Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ 90 ദിവസത്തിനകം വീഴുമെന്ന് യുഎസ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍; 90 ദിവസത്തില്‍ താലിബാന്‍ ഭരണം പിടിക്കുമെന്നും പ്രവചനം

ലോകത്തിന് ഞെട്ടലുണ്ടാക്കി യുഎസ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരുടെ രഹസ്യ വെളിപ്പെടുത്തല്‍. ഇത് പ്രകാരം അടുത്ത 90 ദിവസത്തിനകം അഫ്ഗാന്‍ സര്‍ക്കാരിന്റെ ശക്തികേന്ദ്രമായ തലസ്ഥാനനഗരമായ കാബൂള്‍ വീഴുമെന്നാണ് പേര് വെളിപ്പെടുത്താനിഷ്ടപ്പെടാത്ത ഏതാനും രഹസ്യസേന ഉദ്യോഗസ്ഥര്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2021, 09:57 pm IST
inWorld

വാഷിങ്ടൺ: ലോകത്തിന് ഞെട്ടലുണ്ടാക്കി യുഎസ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരുടെ രഹസ്യ വെളിപ്പെടുത്തല്‍. ഇത് പ്രകാരം അടുത്ത 90 ദിവസത്തിനകം അഫ്ഗാന്‍ സര്‍ക്കാരിന്റെ ശക്തികേന്ദ്രമായ തലസ്ഥാനനഗരമായ കാബൂള്‍ വീഴുമെന്നാണ്  പേര് വെളിപ്പെടുത്താനിഷ്ടപ്പെടാത്ത ഏതാനും രഹസ്യസേന ഉദ്യോഗസ്ഥര്‍ തുറന്നു പറഞ്ഞിരിക്കുന്നത്.  

അമേരിക്കന്‍ പട്ടാളം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങി ആറ് മാസം മുതല്‍ ഒരു വര്‍ഷത്തിനകം അഫ്ഗാന്‍ സര്‍ക്കാര്‍ വീഴുമെന്ന് നേരത്തെ യുഎസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. താലിബാന്റെ കരുത്തിന് മുന്നില്‍ യുഎസ് സഹായമില്ലാതെ പിടിച്ചുനില്‍ക്കാന്‍ അഫ്ഗാന്‍ സര്‍ക്കാരിനാവില്ലെന്ന് യുഎസ് രഹസ്യസേന നേരത്തെ വിലയിരുത്തിയിട്ടുണ്ട്.  

എന്നാല്‍ ഈ വീഴ്ച നേരത്തെയാകുമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. എന്നാല്‍ യുഎസ് സേനയെ അഫ്ഗാനില്‍ നിന്നും പിൻവലിച്ച നടപടിയിൽ ഖേദിക്കുന്നില്ലെന്നും താലിബാനെ നിയന്ത്രിക്കേണ്ടത് അഫ്ഗാന്‍ സര്‍ക്കാരാണെന്നുമുള്ള വാദത്തിൽ ഉറച്ചു നിൽക്കുകയാണ് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. എന്തായാലും അമേരിക്കന്‍ സേന അഫ്ഗാന്‍ സര്‍ക്കാരിനെയും അവിടുത്തെ ജനതയെയും വഴിതെറ്റിച്ചുവെന്ന ആരോപണം വ്യാപകമായി ഉയരുന്നുണ്ട്. യുഎസ് എംബസിയെയും കാബൂൾ വിമാനത്താവളത്തെയും സംരക്ഷിക്കാൻ നിലനിർത്തിയ സൈന്യത്തെ ഒഴിച്ച് അഫ്ഗാനിലെ മുഴുവൻ യുഎസ് പട്ടാളത്തെയും അമേരിക്ക പിൻവലിച്ചിരുന്നു.

താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ അമേരിക്ക വ്യോമാക്രമണം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടെങ്കിലും അത് കാര്യക്ഷമമല്ലെന്ന് താലിബാന്‍ സേനയുടെ മുന്നേറ്റം വ്യക്തമാക്കുന്നു. ഗ്രാമപ്രവിശ്യകളെല്ലാം നേരത്തെ കീഴടക്കിയ താലിബാന്‍ ഇപ്പോള്‍ എട്ട് നഗരപ്രവിശ്യകളും  പിടിച്ചുകഴിഞ്ഞു. 11 പ്രവിശ്യാ തലസ്ഥാനങ്ങൾ വരുതിയിലാക്കുമെന്നാണ് താലിബാന്റെ ഭീഷണി. ഭൂപ്രദേശത്തിന്റെ 65 ശതമാനവും ഭീകരർ കൈവശപ്പെടുത്തിയെന്നാണ് വിവരം.

മുപ്പത് ദിവസത്തിനുള്ളിൽ  തലസ്ഥാനമായ കാബൂളിനെ ഒറ്റപ്പെടുത്തുമെന്നും 90 ദിവസത്തിനുള്ളിൽ മുഴുവനായും താലിബാൻ കൈക്കലാക്കുമെന്നുമാണ് കണ്ടെത്തൽ.  

Tags: collapseതാലിബാന്‍അഫ്ഗാനിസ്ഥാന്‍joe bidenകാബൂള്‍താലിബാന്‍ ശാസനയുഎസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

Kerala

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

പുതിയ വാര്‍ത്തകള്‍

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.