Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

അശാസ്ത്രീയമായ കൊവിഡ് നിയന്ത്രണങ്ങളുടെ ഇരയായി സാധാരണക്കാരും ഇടത്തരം വ്യാപാരികളും, ടൂറിസം മേഖല പൂര്‍ണമായും തകര്‍ന്നു

കഴിഞ്ഞതവണ വായ്‌പകള്‍ക്ക് മൊറട്ടോറിയവും വൈദ്യുതി ബില്‍ അടയ്‌ക്കാന്‍ സാവകാശവും നല്‍കിയിരുന്നു. കെട്ടിട വാടകയ്‌ക്കും ഇളവുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതൊന്നുമുണ്ടായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2021, 09:43 am IST
inIdukki

തൊടുപുഴ: സര്‍ക്കാരിന്റെ അശാസ്ത്രീയമായ കൊവിഡ് നിയന്ത്രണങ്ങളുടെ ഇരയായി മാറുകയാണ് സാധാരാണക്കാരും ഇടത്തരം വ്യാപാരികളും. ലോക്ക് ഡൗണിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ ജീവിതം അവസാനിപ്പിക്കുന്നവരുടെ പട്ടികയിലെ ഒടുവിലത്തെയാളാണ് അടിമാലി ഇരുമ്പുപാലത്ത് ഇന്നലെ ജീവനൊടുക്കിയ ബേക്കറിയും ടീഷോപ്പും നടത്തുന്ന വിനോദ്.

നിത്യചെലവുകള്‍ക്കൊപ്പം വിവിധ ലോണുകള്‍, വൈദ്യുതി ബില്‍ മറ്റ് അവശ്യ ചെലവുകള്‍ എന്നിവയ്‌ക്കെല്ലാം പണം കണ്ടെത്താനാകാതെ വലയുകയാണ് സാധാരണക്കാരില്‍ ഭൂരിഭാഗം പേരും. കഴിഞ്ഞതവണ വായ്‌പകള്‍ക്ക് മൊറട്ടോറിയവും വൈദ്യുതി ബില്‍ അടയ്‌ക്കാന്‍ സാവകാശവും നല്‍കിയിരുന്നു. കെട്ടിട വാടകയ്‌ക്കും ഇളവുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതൊന്നുമുണ്ടായില്ല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ തങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ക്ക് താങ്ങാകുന്ന നടപടികള്‍ കൂടി സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകണമെന്ന അഭിപ്രായമാണ് കൂടുതല്‍ പേര്‍ക്കുമുള്ളത്. 

നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയപ്പോള്‍ നിത്യവൃത്തിക്കുള്ള ചെലവുകള്‍ക്ക് കൂടി പരിഹാരമാകുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകാത്തത് സാധാരണക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം മുട്ടിക്കുകയാണ്. ജില്ലയിലെ പ്രധാന സാമ്പത്തിക സ്രോതസായ വിനോദസഞ്ചാര മേഖല ഒന്നര വര്‍ഷത്തോളമായി നിര്‍ജീവമാണ്. ഇത് ആ മേഖലയിലുള്ള വരെ മാത്രം മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നതിന്റെ ഉദാഹരണമാണ് വിനോദിന്റെ മരണം. മൂന്നാറിന്റെ പ്രവേശന കവാടമായ നേര്യമംഗലം മുതല്‍ അടിമാലി വരെയുള്ള മേഖലകളിലെ മുഖ്യ വ്യാപാരം വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ടാണ്. അത്തരമൊരു കച്ചവടക്കാരനായിരുന്നു വിനോദും.

 2020 നവംബറില്‍ നിയന്ത്രണങ്ങളോടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നെങ്കിലും സ്വദേശികളും ഉത്തരേന്ത്യയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും കുറച്ചുപേരും എത്തിയതൊഴിച്ചാല്‍ സ്ഥിതി മോശമായിരുന്നു. രണ്ടാം ലോക്ക് ഡൗണ്‍ കൂടിയായപ്പോള്‍ കാര്യങ്ങളാകെ കൈവിട്ടുപോയി. എന്നാല്‍ സര്‍ക്കാര്‍ ഈ മേഖലയെ പാടെ അവഗണിച്ചു. ഇതുകൂടാതെ മീന്‍ കച്ചവടക്കാര്‍, പച്ചക്കറി, പലവ്യഞ്ജന വ്യാപാരികള്‍, വഴിയോര ചെറുകിട കച്ചവടക്കാര്‍ എന്നിങ്ങനെ അനുബന്ധമായി ഉപജീവനം നടത്തുന്ന ഒട്ടേറെപ്പേരുണ്ട്. എന്നാല്‍ ടൂറിസം മേഖലയാകട്ടെ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. ധനകാര്യ സ്ഥാപനങ്ങളുടെ സമ്മര്‍ദ്ദവും വ്യവസായികളെയും നിക്ഷേപകരെയും വട്ടം കറക്കുകയാണ്. വരുമാനമെല്ലാം നിലച്ച തങ്ങളിനി എന്ത് ചെയ്യുമെന്നാണ് ഇവരുടെ ചോദ്യം.

Tags: ടൂറിസംcovidലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.