Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ഓണം ആഘോഷിക്കാം ഓരോ വീട്ടിലും

കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പലവിധ നിയന്ത്രണങ്ങളും നിലവിലുണ്ടെങ്കിലും സ്വന്തം വീടുകളില്‍ ഓണാഘോഷത്തിന് ആരും വിലക്കു കല്‍പ്പിച്ചിട്ടില്ല. അതേസമയം കൂട്ടംകൂടിയുള്ള ആഘോഷങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. പൂക്കളമിടുന്നതുപോലെ ഓരോ വീടുകളിലും ഊഞ്ഞാലു കെട്ടിയും ഓണപ്പാട്ടുകള്‍ പാടിയും ഓണസദ്യയൊരുക്കിയുമൊക്കെ ആഘോഷങ്ങള്‍ കൊഴുപ്പിക്കാനാവും. ഒരു ഓണക്കോടിയെങ്കിലും വാങ്ങിക്കൊടുത്ത് കുട്ടികളെ സന്തോഷിപ്പിക്കാന്‍ കഴിയണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2021, 05:00 am IST
inEditorial
onam

onam

ഇന്ന് ഒന്നാം ഓണം. മാവേലി നാട്ടിലെ സമത്വ സുന്ദരമായിരുന്ന ഒരു കാലത്തിന്റെ ഓര്‍മകള്‍ കൊണ്ടുവരുന്ന ഓണം മലയാളികള്‍ക്ക് എല്ലാം മറന്ന് ആഘോഷിക്കാനുള്ളതാണ്. പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ചും ഓണം ആഘോഷിക്കുക എന്നത് ശരാശരി മലയാളിയുടെ നിര്‍ബന്ധങ്ങളിലൊന്നും അവന്റെ ആനന്ദവുമാണ്. പ്രളയത്തിലും കൊവിഡ് മഹാമാരിയിലും അകപ്പെട്ട് കഴിഞ്ഞ നാല് വര്‍ഷമായി മലയാളികളുടെ ഓണാഘോഷത്തിന് മങ്ങലേല്‍ക്കുകയുണ്ടായി. ആളുകള്‍ക്ക് കൂടിച്ചേരാന്‍ അവസരം ഇല്ലാതായതോടെ എല്ലാത്തരം ആഘോഷങ്ങളും അവരില്‍നിന്ന് അകന്നുനില്‍ക്കുകയാണ്. ഓണാഘോഷം ഒന്നിനൊന്ന് വ്യത്യസ്തമായ കാഴ്ചകളുടെ ഉത്സവമായി മാറാറുള്ള ചാനലുകള്‍ക്കുപോലും പുതിയ പരിപാടികള്‍ അവതരിപ്പിക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി ഓണാഘോഷം പങ്കുവയ്‌ക്കാനുള്ള യാത്രകള്‍ ഇല്ലാതാവുകയോ കുറയുകയോ ചെയ്തിരിക്കുന്നു. കൊവിഡ് നിയന്ത്രണങ്ങളില്‍പ്പെട്ട് ഓണവിപണി പതിവുപോലെ ഉണര്‍ന്നിട്ടില്ല. പൂവിപണികള്‍ക്ക് നിറം മങ്ങിപ്പോയിരിക്കുന്നു. ഓണക്കോടിയെടുക്കാന്‍  ചെറുതും വലുതുമായ തുണിക്കടകളില്‍ കണ്ടുവരാറുള്ള തിരക്കുകള്‍ ഇപ്പോള്‍ നേര്‍ത്തുപോയിരിക്കുകയാണ്. ആഗ്രഹിക്കുന്നതുപോലെ ഓണം ആഘോഷിക്കാനാവാത്തതിന്റെ നിരാശ ആബാലവൃദ്ധം ജനങ്ങളിലും പ്രകടമാണ്.

