Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വര്‍ഷം അഞ്ച്; വിഴുങ്ങിയത് 250 കോടി; കോഴിയിലും അഴിമതി; സഹകരണ മന്ത്രാലയത്തെ ഭയക്കുന്നതിന് കാരണങ്ങള്‍ നിരവധി

സിപിഎം നേതാവ് ഭരിച്ച ആര്യനാട് സര്‍വ്വീസ് സഹ. സംഘത്തില്‍ നിന്ന് തട്ടിയെടുത്തത് ആറര കോടി. ആറു കോടി വായ്‌പയില്‍ നിന്നും അമ്പത് ലക്ഷം ചിട്ടിയില്‍ നിന്നും. ബാങ്ക് മാനേജരെയും സീനിയര്‍ ക്ലാര്‍ക്കിനെയും സസ്പെന്‍ഡ് ചെയ്ത് അന്വേഷണം ക്രൈംബാഞ്ചിന് നല്‍കി. ബാങ്ക് പ്രസിഡന്റായ ആര്യനാട് സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറിയെ തരംതാഴ്‌ത്തിയതോടെ നടപടി തീര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2021, 04:15 pm IST
inKerala

സഹകരണ ബാങ്കുകളിലുള്ള, ജനങ്ങളുടെ പണം നേതാക്കള്‍ അമ്മാനമാടുകയും വെട്ടിവിഴുങ്ങുകയും ചെയ്യുമ്പോള്‍ കോടികളുടെ ക്രമക്കേടുകളാണ് നടക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാന വ്യാപകമായി 170 സഹകരണ സ്ഥാപനങ്ങളിലാണ് നിക്ഷേപത്തട്ടിപ്പ് നടന്നത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 31 സഹ. സംഘങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. 52 സംഘങ്ങളുമായി ഒന്നാം സ്ഥാനത്താണ് തൃശൂര്‍. സംസ്ഥാനതലത്തില്‍ 11 ബാങ്കുകളും ഇക്കൂട്ടത്തില്‍പ്പെടുന്നു. ക്രമക്കേട് 250 കോടിയിലധികം രൂപ വരും. ഒതുക്കി തീര്‍ത്തത് ഇതിന്റെ ഇരട്ടിയിലധികം.  

സിപിഎം നേതാവ് ഭരിച്ച ആര്യനാട്  സര്‍വ്വീസ് സഹ. സംഘത്തില്‍ നിന്ന് തട്ടിയെടുത്തത് ആറര കോടി. ആറു കോടി വായ്‌പയില്‍ നിന്നും അമ്പത് ലക്ഷം ചിട്ടിയില്‍ നിന്നും. ബാങ്ക് മാനേജരെയും സീനിയര്‍ ക്ലാര്‍ക്കിനെയും സസ്പെന്‍ഡ് ചെയ്ത് അന്വേഷണം ക്രൈംബാഞ്ചിന് നല്‍കി. ബാങ്ക് പ്രസിഡന്റായ ആര്യനാട് സിപിഎം ഏരിയ  കമ്മിറ്റി സെക്രട്ടറിയെ തരംതാഴ്‌ത്തിയതോടെ നടപടി തീര്‍ന്നു.

സിപിഎം ഭരണസമിതിയുള്ള കെഎസ്എഫ്ഇ സഹകരണ സംഘത്തില്‍ നടന്നത് 17 കോടി രൂപയുടെ തട്ടിപ്പ്. സെക്രട്ടറിയുടെ തട്ടിപ്പില്‍ ഭരണസമിതി മുഴുവനും പെട്ടു, നടപടിയായി. പ്രസിഡന്റ് ജയിലില്‍. പ്രസിഡന്റിന്റെ വസ്തുവകകള്‍ സഹകരണ രജിസ്ട്രാര്‍ കണ്ടുകെട്ടി. എന്നാല്‍ കാര്യമായ ആസ്തി ഒന്നുമില്ലാത്ത സെക്രട്ടറി പെട്ടത് കേസിന്റെ നൂലാമാലകളില്‍ മാത്രം.

മുഖ്യമന്ത്രിയുടെയും സഹകരണ മന്ത്രിയുടെയും വിളിപ്പാട് അകലെയുള്ള  സെക്രട്ടേറിയറ്റ് സ്റ്റാഫ് ഹൗസിങ് സഹകരണ സംഘത്തിലും കോടികളുടെ തട്ടിപ്പ് നടന്നു.  സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്ക് മാത്രമേ വായ്‌പ നല്‍കാവൂ. എന്നാല്‍ സെക്രട്ടറി രവീന്ദ്രന്‍ സെക്രട്ടേറിയറ്റിനു പുറത്തുള്ളവര്‍ക്ക് ബിനാമി വായ്‌പ നല്‍കി രണ്ട് കോടി തട്ടിയെടുത്തു. രവീന്ദ്രന്‍ അവധിയിലായി പകരം ചുമതലയുള്ള ജീവനക്കാരി സെക്രട്ടറി സ്ഥാനത്ത് എത്തിയപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. പണം തിരികെ അടച്ച് പുറത്തായ സെക്രട്ടറി അകത്ത് കയറാനുള്ള തത്രപ്പാടിലാണ്. ഇതിന് സഹകരണ വകുപ്പിന്റെ മൗനാനുവാദവുമുണ്ട്.

