Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കര്‍ക്കടകം ദുര്‍ഘടമല്ലാതാക്കാം

കര്‍ക്കടകത്തിലെ മഴയിലും തണുപ്പിലും ശരീരം ഇളമിക്കും. ശരീരത്തില്‍ വേദന, മരവിപ്പ് തുടങ്ങിയവ അനുഭവപ്പെടും. പ്രായമായവര്‍ക്ക് ഇക്കാലത്ത് വാതം, തളര്‍ച്ച തുടങ്ങിയ ദീര്‍ഘകാലരോഗങ്ങള്‍ പിടിപെടാന്‍ ഇടയുണ്ട്. മറ്റുള്ളവര്‍ക്ക് പനി, ചുമ, കഫക്കെട്ട്, വയറിളക്കം എന്നിവ പിടിപെടാനും സാധ്യതയേറെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 10:33 pm IST
inSamskriti

കര്‍ക്കടകത്തില്‍ ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ പ്രകടമാക്കുന്ന പഴഞ്ചൊല്ലാണ് ‘കര്‍ക്കടം ദുര്‍ഘടം’ എന്നത്. കര്‍ക്കടകത്തില്‍ ഇക്കരത്തെ കാക്കയ്‌ക്ക് അക്കരയ്‌ക്ക് പറക്കാന്‍ കഴിയില്ലെന്ന ചൊല്ല് കര്‍ക്കടകത്തിലെ ശക്തമായ മഴയെ സൂചിപ്പിക്കുന്നു. കൃഷി, തെങ്ങുകയറ്റം, മത്സ്യബന്ധനം തുടങ്ങിയ തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് മഴയുടെ കാഠിന്യം തടസ്സമായതോടെയാണ് കര്‍ക്കടകം പഞ്ഞമാസമായി പൊതുവേ അറിയപ്പെട്ടത്.  

കര്‍ക്കടകത്തിലെ മഴയിലും തണുപ്പിലും ശരീരം ഇളമിക്കും. ശരീരത്തില്‍ വേദന, മരവിപ്പ് തുടങ്ങിയവ അനുഭവപ്പെടും. പ്രായമായവര്‍ക്ക് ഇക്കാലത്ത് വാതം, തളര്‍ച്ച തുടങ്ങിയ ദീര്‍ഘകാലരോഗങ്ങള്‍ പിടിപെടാന്‍ ഇടയുണ്ട്. മറ്റുള്ളവര്‍ക്ക് പനി, ചുമ, കഫക്കെട്ട്, വയറിളക്കം എന്നിവ പിടിപെടാനും സാധ്യതയേറെയാണ്.

ഈ രോഗങ്ങളെയെല്ലാം പ്രതിരോധിക്കാനും പിടിപെട്ട രോഗങ്ങളെ ഇല്ലായ്‌മ ചെയ്യാനുമാണ് കര്‍ക്കടകമാസചികിത്സ. സുഖചികിത്സയെന്നും ഇതിനെ വിളിക്കാറുണ്ട്. ഈ ചികിത്സാ വിധികളെ ഭക്ഷണത്തില്‍ വരുത്തുന്ന മാറ്റം, ഔഷധപ്രയോഗം, ഉഴിച്ചില്‍ (തിരുമ്മല്‍)  എന്നിങ്ങനെ മൂന്നായി തിരിക്കാം.  

ഭക്ഷണത്തില്‍ വരുത്തുന്ന മാറ്റം:

മുന്‍കാലങ്ങളില്‍ കര്‍ക്കടകത്തിലെ ആദ്യ പത്തു ദിവസം ഇലക്കറികള്‍ ഉപയോഗിക്കുന്ന പതിവില്ലായിരുന്നു. ഇലകളില്‍ ‘കട്ട്’  ( വിഷാംശം)  ഉണ്ടാകുമെന്നാണ് വിശ്വാസം. അതു കഴിഞ്ഞാല്‍ ഇലക്കറികള്‍ ധാരാളമായി ഉപയോഗിക്കുന്നു. ഇക്കാലത്താണ് ഉലുവക്കഞ്ഞി, ജീരകക്കഞ്ഞി, പത്തിലക്കഞ്ഞി തുടങ്ങിയവ വിശേഷമായി പാചകം ചെയ്തു കഴിക്കുന്നത്. ദഹനശേഷി കൂട്ടാനും ഛര്‍ദി, വയറുവേദന എന്നിവ ശമിപ്പിക്കാനും ഉലുവാക്കഞ്ഞി നല്ലതാണ്. ജീരകക്കഞ്ഞി കഫക്കെട്ടും ചുമയും തടയും. ദഹനശേഷി കൂട്ടും. മുരിങ്ങ, മത്തന്‍, കോവ, ചീര, ചുരയ്‌ക്ക, ചേമ്പ്, ചേന, മുരിക്ക്, തഴുതാമ, തകര തുടങ്ങിയ പത്തിലകള്‍ കറിവെച്ച്  കഴിക്കുന്നതാണ് പത്തിലക്കറി. ഇലകള്‍ ഉപയോഗിക്കുന്നതില്‍ പ്രാദേശിക ഭേദം ഉണ്ടാകാം.  

