Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരസ്യബോര്‍ഡുകള്‍ കാഴ്ച മറച്ചു; തൊടുപുഴ നഗരസഭ ഓഫീസിന് സമീപത്തെ കാര്‍ഗില്‍ സ്മൃതിമണ്ഡപം വാഹനമിടിച്ച് തകര്‍ന്ന നിലയില്‍

രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ അവസരത്തിലും, മാതൃരാജ്യത്തിനായി ജീവത്യാഗം നടത്തിയവരുടെ സ്മാരകം ഈ രീതിയില്‍ അവഗണന നേരിടുന്നത് അനാദരവെന്ന് അഖില ഭാരതീയ പൂര്‍വ്വ സൈനിക് പരിഷത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2021, 01:17 pm IST
inKerala

തൊടുപുഴ: നഗരമധ്യത്തില്‍ തൊടുപുഴ നഗരസഭ ഓഫീസിന് മുന്‍വശത്തുള്ള കാര്‍ഗില്‍ സ്മൃതിമണ്ഡപം വാഹനമിടിച്ച് തകര്‍ന്ന നിലയില്‍. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായതെന്നാണ് കരുതുന്നത്.

അതേസമയം ഇക്കാര്യം ഇന്നലെയാണ് ശ്രദ്ധയില്‍പ്പെട്ടതെന്ന് കാട്ടി തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സ്മാരകത്തിന് സമീപത്ത് തന്നെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്മാരകം തകര്‍ത്തവരെ കണ്ടെത്താന്‍ പോലീസ് സമീപത്തെ സിസിടിവി പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്മൃതിമണ്ഡപത്തിന് സംരക്ഷണമൊരുക്കി സ്ഥാപിച്ചിരിക്കുന്ന ഉയരം കുറഞ്ഞ വേലിയും വശങ്ങളില്‍ ഒട്ടിച്ചിരിക്കുന്ന ടൈലുമാണ് തകര്‍ന്നത്. വേലി റോഡിലേക്ക് തകര്‍ന്ന് വീണ് കിടക്കുകയാണ്. ടൈല്‍ റോഡില്‍ ചിതറിക്കിടപ്പുണ്ട്, മുകളില്‍ ഒട്ടിച്ചിരിക്കുന്ന ഗ്രാനൈറ്റുകള്‍ക്കും ഇളക്കം തട്ടി പൊട്ടിയിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെയാണ് സ്മൃതിമണ്ഡപം തകരാന്‍ കാരണമായ സംഭവമെന്നാണ് പ്രാഥമിക നിഗമനം. യുദ്ധസ്മാരകത്തില്‍ വാണിജ്യ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളതുകൊണ്ട് വാഹനങ്ങളുടെ കാഴ്ച മറയുകയും ഇത് പലപ്പോഴും ഇവിടെ വാഹനങ്ങള്‍ വന്നിടിച്ച് വലിയ കേടുപാടുകള്‍ സംഭവിക്കാനും ഇടയാക്കിയിട്ടുണ്ട്. നെഹ്രു യുവകേന്ദ്രയ്‌ക്കാണ് സ്മാരകത്തിന്റെ സംരക്ഷണ ചുമതല.

കാര്‍ഗില്‍ വിജയ് ദിവസ് ജൂലൈ 26 ആണെന്നിരിക്കെ സ്മാരകത്തില്‍ ഇത് തെറ്റായി ജൂണ്‍ 25 എന്നാണ് ആലേഖനം ചെയ്തിട്ടുള്ളത്. ഇത്തരം പ്രശ്നങ്ങള്‍ ജന്മഭൂമിയടക്കം പലതവണ ചൂണ്ടിക്കാട്ടിയിട്ടും രാജ്യത്തിന് വേണ്ടി ബലിയര്‍പ്പിച്ചവര്‍ക്കായി നിര്‍മിച്ച സ്മാരകത്തോട് നഗരസഭ അധികൃതര്‍ ഇപ്പോഴും പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. രാജ്യം പ്രധാന ആഘോഷങ്ങള്‍ നടത്തുമ്പോഴെല്ലാം ഈ സ്മാരകവും പരിസരവും വൃത്തിയാക്കി പൂര്‍വ സൈനികര്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്.  

ജീവത്യാഗം നല്‍കിയവരോടുള്ള അനാദരവ്

രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ അവസരത്തിലും, മാതൃരാജ്യത്തിനായി ജീവത്യാഗം നടത്തിയവരുടെ സ്മാരകം ഈ രീതിയില്‍ അവഗണന നേരിടുന്നത് അനാദരവെന്ന് അഖില ഭാരതീയ പൂര്‍വ്വ സൈനിക് പരിഷത്ത് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. രാജ്യത്ത് ഒരിടത്തും ഇല്ലാത്തതുപോലെ തൊടുപുഴയിലെ സ്മാരകത്തില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചത് തികച്ചും അപലപനീയമാണ്.

സ്മാരകം ഉചിതമായി പുനര്‍നിര്‍മ്മിച്ച് അതിന്റെ പവിത്രതയും മനോഹാരിതയും നിലനിര്‍ത്തണമെന്ന് പൂര്‍വ്വസൈനിക് പരിഷത്ത് ജില്ലാ പ്രസിഡന്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹരി. സി. ശേഖര്‍, ജില്ലാ സെക്രട്ടറി എ.ജി. കൃഷ്ണകുമാര്‍, സംസ്ഥാന സമിതിയംഗം സോമശേഖരന്‍ ചെമ്പമംഗലത്ത് എന്നിവര്‍ ആവശ്യപ്പെട്ടു.

Tags: കേരള സര്‍ക്കാര്‍Thodupuzhaയുദ്ധംകാര്‍ഗില്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Kerala

തൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം കനക്കുന്നു

Kerala

ഉദ്ഘാടനം കഴിഞ്ഞു… അനധികൃത നിര്‍മ്മാണം; ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടഞ്ഞു

Kerala

തൊടുപുഴ നഗരസഭയിൽ ബിജെപിയുടെ തീപാറുന്ന വിജയം, മുഖ്യ പ്രതിപക്ഷ പാർട്ടിയായി : എൽഡിഎഫിനെ കടപുഴക്കിയെറിഞ്ഞത് മൂന്നാം സ്ഥാനത്തേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.