Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധനവിനിയോഗ പാഠങ്ങള്‍

പണം പാഴാക്കുമ്പോഴും കടമെടുക്കാന്‍ തുനിയുമ്പോഴും രാമായണത്തിലെ ഈ വരികള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. അത് നമ്മെ ഇക്കാര്യത്തില്‍ ഒരു പുനര്‍ വിചിന്തനത്തിന് പ്രേരിപ്പിക്കാതിരിക്കില്ല. ഭൗതിക ജീവിതത്തിന്റെ സ്വസ്ഥത ഈ രണ്ടു കാര്യങ്ങളിലും നാമെടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 05:00 am IST
in Samskriti

എസ്. കെ.

ജീവിത ഭദ്രതയ്‌ക്ക് ധനം കൂടിയേ കഴിയൂ. ധനസമ്പാദനം ജീവിതലക്ഷ്യമാക്കുന്നവരും ധനത്തിനു വേണ്ടി എന്തും ചെയ്യുന്നവരും കുറവല്ല. ന്യായമായ മാര്‍ഗങ്ങളിലൂടെ ആര്‍ജിക്കുകയും അത് ഔചിത്യപൂര്‍വം വിനിയോഗിക്കുകയും കഴിവിനൊത്ത് അന്യരെ സഹായിക്കുകയും ചെയ്യുമ്പോഴാണ് ധനത്തിന് മൂല്യം ഉണ്ടാകുന്നത്. പിശുക്കെന്ന പോലെ ധൂര്‍ത്തും ജീവിതഭദ്രതയെയും സുഖത്തെയും ബാധിക്കും. ഭൗതികജീവിതത്തില്‍ സാമ്പത്തിക അച്ചടക്കത്തിന് ഏറെ പ്രാധാന്യമുണ്ട്. രാമായണം പറയുന്നു:  

‘കിങ്കണന്മാരായുള്ളോര്‍-

ക്കര്‍ത്ഥവുമുണ്ടായ്‌വരാ

കിമൃണന്മാര്‍ക്കു നിത്യ-

സൗഖ്യവുമുണ്ടായ് വരാ’

(ബാലകാണ്ഡം)

മാതൃകാപരമായ സാമ്പത്തിക സമീപനം ഈ വരികളില്‍ കാണാം. ധനത്തിന്റെ ചെറിയ അംശങ്ങളെ നിസ്സാരമായി കാണുന്നവരാണ് കിങ്കണന്മാര്‍. അവര്‍ക്ക് ധനം ഉണ്ടാവുകയില്ല. കടം സാരമില്ലെന്ന് വിചാരിക്കുന്നവര്‍ക്ക് (കിമൃണന്മാര്‍) ജീവിതസുഖം ഉണ്ടാവില്ല. ധനത്തിന്റെ പ്രാധാന്യമറിഞ്ഞ്, മിതവ്യയം ശീലിച്ചവര്‍ക്കേ സാമ്പത്തിക ഭദ്രത ഉണ്ടാകൂ. ഒരു പൈസപോലും നിസ്സാരമായിക്കാണരുത് എന്നര്‍ഥം. എല്ലാവരും ദിവസം ഒരു പൈസ പാഴാക്കിയാല്‍ രാഷ്‌ട്രത്തിനുണ്ടാകുന്ന നഷ്ടം എത്ര ഭീമമായിരിക്കും. ധനത്തിന്റെ ദുര്‍വിനിയോഗവും പാഴാക്കല്‍ തന്നെ.  

പലരും മിതവ്യയം പിശുക്കെന്ന് തെറ്റിദ്ധരിക്കുന്നു. ആവശ്യത്തിനു മാത്രം ചെലവാക്കുന്നതാണ് മിതവ്യയം. ആവശ്യത്തിനുപോലും ചെലവാക്കാക്കത്തതാണ് പിശുക്ക്. ഗാന്ധിജിയെപ്പോലുള്ള മഹാത്മാക്കള്‍, മിതവ്യയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പലപ്പോഴും ജനങ്ങളെ ഓര്‍മിപ്പിച്ചിരുന്നു.  

എപ്പോഴും കടം വാങ്ങുന്നവര്‍ക്കും മാനസിക സ്വസ്ഥത ലഭിക്കില്ല. കടം കഴിയുന്നത്ര ഒഴിവാക്കാനും എടുക്കേണ്ടി വന്നാല്‍ വീട്ടാനും ശ്രദ്ധിച്ചേ മതിയാകൂ. വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം കടം വാങ്ങി, വീട്ടാന്‍ കഴിയാതെ ഹതാശരാകുന്ന വലിയൊരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്. അത്യാവശ്യത്തിനോ ആവശ്യത്തിനോ അല്ല, ആഡംബരങ്ങള്‍ക്കു വേണ്ടി കടംവാങ്ങുന്നവരാണ് പലരും. കടക്കെണിയില്‍പ്പെട്ടാല്‍ രക്ഷപ്പെടാന്‍ പ്രയാസമാണ്. കടത്തിനൊപ്പം അസ്വസ്ഥതയും പെരുകും. പലരും ജീവനൊടുക്കാന്‍ നിര്‍ബന്ധരാകും. കേരളത്തില്‍ ആത്മഹത്യ പെരുകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് കടക്കെണിയാണെന്ന് ഇതു സംബന്ധിച്ചുള്ള പഠനങ്ങളില്‍ പറയുന്നു.  

ധനത്തെയും കടത്തെയും കുറിച്ചുള്ള രാമായണ പരാമര്‍ശം വ്യക്തികള്‍ക്കു മാത്രമല്ല, ഭരണകൂടങ്ങള്‍ക്കും മാര്‍ഗദര്‍ശകമാണ്. നാടിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെയുള്ള കടമെടുക്കല്‍ സാധാരണമായിട്ടുണ്ട്. ഭരണാധികാരികള്‍ നാടിനെ കടക്കെണിയിലാക്കുമ്പോള്‍ അതിന്റെ ദുഷ്ഫലം ജനങ്ങളും അനുഭവിക്കേണ്ടി വരുന്നു.  

പണം പാഴാക്കുമ്പോഴും കടമെടുക്കാന്‍ തുനിയുമ്പോഴും രാമായണത്തിലെ ഈ വരികള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. അത് നമ്മെ ഇക്കാര്യത്തില്‍ ഒരു  പുനര്‍ വിചിന്തനത്തിന് പ്രേരിപ്പിക്കാതിരിക്കില്ല. ഭൗതിക ജീവിതത്തിന്റെ സ്വസ്ഥത ഈ രണ്ടു കാര്യങ്ങളിലും നാമെടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.  

(തുടരും)        

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

Football

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.