Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗുരുവായൂര്‍ സ്വര്‍ണ്ണലോക്കറ്റ് തട്ടിപ്പ്: ലക്ഷങ്ങള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ഉന്നതരെ രക്ഷിക്കാന്‍ ഒത്തുകളി

ഗുരുതരമായ കുറ്റവിലോപം നടത്തിയ ബാങ്ക് ജീവനക്കാരനെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാതെ സസ്‌പെന്‍ഷനില്‍ ഒതുക്കി നിര്‍ത്തിയിരിക്കയാണ്. ബാങ്ക് ജീവനക്കാരന്റെ തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് സര്‍ക്കിള്‍ ഓഫീസിലെ ഒരുയര്‍ന്ന ഉദ്യോഗസ്ഥന്‍ 'ജന്മഭൂമി'യോട് പറഞ്ഞത്. പിഎന്‍ബി ഗുരുവായൂര്‍ ശാഖയിലെ ജീവനക്കാരനായ പി.ഐ. നന്ദകുമാറാണ് സ്വര്‍ണ്ണം-വെള്ളി ലോക്കറ്റുകളുടെ വില്‍പ്പന സംഖ്യ ദേവസ്വത്തില്‍ നിന്ന് വാങ്ങി ബാങ്കിലടയ്‌ക്കുന്നത്. നന്ദകുമാറില്‍ പ്രഥമദൃഷ്ട്യാ കുറ്റം കണ്ടെത്തിയതിനാലാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ബാങ്ക് സമ്മതിക്കുമ്പോള്‍, അയാള്‍ക്കെതിരെ ബാങ്ക് ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നത് ദുരൂഹമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 01:23 pm IST
inKerala

ഗുരുവായൂര്‍: ശ്രീഗുരുവായൂരപ്പന്റെ സ്വര്‍ണ്ണലോക്കറ്റുകള്‍ ഭക്തര്‍ വാങ്ങിയ വകയിലെ 27.50 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തില്‍ ഉന്നതരെ സംരക്ഷിക്കാന്‍ ദേവസ്വവും ബാങ്കും ഒത്തുകളിക്കുന്നു. ക്ഷേത്രത്തിലെ സ്വര്‍ണ്ണം-വെള്ളി ലോക്കറ്റുകള്‍ വിറ്റ സംഖ്യ നഷ്ടപ്പെട്ടതിലെ ദുരൂഹതയാണ് ഭക്തര്‍ക്കിടയിലെ ആശങ്കയായി തുടരുന്നത്.  

ഗുരുതരമായ കുറ്റവിലോപം നടത്തിയ ബാങ്ക് ജീവനക്കാരനെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാതെ സസ്‌പെന്‍ഷനില്‍ ഒതുക്കി നിര്‍ത്തിയിരിക്കയാണ്. ബാങ്ക് ജീവനക്കാരന്റെ തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് സര്‍ക്കിള്‍ ഓഫീസിലെ ഒരുയര്‍ന്ന ഉദ്യോഗസ്ഥന്‍ ‘ജന്മഭൂമി’യോട് പറഞ്ഞത്. പിഎന്‍ബി ഗുരുവായൂര്‍ ശാഖയിലെ ജീവനക്കാരനായ പി.ഐ. നന്ദകുമാറാണ് സ്വര്‍ണ്ണം-വെള്ളി ലോക്കറ്റുകളുടെ വില്‍പ്പന സംഖ്യ ദേവസ്വത്തില്‍ നിന്ന് വാങ്ങി ബാങ്കിലടയ്‌ക്കുന്നത്. നന്ദകുമാറില്‍ പ്രഥമദൃഷ്ട്യാ കുറ്റം കണ്ടെത്തിയതിനാലാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ബാങ്ക് സമ്മതിക്കുമ്പോള്‍, അയാള്‍ക്കെതിരെ ബാങ്ക് ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നത് ദുരൂഹമാണ്.