കോഴിയിലും അഴിമതി

കോടികളുടെ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ മാരായമുട്ടം സഹകരണ ബാങ്കിലെ കോണ്‍ഗ്രസ് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിരുന്നു. നബാര്‍ഡ് പദ്ധതി പ്രകാരം 122 അംഗങ്ങള്‍ക്ക് 84,000 രൂപ വീതം നല്‍കി മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതി നടപ്പാക്കിയതിലാണ് അഴിമതി. പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് ജപ്തി നോട്ടീസ് വന്നപ്പോഴാണ് അഴിമതി പുറത്തായത്. ഒന്നരക്കോടിയോളം രൂപയുടെ തിരിമറിയാണ് നടന്നത്. ബാങ്ക് മുന്‍ പ്രസിഡന്റ് എം.എസ്. അനില്‍, സെക്രട്ടറി ശ്രീജ ഉള്‍പ്പെടെ 14 പേരുടെ പേരില്‍ കേസെടുത്തു.  

ഭരണസമിതി പിരിച്ചുവിട്ടു. ബാങ്കിന് 33 കോടിയുടെ നഷ്ടം സംഭവിച്ചതായി സഹകരണ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തി സര്‍ചാര്‍ജ് ചുമത്തി. ഇത് പിന്നീട് ഹൈക്കോടതി റദ്ദാക്കി. ഐഒസി പെട്രോള്‍ പമ്പ് ഉള്‍പ്പെടെ 21 അനുബന്ധ സ്ഥാപനങ്ങളും മൂന്നു ബ്രാഞ്ചുകളുമുള്ള ബാങ്കില്‍ പ്രതിദിനം ഒന്നരക്കോടി രൂപയുടെ ഇടപാടുകളാണ് നടന്നിരുന്നത്. അഴിമതിയും  രണ്ടു വര്‍ഷത്തെ അഡ്മിനിസ്ട്രേറ്റര്‍ ഭരണവും കഴിഞ്ഞപ്പോള്‍ നിക്ഷേപം മടക്കി നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണിപ്പോള്‍.

അയിരൂപ്പാറ ഫാര്‍മേഴ്സ് സഹകരണബാങ്കിന്റെ മറവില്‍തട്ടിയത് കോടികള്‍

തിരുവനന്തപുരം ജില്ലയില്‍ സിപിഎം ഭരണത്തിലിരിക്കുന്ന അയിരൂപ്പാറ ഫാര്‍മേഴ്സ് സര്‍വീസ് സഹകരണസംഘം ശാഖകളില്‍ മുക്കുപണ്ടം പണയം വച്ചു കോടികളാണ് തട്ടിച്ചത്. സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിക്കൂട്ടിലായി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സിപിഎം നേതാക്കള്‍ കുടുങ്ങിയെങ്കിലും ഭരണത്തിന്റെ നിഴലില്‍ പാര്‍ട്ടിയിലെ വമ്പന്മാര്‍ ഇന്നും സുരക്ഷിതരാണ്.

2018ലാണ് പതിനേഴ് കിലോ മുക്കുപണ്ടം നാലു കോടിയോളം രൂപയ്‌ക്ക് ബാങ്കിലെ വിവിധ ബ്രാഞ്ചുകളില്‍ പണയപ്പെടുത്തി പ്രതികള്‍ പണം നേടിയെടുത്തത്. തട്ടിപ്പു നടത്തിയ പോത്തന്‍കോട് സ്വദേശികളായ മുഖ്യപ്രതി റീന, ഷീബ, ഷീജ, സാജിദ് എന്നിവരോടൊപ്പം സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും കാട്ടായിക്കോണം സ്വദേശിയുമായ മുന്‍ ബാങ്ക് മാനേജര്‍ ശശികലയും ലോക്കല്‍ കമ്മിറ്റിയംഗം തുണ്ടത്തില്‍ ചേങ്കോട്ടുകോണം സ്വദേശിയും മുന്‍ ബാങ്ക് ക്ലര്‍ക്കുമായ കുശലയും അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായിരുന്നു.

കഴിഞ്ഞയാഴ്ച ആറയ്യൂര്‍ സര്‍വ്വീസ് സഹകരണ സംഘത്തിലെ ഭരണസമിതിയെ പിരിച്ചുവിട്ട് കേസെടുത്തു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍അഴിമതികേന്ദ്ര സഹകരണമന്ത്രാലയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.