Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങളെ അമ്മത്തൊട്ടിലില്‍ ലഭിക്കുന്നത് കൊല്ലം ജില്ലയിൽ; ഇതുവരെ ലഭിച്ചത് 40 കുഞ്ഞുങ്ങള്‍

അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ വിക്ടോറിയ ആശുപത്രി സൂപ്രണ്ടിന്റെ മുറിയില്‍ അലാറം മുഴങ്ങും. ഇതോടെ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും കുഞ്ഞിനെ അടിയന്തിര ആരോഗ്യപരിചരണത്തിന് വിധേയമാക്കുകയും ശിശുക്ഷേമസമിതിയെ വിവരമറിയിക്കുകയും ചെയ്യും.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 19, 2021, 03:46 pm IST
inKollam
amma

amma

കൊല്ലം: അമ്മത്തൊട്ടിലില്‍ നിന്ന് കഴിഞ്ഞ ദിവസം കിട്ടിയത് മൂന്നുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ. ഇതോടെ കൊല്ലം വിക്ടോറിയ ആശുപത്രിക്ക് കിഴക്കുവശത്തെ അമ്മത്തൊട്ടില്‍ സംവിധാനത്തിലൂടെ ലഭിച്ച കുഞ്ഞുമക്കളുടെ എണ്ണം 40 ആയി. ഇതില്‍ 21 പേര്‍ ആണ്‍കുഞ്ഞുങ്ങളും 19 പേര്‍ പെണ്‍കുഞ്ഞുങ്ങളുമാണ്. 2020 മാര്‍ച്ച് മുതല്‍ ഈ മാസം വരെയുള്ള കൊവിഡ് കാലയളവില്‍ മാത്രം ലഭിച്ചത് 15 കുട്ടികളാണ്. കുട്ടികളെയെല്ലാം ജില്ലാ ശിശുക്ഷേമ സമിതിയാണ് ഏറ്റെടുക്കുന്നത്.  

കഴിഞ്ഞ ദിവസം ലഭിച്ച കുഞ്ഞിനെ കൊല്ലത്തെ വിക്ടോറിയ ആശുപത്രി ആര്‍എംഒ ഡോ. അനുവില്‍ നിന്നും ജില്ലാ ശിശുക്ഷേമ സമിതി വൈസ് ചെയര്‍മാന്‍ ഡി. ഷൈന്‍ദേവ്, സെക്രട്ടറി കെ. ബാലന്‍മാഷ് എന്നിവര്‍ ഏറ്റുവാങ്ങി.  2009 ഡിസംബര്‍ അഞ്ചിനാണ് കൊല്ലത്ത് അമ്മത്തൊട്ടില്‍ സ്ഥാപിച്ചത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങളെ അമ്മത്തൊട്ടിലില്‍ ലഭിക്കുന്നത് കൊല്ലം ജില്ലയിലാണ്.  

അമ്മത്തൊട്ടില്‍

ജില്ലാ ആശുപത്രിക്ക് തൊട്ടടുത്തുള്ള വിക്ടോറിയ ആശുപത്രി പ്രസവാശുപത്രിയെന്നാണ് അറിയപ്പെടുന്നത്. ഇതിന് കിഴക്കുഭാഗത്താണ് അമ്മത്തൊട്ടില്‍ ഒരുക്കിയിരിക്കുന്നത്. പലവിധ സാഹചര്യങ്ങളില്‍ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നവര്‍ക്ക് അതിനുള്ള സംവിധാനം ഒരുക്കുകയാണിവിടെ.  

അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ വിക്ടോറിയ ആശുപത്രി സൂപ്രണ്ടിന്റെ മുറിയില്‍ അലാറം മുഴങ്ങും. ഇതോടെ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും കുഞ്ഞിനെ അടിയന്തിര ആരോഗ്യപരിചരണത്തിന് വിധേയമാക്കുകയും ശിശുക്ഷേമസമിതിയെ വിവരമറിയിക്കുകയും ചെയ്യും. ജില്ലയില്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ രാത്രി 11നും അതിരാവിലെ നാലിനുമിടയിലാണ് കുഞ്ഞുങ്ങളെ കൂടുതലും ലഭിച്ചിട്ടുള്ളത്.

അഡോപ്ഷന്‍ എളുപ്പം

കേന്ദ്ര വനിതാശിശുക്ഷേമമന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിട്ടിയില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ഏകനടപടി. ഇതില്‍ പേര് രജിസ്റ്റര്‍ ചെയ്ത് സീനിയോറിട്ടി ലഭിക്കുന്ന മുറയ്‌ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാം. രണ്ട് ദിവസം മുതല്‍ ആറുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളെയാണ് കൊല്ലത്തെ അമ്മത്തൊട്ടിലില്‍ നിന്നും ലഭിച്ചിട്ടുള്ളത്.  

ശിശുക്ഷേമസമിതിയുടെ കീഴില്‍ ഉളിയക്കോവിലിലുള്ള ശിശുപരിചരണകേന്ദ്രങ്ങളാണ് കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതില്‍ ഏറെയും ഇതരസംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമുള്ള മലയാളികളാണ്. അമേരിക്കയിലേക്ക് വരെ കുഞ്ഞുങ്ങളെ ദത്തെടുത്ത് കൊണ്ടുപോയിട്ടുണ്ട്. ജില്ലയിലെ കുട്ടികളില്ലാത്ത ദമ്പതിമാര്‍ അഡോപ്ഷന് വരാത്തത് വേണ്ടത്ര പരിജ്ഞാനത്തിന്റെ അഭാവം കൊണ്ടാണ്.

Tags: motherkollamAmmathottil
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.