എത്ര വര്‍ഷങ്ങളായിട്ടാണ് ഇത്രയും സംഖ്യ കുറവ് വന്നതെന്ന് ഇപ്പോഴും അജ്ഞാതമാണ്. ഗുരുതരമായ കൃത്യവിലോപം നടത്തിയ ബാങ്ക് ജീവനക്കാരനെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാത്തതും ദുരൂഹമാണ്. 27.50 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയതായി ദേവസ്വം സമ്മതിക്കുമ്പോള്‍, ചില ഉന്നതരെ സംരക്ഷിക്കാനാണ് ദേവസ്വവും ബാങ്കും ഇപ്പോള്‍ ഒത്തുകളിക്കുന്നതെന്ന് ഭക്തജനങ്ങള്‍ സംശയിക്കുന്നു. ദേവസ്വത്തിന്റെ നടപടികളും ഇഴഞ്ഞാണ് നീങ്ങുന്നത്.

എല്ലാ മാസവും ബാങ്കുകള്‍ 10-ാം തീയതിക്കു മുമ്പ് ദേവസ്വത്തില്‍ സ്റ്റേറ്റ്മെന്റ് നല്‍കുന്നുണ്ടത്രെ. എന്നാല്‍, ഈ കണക്കുകള്‍ പരിശോധിക്കുന്ന ദേവസ്വം ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ ദേവസ്വം ഇതുവരെ നടപടിയൊന്നും എടുത്തിട്ടുമില്ല. ഇതിനിടെ, പണം നഷ്ടപ്പെട്ട വിവരം മൂടിവെച്ച് ദേവസ്വം ഭരണസമിതിയെ കബളിപ്പിക്കാന്‍ ദേവസ്വം അഡ്മിനി

സ്‌ട്രേറ്റര്‍ നടത്തിയ ശ്രമം പൊളിഞ്ഞതോടെ ബാങ്കിനോടൊപ്പം ദേവസ്വവും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. പണം നഷ്ടപ്പെട്ട കാര്യത്തില്‍ പോലീസില്‍ പരാതി നല്‍കാന്‍ കഴിഞ്ഞ വെള്ളിയാഴ്‌ച്ച ചേര്‍ന്ന ഭരണസമിതി യോഗത്തിലെടുത്ത തീരുമാനം, സാങ്കേതികത്വം നിരത്തി മൂന്നു ദിവസം വൈകിപ്പിച്ച അഡ്മിനിസ്‌ട്രേറ്ററുടെ നടപടിയിലും ദുരൂഹത ആരോപിക്കുന്നു.  

ഇതിനിടെ ദേവസ്വത്തിന് നഷ്ടപ്പെട്ട 27.50 ലക്ഷം രൂപയില്‍ 16 ലക്ഷം രൂപ ബാങ്ക്, ദേവസ്വം അക്കൗണ്ടില്‍ തിരിച്ചടച്ചിരുന്നു. ബാക്കി സംഖ്യ പലിശ സഹിതം ഉടന്‍ ദേവസ്വം അക്കൗണ്ടിലേക്ക് അടയ്‌ക്കാമെന്നുമാണത്രെ ധാരണ. പണം ബാങ്കിലെത്താത്ത സാഹചര്യത്തില്‍ ദേവസ്വത്തിന് നഷ്ടപ്പെട്ട സംഖ്യയിലൊരുഭാഗം ദേവസ്വം അക്കൗണ്ടിലേക്ക് ബാങ്ക് തിരിച്ചടച്ചത് ഏത് മാനദണ്ഡത്തിലാണെന്നതും ദുരൂഹമാണ്. സ്വര്‍ണ്ണം, വെള്ളി ലോക്കറ്റുകളുടെ വില്‍പ്പന വകയില്‍ മാത്രമാണ് ദേവസ്വത്തിന് 27.50  ലക്ഷം രൂപ പ്രത്യക്ഷത്തില്‍ നഷ്ടം കാണുന്നത്. അറിഞ്ഞിടത്തോളം കുറച്ചുവര്‍ഷങ്ങളായി ഈ തരത്തില്‍ തട്ടിപ്പ് നടത്തിയതായി തെളിയുമ്പോള്‍,  ഇതിനേക്കാള്‍ എത്രയോ ഭീമമായ സംഖ്യ ദേവസ്വത്തിന് നഷ്ടം സംഭവിച്ചിരിക്കാമെന്നാണ് ഭക്തജനങ്ങളുടെ സംശയം.

Tags: goldGuruvayoorഅഴിമതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് സ്വർണ വില കൂടി: ഇന്നത്തെ വില അറിയാം

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

Kerala

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.