Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ലക്ഷ്യം, വിജയം; ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റ് നാളെ ആരംഭിക്കും

ലോഡ്‌സിലെ രണ്ടാം ടെസ്റ്റിലെ തിളക്കമാര്‍ന്ന വിജയവുമായി ലീഡ്‌സില്‍ മൂന്നാം ടെസ്റ്റിനിറങ്ങിയ ഇന്ത്യ ഇന്നിങ്‌സ് തോല്‍വി ഏറ്റുവാങ്ങി. ഇതോടെ പരമ്പരയില്‍ ഇംഗ്ലണ്ട് ഇന്ത്യക്കൊപ്പം (1-1) എത്തി. മൂന്നാം ടെസ്റ്റിലെ തോല്‍വി മറന്ന് മികച്ച പ്രകടനം കാഴ്ചവെച്ചാലേ ഇന്ത്യക്കു പരമ്പരയില്‍ മുന്നിലെത്താനാകൂ. ഓവലില്‍ ജയിച്ചാല്‍ അഞ്ചു മത്സരങ്ങളുടെ പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2021, 10:37 pm IST
in Cricket

ഓവല്‍: ലീഡ്‌സിലെ നാണംകെട്ട തോല്‍വി മറക്കാം. ഇനി ഓവലില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്‌ക്കണം. വിജയം പിടിച്ച് പരമ്പരയില്‍ മുന്നിലെത്തണം കോഹ്‌ലിയും സംഘവുവും ആത്മവിശ്വാസത്തോടെ പോരിനിറങ്ങുകയാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലാം ടെസ്റ്റ് ഓവലില്‍ നാളെ ആരംഭിക്കും. വൈകിട്ട് 3.30നാണ് കളി തുടങ്ങുന്നത്.

ലോഡ്‌സിലെ രണ്ടാം ടെസ്റ്റിലെ തിളക്കമാര്‍ന്ന വിജയവുമായി ലീഡ്‌സില്‍ മൂന്നാം ടെസ്റ്റിനിറങ്ങിയ ഇന്ത്യ ഇന്നിങ്‌സ് തോല്‍വി ഏറ്റുവാങ്ങി. ഇതോടെ പരമ്പരയില്‍ ഇംഗ്ലണ്ട് ഇന്ത്യക്കൊപ്പം (1-1) എത്തി. മൂന്നാം ടെസ്റ്റിലെ തോല്‍വി മറന്ന് മികച്ച പ്രകടനം കാഴ്ചവെച്ചാലേ ഇന്ത്യക്കു പരമ്പരയില്‍ മുന്നിലെത്താനാകൂ. ഓവലില്‍ ജയിച്ചാല്‍ അഞ്ചു മത്സരങ്ങളുടെ പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പിക്കാം.  

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര എന്നിവരുടെ മോശം  ഫോമാണ് ഇന്ത്യയെ അലട്ടുന്നത്. മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ പൂജാര 91 റണസ് നേടിയത് പ്രതീക്ഷയ്‌ക്ക് വക നല്‍കുന്നു. എന്നാല്‍ കോഹ്‌ലി, രഹാനെ എന്നിവരില്‍ നിന്ന് ഇതുവരെ വമ്പന്‍ പ്രകടനം ഉണ്ടായിട്ടില്ല. രഹാനെയാണ് ഏറെ നിരാശപ്പെടുത്തിയത്. അഞ്ചു ഇന്നിങ്‌സിലായി നേടിയത് വെറും 95 റണ്‍സ് . ഈ സാഹചര്യത്തില്‍ രഹാനെയെ ഒഴിവാക്കാന്‍ സാധ്യതയുണ്ട്. രഹാനെയെ തഴഞ്ഞാല്‍ ഹനുമ വിഹാരിക്ക് അവസരം ലഭിച്ചേക്കും. സ്പിന്നര്‍ ഓള്‍ റൗണ്ടറായ വിഹാരിയെ ബൗളിങ്ങിനും ഉപയോഗിക്കാനാകും.  

ഓവലിലെ പിച്ച് പരമ്പരാഗതമായി സ്പിന്നര്‍മാരെയാണ് തുണയ്‌ക്കാറ്. അതിനാല്‍ സീനിയര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ അവസാന ഇലവനില്‍ സ്ഥാനം നല്‍കിയേക്കും. നിറം മങ്ങിയ പേസര്‍ ഇഷാന്ത് ശര്‍മ്മയേയും ഒഴിവാക്കിയേക്കും. പകരം ഓള്‍ റൗണ്ടറായ ഷാര്‍ദുല്‍ താക്കുറെ ഉള്‍പ്പെടുത്താനാണ് സാധ്യത. പേസര്‍മാരായ മുഹമ്മദ് ഷമിക്കും ജസ്പ്രീത് ബുംറക്കും അവസാന ഇലവനില്‍ സ്ഥാനമുറപ്പാണ്.  

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ അപാര ഫോമാണ് ഇന്ത്യക്ക് തലവേദനയുണ്ടാക്കുന്നത്. മൂന്ന് ടെസ്റ്റിലും സെഞ്ചുറി കുറിച്ച റൂട്ട് അഞ്ഞൂറിലേറെ റണ്‍സ് നേടിക്കഴിഞ്ഞു. തുടക്കത്തിലെ റൂട്ടിനെ വീഴ്‌ത്തിയാലേ ഇന്ത്യക്ക് വിജയത്തിലേക്ക്  പിടിച്ചുകയറാനാകൂ.

മൂന്ന് വര്‍ഷത്തിനുശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവന്ന ഡേവിഡ് മലാന്‍ മികച്ച ഫോമിലാണ്. പരിക്ക് ഭേദമായി പേസര്‍ മാര്‍ക്ക് വുഡും ഓള്‍ റൗണ്ടര്‍ ക്രിസ് വോക്‌സും തിരിച്ചെത്തിയത്് ഇംഗ്ലണ്ടിന്റെ കരുത്ത് കൂട്ടിയിട്ടുണ്ട്. ജോസ് ബട്‌ലറര്‍ക്ക് പകരം ജോണി ബെയര്‍സ്‌റ്റോ വിക്കറ്റ് കീപ്പറാകും.  

Tags: indiacricketEngland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

Cricket

പാകിസ്ഥാന്‍, ബംഗ്ലാദേശ് പര്യടനം: ഓസീസ് ടീമായി

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

India

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

News

അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് നേപ്പാൾ ഭാരതത്തോട് പറയുന്നു

പുതിയ വാര്‍ത്തകള്‍

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.