോ ഒളിമ്പിക്സിനു പിന്നാലെ അതേ വേദിയില്‍ നടന്ന പാരാലിമ്പിക്സിലും വിസ്മയം തീര്‍ത്താണ് ഇന്ത്യ ദിവ്യാംഗരുടെ വിശ്വകായികമേളയില്‍ നിന്നു മടങ്ങുന്നത്. അഞ്ച് സ്വര്‍ണവും എട്ട് വെള്ളിയും ആറ് വെങ്കലവുമടക്കം 19 മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ വാരിയെടുത്തത്. ഒന്‍പത് ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കാനിറങ്ങിയത്. ഒളിമ്പിക്സ്-പാരാലിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടമായിരുന്നു ഇത്തവണത്തേത്. മെഡല്‍ പട്ടികയില്‍ 24-ാം സ്ഥാനവും നേടി.

ഇത്തവണത്തെ മെഡല്‍ക്കൊയ്‌ത്തുള്‍പ്പെടെ പാരാലിമ്പിക്സില്‍ രാജ്യത്തിന്റെ ആകെ മെഡല്‍ നേട്ടം ഒമ്പതു സ്വര്‍ണവും 12 വെള്ളിയും 10 വെങ്കലവുമടക്കം 31 മെഡലായി. ആകെ നേടിയ ഒന്‍പതില്‍ അഞ്ചു സ്വര്‍ണവും മൊത്തം മെഡല്‍ നേട്ടത്തില്‍ പകുതിയിലേറെയും  ഇത്തവണയായിരുന്നു. ടോക്കിയോയ്‌ക്ക് മുന്‍പ് നടന്ന പാരാലിമ്പിക്സുകളില്‍ ഇന്ത്യ പങ്കെടുത്ത 11-ല്‍ ആകെ നേടിയത് 12 മെഡലുകളാണ്.  

കൊവിഡ് വ്യാപനത്തിന്റെ സമയത്തുതന്നെയായിരുന്നു ടോക്കിയോയില്‍ ഒളിമ്പിക്സ് വിജയകരമായി നടത്തി ജപ്പാന്‍ ലോകത്തിന് മാതൃകയായത്. അതേവേദിയില്‍ ദിവസങ്ങളുടെ ഇടവേളയില്‍ പാരാലിമ്പിക്സും വിജയകരമായി നടത്തി ജപ്പാന്‍ വീണ്ടും മാതൃക കാണിച്ചു. 160 രാജ്യങ്ങളും അഭയാര്‍ത്ഥിതാരങ്ങളുടെ ടീമും റഷ്യന്‍ പാരാലിമ്പിക് കമ്മിറ്റിയും മേളയില്‍ പങ്കെടുത്തു. 22 ഇനങ്ങളിലായി 4403 പേരാണ് മെഡലിനായി ഇറങ്ങിയത്.

ദിവ്യാംഗരാണെങ്കിലും മാനസിക കരുത്തും ഇച്ഛാശക്തിയും അര്‍പ്പണബോധവും ഉണ്ടെങ്കില്‍ ഏതുമേഖലയിലും വിജയിച്ച് രാജ്യത്തിന്റെ അഭിമാനമുയര്‍ത്താമെന്ന് ഈ വീരനായകര്‍ കാണിച്ചു തന്നു. തങ്ങളുടെ പരിമിതികളെ ആത്മവിശ്വാസം കൊണ്ട് പൊരുതി തോല്‍പ്പിച്ചാണ് പാരാലിമ്പിക്സ് താരങ്ങള്‍ വിജയ വിസ്മയം തീര്‍ത്തത്. അംഗവൈകല്യം കാരണം ജീവിതത്തോടു പൊരുതാതെ പരാജയം സമ്മതിച്ചവര്‍ക്ക് മനോധൈര്യം പകരുന്നതാണ് പാരാലിമ്പിക്സില്‍ പങ്കെടുത്ത താരങ്ങളുടെ പ്രകടനം.  

