Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൊവിഡ് വ്യാപനത്തില്‍ ജീവിതം ദുരിതപൂര്‍ണം

ആറാഴ്ചക്കിടെ പത്തൊന്‍പത് പേരാണ് സംസ്ഥാനത്ത് ആത്മഹത്യയില്‍ അഭയം തേടിയത്. മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു ദുരവസ്ഥയില്ല. ജീവിതം ഇരുട്ടിലായി ജീവനൊടുക്കിയവരോടോ അവരുടെ കുടുംബങ്ങളോടോ യാതൊരു അനുകമ്പയും പ്രകടിപ്പിക്കാതെ സര്‍ക്കാരിന്റെ ഇല്ലാത്ത നേട്ടങ്ങൡല്‍ ഊറ്റംകൊള്ളുന്ന ഒരു ഭരണാധികാരിയെയാണ് കേരളം കാണുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 3, 2021, 05:00 am IST
in Editorial

കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയാതെവന്നതോടെ രാജ്യത്ത് കേരളം ഒറ്റപ്പെട്ടിരിക്കുകയാണ്. ഇതുമൂലം മലയാളികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കുന്നതിനുപോലും നിയന്ത്രണങ്ങള്‍ വരുന്നു. രാജ്യത്തിനെന്നല്ല, മൂന്നാംലോക രാജ്യങ്ങള്‍ക്കും മാതൃകയാണെന്ന് കൊട്ടിഘോഷിച്ച് ഇടതുമുന്നണി സര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിലേറെയായി നടപ്പാക്കിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ദുരന്തചിത്രമാണിത്. ലോകാരോഗ്യ സംഘടനയും ഐസിഎംആറുമൊക്കെ കാലാകാലങ്ങളില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തള്ളി പിണറായി സര്‍ക്കാര്‍ സ്വന്തം നിലയ്‌ക്ക് മുന്നോട്ടുപോയതിന്റെ പരിണതഫലമാണ് ഇപ്പോള്‍ ജനങ്ങള്‍ അനുഭവിക്കുന്നത്. കേന്ദ്രസര്‍ക്കാരും മറ്റും നിര്‍ദ്ദേശിച്ചതനുസരിച്ച് കൂടുതല്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തി രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുന്നതിനു പകരം ചില വിഭാഗങ്ങളുടെ രാഷ്‌ട്രീയവും മതപരവുമായ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങി ഇളവുകള്‍ അനുവദിച്ചു.  ആലോചനാശൂന്യമായി മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയപ്പോള്‍, മറ്റ് കച്ചവട സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇത്തരം അശാസ്ത്രീയ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചതാണ് രോഗവ്യാപനം രൂക്ഷമാകാന്‍ ഇടയായതെന്ന വിമര്‍ശനം ശക്തമാണ്. രാജ്യത്ത് പ്രതിദിനം രോഗികളാവുന്നവരില്‍  പകുതിയും കേരളത്തിലാണെന്ന നില തുടങ്ങിയിട്ട് ആഴ്ചകളായി. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ച് സംസ്ഥാന ആരോഗ്യമന്ത്രിക്ക്  യാതൊരു വിശദീകരണവും നല്‍കാനില്ല. കൊവിഡ് പ്രതിരോധത്തിലെ പരാജയം സമ്മതിക്കുന്നതിനു തുല്യമാണിത്.

