Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വാക്‌സിനേഷന്‍ അട്ടിമറി സ്ഥിരീകരിച്ച് മേയര്‍; പ്രതിഷേധം കനത്തപ്പോള്‍ പുതിയ നിലപാട്

സ്ലോട്ട് വഴി ബുക്ക് ചെയ്തും കൗണ്‍സിലര്‍മാര്‍ നല്‍കുന്ന ടോക്കണ്‍ അടിസ്ഥാനത്തിലുമായിരുന്നു ഇതുവരെയും വാക്‌സിന്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ കൗണ്‍സിലര്‍മാര്‍ ടോക്കണ്‍ കൊടുക്കണ്ട എന്നും ആവശ്യമുള്ളവര്‍ കേന്ദ്രങ്ങളിലെത്തി ക്യൂ നിന്ന് വാക്‌സിന്‍ എടുത്താല്‍ മതിയെന്നുമാണ് മേയറുടെ നിലപാട്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 21, 2021, 03:50 pm IST
in Kollam
കൊവിഡ് വാക്‌സിനെടുക്കാന്‍ കട്ടപ്പന ടൗണ്‍ ഹാളിലെത്തിയ ജനക്കൂട്ടം

കൊവിഡ് വാക്‌സിനെടുക്കാന്‍ കട്ടപ്പന ടൗണ്‍ ഹാളിലെത്തിയ ജനക്കൂട്ടം

കൊല്ലം: കോര്‍പറേഷന്‍ പരിധിയില്‍ വാക്‌സിന്‍ വിതരണത്തില്‍ മാസങ്ങളായി നടക്കുന്ന അട്ടിമറി സ്ഥിരീകരിച്ച് മേയര്‍ പ്രസന്ന ഏണസ്റ്റ്. വാക്‌സിന്‍ ലഭിക്കാതെ വീടകങ്ങളില്‍ ആയിരക്കണക്കിന് പേര്‍ ബുദ്ധിമുട്ടുന്നതിനാല്‍ കോര്‍പ്പറേഷന്‍ ഭരണകൂടത്തോടുള്ള പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് കൗണ്‍സിലര്‍മാര്‍ക്ക് പുതിയ നിര്‍ദേശവുമായി മേയര്‍ രംഗത്തെത്തിയത്.  

ഇനിമുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് കൗണ്‍സിലര്‍മാര്‍ കത്ത് കൊടുത്തുവിടേണ്ടെന്നും എല്ലാവര്‍ക്കും ജാതിമതരാഷ്‌ട്രീയ വ്യത്യാസമില്ലാതെ വാക്‌സിന്‍ ഉറപ്പാക്കണമെന്നുമാണ് മേയറുടെ കര്‍ശന നിര്‍ദേശം.

സ്ലോട്ട് വഴി ബുക്ക് ചെയ്തും കൗണ്‍സിലര്‍മാര്‍ നല്‍കുന്ന ടോക്കണ്‍ അടിസ്ഥാനത്തിലുമായിരുന്നു ഇതുവരെയും വാക്‌സിന്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ കൗണ്‍സിലര്‍മാര്‍ ടോക്കണ്‍ കൊടുക്കണ്ട എന്നും ആവശ്യമുള്ളവര്‍ കേന്ദ്രങ്ങളിലെത്തി ക്യൂ നിന്ന് വാക്‌സിന്‍ എടുത്താല്‍ മതിയെന്നുമാണ് മേയറുടെ നിലപാട്. ഓരോ ഡിവിഷനുകളിലും ആയിരകണക്കിന് ആള്‍ക്കാരാണ് വാക്‌സിന്‍ എടുക്കാന്‍ ഉള്ളത്.

 60 വയസ് പിന്നിട്ട പലരും വീടുകളില്‍ വാക്‌സിനേഷന്‍ ലഭിക്കാതെ വീര്‍പ്പുമുട്ടുകയാണ്. രാഷ്‌ട്രീയാടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്കുന്ന രീതി ഇടതുകൗണ്‍സിലര്‍മാര്‍ പതിവാക്കിയതോടെയാണ് പ്രതിഷേധം വ്യാപകമായത്. രണ്ടുമാസം മുമ്പ് പാര്‍ട്ടി കൗണ്‍സിലറും നികുതികാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ എ.കെ. സവാദ്, വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി വാക്‌സിന്‍വിതരണം ചെയ്തിരുന്ന ആരോഗ്യവിഭാഗം ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തോടെ കാര്യങ്ങള്‍ ഇടതുകൗണ്‍സിലര്‍മാരുടെ കൈപ്പിടിയിലായെന്നതാണ് മറ്റൊരു ആക്ഷേപം. 

അതേസമയം എല്ലാവരും കൂടി വാക്‌സിന്‍ കേന്ദ്രത്തില്‍ എത്തിയാല്‍ സാമൂഹ്യ അകലം പോലും പാലിക്കാന്‍ പറ്റാത്ത അവസ്ഥയാകുമെന്ന വാദവും ഉയരുന്നു.  രോഗവ്യാപനം കുറയ്‌ക്കുന്നതിന് ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാരും ആരോഗ്യവകുപ്പും അടിക്കടി നിര്‍ദ്ദേശങ്ങള്‍ വയ്‌ക്കുമ്പോഴാണ് പുതിയ നിര്‍ദ്ദേശം. ഓരോ കേന്ദ്രങ്ങളിലും ബുക്ക് ചെയ്തും ടോക്കണ്‍ എടുത്തും വരുന്നവര്‍ക്ക് പോലും കൃത്യമായി വാക്‌സിന്‍ നല്‍കാന്‍ സാധിക്കാത്തതിനാല്‍ പരാതികളുടെ ബാഹുല്യമായിരുന്നു. പലയിടത്തും ഇത് രൂക്ഷമായ തര്‍ക്കത്തിലേക്കും വഴിമാറി. ഇതെല്ലാം പോലീസിന് തലവേദനയായിരുന്നു. കൂടുതല്‍ ജനങ്ങള്‍ എത്തുന്നത് മൂലം പ്രശ്ങ്ങള്‍ രൂക്ഷമാകുന്ന അവസ്ഥയിലേക്ക് പോയേക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

Tags: കലാപംkollamവാക്‌സിനേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.