പാരാലിമ്പിക്സിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ ഇത്തവണ ടോക്കിയോയിലേക്ക് അയച്ചത്. ഒന്‍പത് ഇനങ്ങളിലായി 54 പേര്‍. ജനിക്കുമ്പോഴോ അതിനു ശേഷമോ സംഭവിച്ച കുറവുകളെ പഴിക്കാതെ, ജീവിതവിജയത്തിനായി നിശ്ചയദാര്‍ഢ്യത്തോടെയും കഠിനാദ്ധ്വാനത്തിലൂടെയും ആത്മവിശ്വാസം വീണ്ടെടുത്ത് മുന്നിലെ വലിയൊരു ലോകത്തെ തിരിച്ചറിഞ്ഞ് പൊരുതാനിറങ്ങുന്നവര്‍ക്ക് യഥാര്‍ത്ഥമാതൃകയാണ് പാരാലിമ്പിക്സില്‍ മത്സരിക്കാനിറങ്ങിയ 4000ലേറെ പേര്‍. ലോക കായികമാമാങ്കങ്ങളില്‍ പങ്കാളിത്തമാണ് പരമപ്രധാനമായി കണക്കാക്കപ്പെടുന്നത്. ആ അര്‍ത്ഥത്തില്‍ പങ്കെടുത്തവരെല്ലാം വിജയികളാണ്.  

തങ്ങള്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവരെല്ലെന്നും ഒപ്പംചേര്‍ത്തു സാധാരണ ആരോഗ്യമുള്ളവര്‍ക്കൊപ്പം തന്നെ മുന്നോട്ടുകൊണ്ടുപോകേണ്ടവരാണെന്നുമുള്ള സന്ദേശമാണ് പാരാലിമ്പിക് താരങ്ങള്‍ നല്‍കുന്നത്. പാരാലിമ്പിക്സില്‍ മെഡല്‍ നേടിയവരെയും പങ്കെടുത്തവരെയുമാണ് യഥാര്‍ഥത്തില്‍ ആദരിക്കേണ്ടത്. ഒളിമ്പിക്സില്‍ പങ്കെടുത്ത് മെഡല്‍ നേടിയവര്‍ക്ക് കോടികള്‍ പാരിതോഷികമായി നല്‍കുമ്പോള്‍ പാരാലിമ്പിക്സ് താരങ്ങള്‍ക്ക് നല്‍കുന്ന സമ്മാനങ്ങളും കുറവാണ്. ഈ രീതി മാറണം, അവരെയും വേണ്ട രീതിയില്‍ അംഗീകരിക്കണം, ആദരിക്കണം. അങ്ങനെ ചെയ്താല്‍ മറ്റുള്ള ദിവ്യാംഗരുടെയും ആത്മവിശ്വാസം വര്‍ധിക്കും.

പാരാലിമ്പിക്സില്‍ ഒരു മലയാളിയും മത്സരിക്കാനിറങ്ങിയിരുന്നു എന്നത് കേരളത്തിനും അഭിമാനിക്കാവുന്നതാണ്. മിക്സഡ് ഷൂട്ടിങ് ആര്‍6 വിഭാഗം 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ എസ്എച്ച് 1 വിഭാഗത്തില്‍ മത്സരിച്ച സിദ്ധാര്‍ഥ ബാബുവാണ് മലയാളി. രാജ്യം പാരാലിമ്പിക്സ് വിജയികളെ ആദരിക്കുന്നുണ്ടെങ്കിലും കേരളം അങ്ങനെ ചെയ്യുന്നുണ്ടോ എന്നകാര്യം ഗൗരവമായി ചിന്തിക്കണം. രാജ്യാന്തര തലത്തില്‍ ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ ജോബി മാത്യു അടക്കമുള്ള മലയാളി പാരാ അത്ലറ്റുകളെ ആദരിക്കാന്‍ കേരളം മറക്കരുത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
India

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

Kerala

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

Kerala

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

India

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.