ഔഷധ പ്രയോഗം:

ശരീരം ഇളമിക്കുമ്പോഴുള്ള ഔഷധസേവ വര്‍ഷം മുഴുവന്‍ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ശീതം നീങ്ങിയാല്‍ വാതമില്ല എന്ന പഴഞ്ചൊല്ല് തണുപ്പുകാലത്തുണ്ടാകുന്ന വാതരോഗത്തെ സൂചിപ്പിക്കുന്നു. ശരീരവേദന, പനി, വിറയല്‍, കോച്ചല്‍, തുടങ്ങിയവ വാതരോഗലക്ഷണങ്ങളാണ്. ഉഴിഞ്ഞാക്കഞ്ഞി, നവധാന്യക്കഞ്ഞി, തുളസിക്കഞ്ഞി, ദശപുഷ്പക്കഞ്ഞി എന്നിവ കര്‍ക്കടകത്തില്‍ ഉപയോഗിക്കാവുന്നവയാണ്. യവം, ഗോതമ്പ്, നിലക്കടല, എള്ള്, തുവരപ്പരിപ്പ്, പയര്‍, ഉഴുന്ന്, മുതിര, ചോളം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന കഞ്ഞിയാണ് നവധാന്യക്കഞ്ഞി. കറുക, വിഷ്ണുക്രാന്തി, തിരുതാളി, പൂവാങ്കുരുന്നില, മുക്കുറ്റി, കയ്യോന്നി, നിലപ്പന, ചെറൂള, മുയല്‍ച്ചെവി, ഉഴിഞ്ഞ എന്നീ ദശപുഷ്പത്തോടൊപ്പം, വാതരോഗം ശമിപ്പിക്കുന്ന കരിമുറിഞ്ഞി, വായുരോഗത്തെ ചെറുക്കുന്ന ആട്ടുകൊട്ടപ്പാല, കൊടിയാവണക്ക്, ആസ്ത്മയ്‌ക്ക് ഔഷധമായ തൊട്ടാവാടിയില, രക്തസ്രാവം, ശമിപ്പിക്കുന്ന ചെറുകടലാടി, വന്‍കടലാടി തുടങ്ങിയവയുടെ ഇലകള്‍ കൂടി ചേര്‍ത്താണ് കഞ്ഞി തയ്യാറാക്കുന്നത്.  

കര്‍ക്കടകത്തിലെ വേദന, തരിപ്പ് എന്നിവയ്‌ക്ക് ഉത്തമമാണ് തേങ്ങാമരുന്ന്. മലബാര്‍ ഭാഗത്താണ് തേങ്ങാമരുന്നിന് ച്രചാരം കൂടുതല്‍.  

ഉഴിച്ചില്‍:

കര്‍ക്കടകത്തില്‍ തുടങ്ങുന്ന വാതസംബന്ധിയായ അസുഖങ്ങള്‍ ചിലരില്‍ വര്‍ഷം മുഴുവന്‍ നീളും. ശരീരത്തില്‍ തൈലം ചേര്‍ത്ത് ഉഴിഞ്ഞാല്‍ രക്തസമ്മര്‍ദം ശരിയായ തരത്തിലാക്കി വാതരോഗങ്ങള്‍ പരിഹരിക്കാം. ദുര്‍ദമേദസ്സിനെ പുറത്തു കളഞ്ഞ് ശരീരത്തെ അരോഗദൃഢഗാത്രമാക്കനും ഉഴിച്ചില്‍ നല്ലതാണ്. ഇടിഞ്ഞില്‍ തൊലി, മുരിങ്ങാത്തൊലി, കുറുന്തോട്ടി, പുളിഞരമ്പ്, വാതംകൊല്ലിയില, വട്ടപ്പെരുയില തുടങ്ങിയവ എണ്ണയിലിട്ട് ചൂടാക്കി പാകം വരുത്തി തിരുമ്മാന്‍ ഉപയോഗിക്കാം. വൈദ്യ നിര്‍ദേശം കൂടാതെ സ്വയം തിരുമ്മുന്നവര്‍ കുറച്ചു നേരം മാത്രമേ തിരുമ്മാവൂ. തിരുമ്മിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞാവണം കുളി.  

തൊഴില്‍ സാഹചര്യങ്ങള്‍ മാറിയതോടെ കര്‍ക്കടം ദുര്‍ഘടം എന്ന പഴഞ്ചൊല്ലിനൊന്നും ഇന്ന് പ്രസക്തിയില്ല. കര്‍ക്കടകത്തില്‍ തണുപ്പുകാരണം അസുഖങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം. അതിനാല്‍ പ്രതിരോധമായും പ്രതിവിധിയായും മരുന്നുകള്‍ കഴിക്കുന്നത് ഉത്തമമാണ്.  

(മഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും നാട്ടുവൈദ്യ ഗവേഷകനുമാണ് ലേഖകന്‍)

Tags: healthkarkkidakam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

Health

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

പുതിയ വാര്‍ത്തകള്‍

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.