Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാലപൊട്ടിക്കലും മോഷണവും വര്‍ദ്ധിച്ചു; പോലീസ് പെറ്റികേസുകള്‍ക്ക് പിന്നാലെ

പിഴയൊടുക്കല്‍ മാത്രമാണ് മാസങ്ങളായി പോലീസിന്റെ പണിയെന്ന് മനസിലാക്കി അവസരം മുതലെടുക്കുകയാണ് മോഷ്ടാക്കളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2021, 10:14 pm IST
inAlappuzha

ആലപ്പുഴ: കോവിഡ് നിയന്ത്രണം ലംഘിച്ചതിന് ജനത്തെ പിഴിയാന്‍ പെറ്റിക്കേസിന് പിന്നാലെ പോലീസ് പായുമ്പോള്‍ മോഷണവും പിടിച്ചുപറിയും അക്രമമവും വര്‍ദ്ധിക്കുന്നു. പിഴയൊടുക്കല്‍ മാത്രമാണ് മാസങ്ങളായി പോലീസിന്റെ പണിയെന്ന് മനസിലാക്കി അവസരം മുതലെടുക്കുകയാണ് മോഷ്ടാക്കളും. തങ്ങളിലേയ്‌ക്ക് പോലീസിന്റെ കണ്ണെത്തില്ലെന്ന് ഉറപ്പായതോടെ ഒറ്റപ്പെട്ടും സംഘടിതമായും രംഗത്തിറങ്ങിയ മോഷ്ടാക്കള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സമീപപ്രദേശങ്ങളിലും ആഭരണങ്ങള്‍ കവരുന്നു.  

കഴിഞ്ഞ ഒരുദിവസം മാത്രം ആറോളം പേരില്‍ നിന്നാണ് മാല അപഹരിച്ചത്. മാരാരിക്കുളം, മുഹമ്മ, മണ്ണഞ്ചേരി, കലവൂര്‍, ആലപ്പുഴ നഗരം തുടങ്ങിയ സ്ഥലങ്ങളിലാണ് മോഷ്ടാക്കള്‍ അഴിഞ്ഞാടിയത്. എല്ലാ സ്ഥലങ്ങളിലും ബൈക്കിലെത്തിയാണ് സംഘം കവര്‍ച്ച നടത്തുന്നത്. മുഹമ്മ കാവുങ്കലില്‍ ബൈക്കിലെത്തിയ യുവാക്കള്‍ വനിതാ പോലീസുകാരിയുടെ മാല പൊട്ടിച്ച് കടന്നത് കഴിഞ്ഞ ദിവസമാണ്. കലവൂര്‍ പാര്‍ത്ഥന്‍ കവലയ്‌ക്ക് സമീപം അമ്മയ്‌ക്കൊപ്പം ബൈക്കില്‍ പോകുകയായിരുന്ന ആതിരയെന്ന പെണ്‍കുട്ടിയുടെ മാലകവര്‍ന്നത് സ്‌ക്കൂട്ടറിനൊപ്പം ബൈക്കിലെത്തി പിന്നിലിരുന്നയാള്‍ മാലപൊട്ടിക്കുകയായിരുന്നു.  

എല്ലാ സംഭവങ്ങള്‍ക്ക് പിന്നിലും ഒരേ സംഘം തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്. സിസിടിവി ക്യാമറയില്‍ നിന്നും കിട്ടിയ സൂചനകള്‍ വെച്ചാണ് അന്വേഷണം നടത്തുന്നതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞയാഴ്ച നഗരഹൃദയത്തില്‍ തന്നെയുള്ള പഴവങ്ങാടി പള്ളിയിലും സമീപത്തെ സ്‌ക്കൂളുകളിലും വന്‍കവര്‍ച്ച നടന്നിട്ടും പ്രതികളെക്കുറിച്ചുള്ള സൂചന പോലും പോലീസിന് ലഭിച്ചിട്ടില്ല. അതിന് പിന്നാലെ ഒരുദിവസം വിവിധ സ്ഥലങ്ങളില്‍ നടന്ന കവര്‍ച്ച പോലീസ് സേനയ്‌ക്ക് തന്നെ നാണക്കേടായിരിക്കുകയാണ്.  

സേനയിലെ ഭൂരിഭാഗം പേരെയും കോവിഡ് ഡ്യൂട്ടിയ്‌ക്ക് നിയോഗിച്ചിരിക്കുന്നതിനാല്‍ മറ്റ് സുരക്ഷാക്രമീകരണങ്ങളെല്ലാം പാളിയെന്നതാണ് വസ്തുത. പട്രോളിങ് നടത്തുന്നത് കടകള്‍ അടപ്പിക്കാനും  ഹെല്‍മറ്റ് വെയ്‌ക്കാത്തവരെയും, മാസ്‌ക് ധരിക്കാത്തവരെയും പിടിക്കാനും പിഴയടയ്‌ക്കാനും മാത്രമായി മാറി. ഓണക്കാലത്ത് സാധനങ്ങള്‍ വാങ്ങുന്നതിനായി പുറത്തിറങ്ങാന്‍ പോലും സ്ത്രീകള്‍ ഭയക്കുന്നു. പോലീസിന്റെ സംരക്ഷണം ലഭിക്കുന്നില്ലെന്ന് കണ്ടതോടെ ജനങ്ങള്‍ ഭീതിയിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

India

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

Kerala

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

India

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

India

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

വന്ദേമാതരം തടസപ്പെടുത്തിയ സോണിയ ഗാന്ധിക്കെതിരെ ദല്‍ഹി, കര്‍ണാടക പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.