Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമിത്ഷായുടെ ചര്‍ച്ച ഫലിച്ചു; ബിജെപി ഉള്‍പ്പെട്ട നാഗാലാന്‍റ് സര്‍ക്കാരില്‍ ഇനി പ്രതിപക്ഷമില്ല; 59 അംഗ സഭയില്‍ 59ഉം ഭരണപക്ഷം

പ്രതിപക്ഷമില്ലാത്ത സര്‍ക്കാരായി ബിജെപി കൂടി ഉള്‍പ്പെട്ട നാഗാലാന്‍റ് സര്‍ക്കാര്‍ മാറുന്നു. നാഗാലാന്‍റിനെ വര്‍ഷങ്ങളായി തീ തീറ്റിച്ചുകൊണ്ടിരിക്കുന്ന നാഗാ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരുമായി കൈകോര്‍ക്കണമെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ അഭ്യര്‍ത്ഥന നാഗാലാന്‍റിലെ പ്രതിപക്ഷപാര്‍ട്ടിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിനോട് (എന്‍പിഎഫ്) അനുസരിക്കാന്‍ തീരുമാനിച്ചതോടെയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2021, 08:44 pm IST
inIndia

ഗുവാഹതി: പ്രതിപക്ഷമില്ലാത്ത സര്‍ക്കാരായി ബിജെപി കൂടി ഉള്‍പ്പെട്ട നാഗാലാന്‍റ് സര്‍ക്കാര്‍ മാറുന്നു. 2015ന് ശേഷം ഇതാദ്യമായാണ് വീണ്ടും നാഗാലാന്‍റ് സര്‍ക്കാരിന് പ്രതിപക്ഷമില്ലാതെ വരുന്നത്.

നാഗാലാന്‍റിനെ വര്‍ഷങ്ങളായി തീ തീറ്റിച്ചുകൊണ്ടിരിക്കുന്ന  നാഗാ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരുമായി കൈകോര്‍ക്കാന്‍ കേന്ദ്രമന്ത്രി അമിത് ഷായാണ് നാഗാലാന്‍റിലെ പ്രതിപക്ഷപാര്‍ട്ടിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിനോട് (എന്‍പിഎഫ്) ചര്‍ച്ചയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.  ഈ അഭ്യര്‍ത്ഥനയ്‌ക്ക് എന്‍പിഎഫ് നേതാവ് സെലിയാങ് വഴങ്ങുകയായിരുന്നു. നാഗാ സമാധാനത്തിന് എല്ലാവരും കൈകോര്‍ക്കണമെന്ന അമിത് ഷായുടെ അന്നത്തെ ആഹ്വാനമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്.

ആകെ 60 അംഗ നിയമസഭയാണ് നാഗാലാന്‍റിലേതെങ്കിലും ഒരു എംഎല്‍എ മരണപ്പെട്ടതിനാല്‍ ഇപ്പോള്‍ 59 അംഗങ്ങളാണുള്ളത്. ബിജെപി കൂടി പങ്കാളികളായ പീപ്പിള്‍സ് ഡെമോക്രാറ്റിക് അലയന്‍സ് (പിഡിഎ) എന്ന മുന്നണിയാണ് ഇപ്പോള്‍ നാഗാലാന്‍റിനെ ഭരിക്കുന്നത്. ഇതില്‍ 21എംഎല്‍എമാര്‍ നെയ്ഫ്യു റിയോ നയിക്കുന്ന നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍ഡിപിപി)യുടെ ഭാഗമാണ്. 12 പേര്‍ ബിജെപി എംഎല്‍എമാരാണ്. രണ്ട സ്വതന്ത്രരും. ഭരണമുന്നണിയായ പിഡിഎയ്‌ക്ക് ആകെയുള്ളത് 35 എംഎല്‍എമാര്‍. എന്‍ഡിപിപിയുടെ നെയ്ഫ്യൂ റിയോ ആണ് മുഖ്യമന്ത്രി.

ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന നാഗാ പീപ്പിള്‍സ് ഫ്രണ്ടിന് (എന്‍പിഎഫ്) 25എംഎല്‍എമാരുണ്ട്. അമിത് ഷായുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷം ഇവര്‍ ഭരണമുന്നണിയായ പിഡിഎയ്‌ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതോടെയാണ് ഇവിടെ പ്രതിപക്ഷം ഇല്ലാതാകുന്നത്. വര്‍ഷങ്ങളായി നാഗാലാന്റിനെ വേട്ടയാടുന്ന നാഗാ രാഷ്‌ട്രീയപ്രശ്‌നം എത്രയും വേഗം പരിഹരിക്കാനാണ് തങ്ങള്‍ പിഡിഎയ്‌ക്ക് പിന്തുണ നല്‍കുന്നതെന്ന് എന്‍പിഎഫ് ജനറല്‍ സെക്രട്ടറി അചുംബെമോ കികോണ്‍ പറയുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോവിന് എന്‍പിഎഫ് നേതാക്കള്‍ തങ്ങള്‍ ഭരണപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നറിയിച്ച് ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ബിജെപിയുമായി ചര്‍ച്ച ചെയ്ത ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി നെയ്ഫ്യു റിയോ. ഇതിന്റെ ഭാഗമായി നാഗാലാന്‍റിന്റെ ചുമതലയുള്ള ബിജെപി നേതാവ് നളിന്‍ കോഹ്ലി നേരിട്ട് കാര്യങ്ങള്‍ വിലയിരുത്താനായി നാഗാലാന്‍റില്‍ എത്തിയിട്ടുണ്ട്.

നാഗാപ്രശ്‌നം പരിഹരിക്കാന്‍ ജൂണില്‍ ഒരു പാര്‍ലമെന്‍ററി സമിതിയ്‌ക്ക്  കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു.  നാഗാ ഗ്രൂപ്പുകളും കേന്ദ്രവും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയാണ് ഈ പാര്‍ലമെന്‍റ് സമിതിയുടെ ഉത്തരവാദിത്വം. ഈ സമിതിയില്‍ നാഗാലാന്‍റ്  സര്‍ക്കാരിലെ 59 അംഗങ്ങളെയും നാഗാലാന്‍റില്‍ നിന്നുള്ള എംപിമാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാഗാ പ്രക്ഷോഭം എന്നത് ഇന്ത്യയുടെ ഏറ്റവും സുദീര്‍ഘമായ സമരകഥയാണ്. 1997ല്‍ ഏറ്റവും വലിയ നാഗാ റെബല്‍ ഗ്രൂപ്പായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിമുമായി (എന്‍എസ്‌സിഎന്‍- ഐഎം) സമാധാനക്കരാര്‍ ഒപ്പുവെച്ചിരുന്നു. 2015ല്‍ ശാശ്വത പരിഹാരം കാണാന്‍ കേന്ദ്രവും എന്‍എസ്‌സിഎന്‍- ഐഎമ്മും തമ്മില്‍ ചര്‍ച്ച തുടങ്ങി. 2017ല്‍ നാഷണല്‍ പൊളിറ്റിക്കല്‍ ഗ്രൂപിന് കീഴിലുള്ള ആറ് നാഗാ ഗ്രൂപ്പുകള്‍ കൂടി സമാധാനചര്‍ച്ചകളില്‍ പങ്കാളികളായി. എന്നാല്‍ തങ്ങള്‍ക്ക് പ്രത്യേക ഭരണഘടനയും പതാകയും അനുവദിക്കണമെന്ന പിടിവാശിയില്‍ എന്‍എസ്‌സിഎന്‍- ഐഎം ഉറച്ച് നിന്നപ്പോള്‍ 2019ല്‍ ചര്‍ച്ചകള്‍ വഴിമുട്ടി.

Tags: bjpനാഗാലാന്‍ഡ്നാഗാ പ്രശ്നംഎന്‍ഡിപിപിനെയ്ഫ്യു റിയോനാഗാ പീപ്പിള്‍സ് ഫ്രണ്ട്നളിന്‍ കോഹ്ലിഎന്‍എസ്‌സിഎന്‍- ഐഎം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

India

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

India

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.