പ്രതികൂല സാഹചര്യത്തിലും ഉള്ളതുകൊണ്ട് ഓണം ആഘോഷിക്കുന്നവരാണ് മലയാളികള്‍. ഇപ്പോള്‍ അതിനുപോലും കഴിയുന്നില്ല. ഒരു ചെറിയ വിഭാഗത്തെ ഒഴിച്ചുനിര്‍ത്തിയാല്‍ കൊവിഡ് മൂലം തൊഴില്‍ നഷ്ടമായതിനാല്‍ ആളുകള്‍ക്ക് വരുമാനം തീരെ കുറയുകയോ നിലച്ചുപോവുകയോ ചെയ്തിരിക്കുന്നു. പൊതുവായ അനിശ്ചിതാവസ്ഥകൊണ്ട് പണമുള്ളവര്‍ പോലും കയ്യയച്ച് ചെലവഴിക്കാന്‍ മടിക്കുന്നു. ഇതിനുപുറമെയാണ് പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്ന ഭരണം ജനജീവിതത്തെ മറ്റു തരത്തില്‍ ദുസ്സഹമാക്കുന്നത്. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞിരുന്ന ഓണക്കിറ്റുകളുടെ വിതരണം എങ്ങുമെത്തിയിട്ടില്ല. സാധനങ്ങളുടെ എണ്ണം കുറച്ചും അളവുകുറച്ചും നല്‍കുന്ന ഓണക്കിറ്റുകള്‍ ഓണത്തിനു മുന്‍പ് വിതരണം പൂര്‍ത്തിയാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. അര്‍ഹമായ വലിയൊരു വിഭാഗത്തിന് ഈ ആനുകൂല്യം ലഭിക്കില്ല. കള്ളവും ചതിയും കള്ളപ്പറയുമൊന്നുമില്ലാത്ത പൗരാണികമായ ഒരു കാലത്തെ ഭരണത്തിന്റെ ഓര്‍മകളെപ്പോലും അശുദ്ധമാക്കുന്ന വിധത്തില്‍ അഴിമതികളും സ്വജനപക്ഷപാതവുമാണ് മാവേലിയുടെ നാട്ടില്‍ ഇന്ന് നടമാടുന്നത്. പൊളിവചനങ്ങള്‍ ഭരണാധികാരികളുടെ മുഖമുദ്രയാവുമ്പോള്‍ ജനങ്ങള്‍ നിരന്തരം വഞ്ചിക്കപ്പെടുന്നു. ഭരണാധികാരിയുടെ കടമ ജനക്ഷേമമാണെന്ന മഹാബലിയുടെ പാഠം വിസ്മരിക്കപ്പെടുകയാണ്.

ആഘോഷിക്കപ്പെടുമ്പോഴാണ് ഓണം അര്‍ത്ഥവത്താകുന്നത്. അത്തം മുതല്‍ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കി കുട്ടികള്‍ ഓണത്തിന്റെ ഓര്‍മകളെ സജീവമാക്കിയിരിക്കുന്നു. ‘ഓണം പൊന്നോണം’ എന്ന പരിപാടിയിലൂടെ തപസ്യ കലാസാഹിത്യ വേദി പോലുള്ള സംഘടനകള്‍ ഓണ്‍ലൈനായി പൂക്കള മത്സരമൊരുക്കി ഓണാഘോഷത്തിന് പങ്കാളിത്തം ഉറപ്പുവരുത്തുന്നത് ഒരു സൗഭാഗ്യമാണ്. കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പലവിധ നിയന്ത്രണങ്ങളും നിലവിലുണ്ടെങ്കിലും സ്വന്തം വീടുകളില്‍ ഓണാഘോഷത്തിന് ആരും വിലക്കു കല്‍പ്പിച്ചിട്ടില്ല. അതേസമയം കൂട്ടംകൂടിയുള്ള ആഘോഷങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. പൂക്കളമിടുന്നതുപോലെ ഓരോ വീടുകളിലും ഊഞ്ഞാലു കെട്ടിയും ഓണപ്പാട്ടുകള്‍ പാടിയും ഓണസദ്യയൊരുക്കിയുമൊക്കെ ആഘോഷങ്ങള്‍ കൊഴുപ്പിക്കാനാവും. ഒരു ഓണക്കോടിയെങ്കിലും വാങ്ങിക്കൊടുത്ത് കുട്ടികളെ സന്തോഷിപ്പിക്കാന്‍ കഴിയണം. ഇപ്പോള്‍ പ്രചാരത്തിലുള്ള ഓണക്കളികള്‍ മുതിര്‍ന്നവര്‍ക്ക് കുട്ടികളെ പഠിപ്പിക്കാനുമാവും. ചുരുക്കത്തില്‍ ഓണംകേറാ മൂലകള്‍ നമ്മുടെ ജീവിതത്തിലും ഉണ്ടാവരുത്. കൊവിഡ് കാലത്ത് പഠനം മുഴുവന്‍ ഓണ്‍ലൈനായതോടെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ‘ഡിജിറ്റല്‍ സ്‌ട്രെയിന്‍’ ഒഴിവാക്കാന്‍ ഇത് സഹായകമാവും. മഹാമാരിയകന്ന്  ഒത്തുചേരാനും ആഘോഷിക്കാനും കഴിയുന്ന കാലം എത്രയും വേഗം വന്നണയുമെന്ന പ്രതീക്ഷയോടെ എല്ലാ വായനക്കാര്‍ക്കും ജന്മഭൂമി ഓണാശംസകള്‍ നേരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

News

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.