കാര്യമായ ആലോചനകളൊന്നുമില്ലാതെ ഈദ് ദിനാഘോഷത്തിന് വലിയ ഇളവുകള്‍ അനുവദിച്ചത് കേരളത്തില്‍ മാത്രമാണ്. സുപ്രീംകോടതിയുടെ പോലും കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയ ഈ നടപടി കോഴിക്കോട് ജില്ലയിലും മറ്റും രോഗവ്യാപനം രൂക്ഷമാക്കി. സ്ഥിതിഗതികള്‍ ഗുരുതരമായതോടെ കുറ്റം മറ്റുള്ളവരുടെമേല്‍ ചുമത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചത്. ഇനി ഇങ്ങനെ പോയാല്‍ പറ്റില്ലെന്നും, പുതിയ സംവിധാനം വേണമെന്നും അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനായത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായിരുന്നു. രോഗപ്രതിരോധത്തിന് ആവശ്യമായ നടപടികളെടുക്കാന്‍ അധികാരമുള്ളയാള്‍ തന്നെ ഇതിന്റെ പേരില്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന വിചിത്രമായ കാഴ്ചയാണിത്. തന്റെ അധികാര പരിധി കേരളമല്ലെന്നും, രാജ്യം ഭരിക്കുന്ന മുഖ്യമന്ത്രിയാണ് താനെന്ന മട്ടില്‍ പെരുമാറുകയും ചെയ്യുന്ന പിണറായി കൊവിഡ് കാലത്തെ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവും പരാജയപ്പെട്ട ഭരണാധികാരിയാണ്. കൊവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതില്‍ രാജ്യത്തെ വലുതും ചെറുതുമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വന്‍തോതില്‍ വിജയം വരിച്ചപ്പോള്‍ പിണറായി വിജയന്‍ പരാജയത്തിന്റെ പ്രതിരൂപമായി മാറുകയാണുണ്ടായത്. ആരോഗ്യരംഗത്തെ ഐഎംഎ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഉത്തരവാദിത്വത്തോടെ പറയുന്ന കാര്യങ്ങള്‍ക്ക് ചെവികൊടുക്കാതെ ഏകപക്ഷീയമായ പ്രഖ്യാപനങ്ങളും നടപടികളുമായി മുന്നോട്ടുപോവുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുന്‍സര്‍ക്കാരിന്റെ കാലത്ത് തനിക്കുവേണ്ടി പിആര്‍ വര്‍ക്ക് ചെയ്തിരുന്നയാളെ ആരോഗ്യമന്ത്രിയാക്കിയതിന്റെ ഗുണഫലങ്ങളൊന്നും സംസ്ഥാനത്തിന് ലഭിക്കുന്നില്ല.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊവിഡ് പ്രതിരോധം അമ്പേ പരാജയപ്പെട്ടതിനൊപ്പം ജനജീവിതം ദുരിതത്തിലാവുകയും ചെയ്തു. കൂലിവേലക്കാര്‍, പരമ്പരാഗത തൊഴിലാളികള്‍, കരാര്‍ ജീവനക്കാര്‍, കര്‍ഷകര്‍, മത്‌സ്യത്തൊഴിലാളികള്‍, വാഹന ജീവനക്കാര്‍, ക്ഷീരകര്‍ഷകര്‍, ലൈറ്റ് ആന്റ് സൗണ്ട് തൊഴിലാളികള്‍, തീയേറ്റര്‍ ജീവനക്കാര്‍, ചെറുകിട കച്ചവടക്കാര്‍ എന്നിങ്ങനെ പണിയെടുത്ത് ജീവിക്കുന്ന എല്ലാ തുറകളിലുംപെട്ടവര്‍ യാതൊരു വരുമാനവുമില്ലാതെ നട്ടംതിരിയുകയാണ്. ആറാഴ്ചക്കിടെ പത്തൊന്‍പത് പേരാണ് സംസ്ഥാനത്ത് ആത്മഹത്യയില്‍ അഭയം തേടിയത്. മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു ദുരവസ്ഥയില്ല. ജീവിതം ഇരുട്ടിലായി ജീവനൊടുക്കിയവരോടോ അവരുടെ കുടുംബങ്ങളോടോ യാതൊരു അനുകമ്പയും പ്രകടിപ്പിക്കാതെ സര്‍ക്കാരിന്റെ ഇല്ലാത്ത നേട്ടങ്ങൡ ഊറ്റംകൊള്ളുന്ന ഒരു ഭരണാധികാരിയെയാണ് കേരളം കാണുന്നത്. കിറ്റ് വിതരണത്തെക്കുറിച്ച് മാത്രമാണ് മുഖ്യമന്ത്രിക്ക് പറയാനുള്ളത്. കേന്ദ്രം നല്‍കുന്ന അരിയും ഭക്ഷ്യധാന്യങ്ങളും ഉപയോഗിച്ചാണ് ഇങ്ങനെ ചെയ്യുന്നതെന്ന കാര്യം മറച്ചുപിടിക്കുന്നു. മറ്റൊരു സംസ്ഥാനവും ഇങ്ങനെയൊന്നും ചെയ്യുന്നില്ലെന്ന കള്ളപ്രചാരണവും ശക്തമാണ്. ജനക്ഷേമമാണ് ഒരു ഭരണാധികാരിയുടെ പ്രാഥമികമായ കടമ. എന്നാല്‍ ജനങ്ങളെ അടക്കിഭരിക്കലാണ് തന്റെ കര്‍ത്തവ്യം എന്നു ധരിച്ചുവശായ ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഈ നില തുടര്‍ന്നാല്‍ ഒരിക്കലും കരകയറാനാവാത്ത പതനത്തിലേക്ക് കേരളം ചെന്നുപെടും എന്നതില്‍ സംശയമില്ല. ഇൗ കാര്യങ്ങളിലൊക്കെ സംസ്ഥാന സര്‍ക്കാര്‍ ആത്മപരിശോധന നടത്തി കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കണം.

Tags: keralaകേരള സര്‍ക്കാര്‍covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

ദേശീയ സേവാഭാരതി ജില്ലാ ആശ്രയ കേന്ദ്രം നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സൂര്യകാന്ത് മഖേച്ഛ ഉദ്ഘാടനം ചെയ്യുന്നു

ദേശീയ സേവാഭാരതി ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ഡോ.പി.എസ്. ഷാജഹാന്‍, ഡോ. സജിത് വിളമ്പില്‍

പൊതുജന ആരോഗ്യ സംവിധാനം പൊളിച്ചെഴുതണം: കെജിഎംസിടിഎ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

‘ഇറാന് മുൻപിൽ ഇനി അധിക സമയമില്ല’; നിബന്ധനകൾ​ ഉടൻ അംഗീകരിക്കണമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

യു.എസില്‍ എയർ ഷോയ്‌ക്കിടെ രണ്ട് യുദ്ധവിമാനങ്ങൾ തമ്മിൽ കൂട്ടിമുട്ടി അപകടം; പൈലറ്റുമാര്‍ രക്ഷപ്പെട്ടു

ഇന്ന് പതിനെട്ട്, ‘പുതിയ പതിനെട്ടാം യുദ്ധം’ തുടങ്ങുന്നു; എങ്കിലും സദ്ഭരണമുണ്ടാകാൻ ആശംസകൾ…

മലബാര്‍ കലാപവും മാറാടും ഞങ്ങള്‍ മറക്കില്ല

അയോധ്യ മുതല്‍ ഭോജ്ശാല വരെ

വിജയത്തിന്റെ പടവുകള്‍ കയറി എന്‍. രംഗസ്വാമി

ബിഹാറിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിന് തീപിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.