Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃപ്പൂണിത്തുറയില്‍ എം. സ്വരാജിന്റെ തോല്‍വി: കാരണക്കാര്‍ സ്ഥാനാര്‍ത്ഥി മോഹികളെന്ന് സിപിഎം കമ്മീഷന്‍

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ എം. സ്വരാജ് 992 വോട്ടുകള്‍ക്കാണ് തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനോട് പരാജയപ്പെട്ടത്. അന്വേഷണ കമ്മീഷന്‍ 24 ചേരുന്ന ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് നല്‍കും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കല്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ജെ. ജേക്കബ് എന്നിവരായിരുന്നു അന്വേഷണ കമ്മീഷന്‍. സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായ മത്സരം നടന്നിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു തൃപ്പൂണിത്തുറ.

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Jul 18, 2021, 12:42 pm IST
inKerala

കൊച്ചി: തൃപ്പൂണിത്തുറയില്‍ എം. സ്വരാജിനെ തോല്‍പ്പിച്ചത് പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥിമോഹികളെന്ന സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകളില്‍ അധികവും കെ. ബാബുവിനാണ് ലഭിച്ചത്. സ്വരാജ് വീണ്ടും തൃപ്പൂണിത്തുറയില്‍ നിന്നു വിജയിക്കുന്നതില്‍ പ്രാദേശിക നേതൃത്വത്തിലെ ചിലര്‍ക്ക് താല്‍പ്പര്യം ഇല്ലായിരുന്നു. ഇവരില്‍ ചിലര്‍ തൃപ്പൂണിത്തുറയില്‍ മല്‍സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഇത് വോട്ട് ചോര്‍ച്ചയ്‌ക്ക് കാരണമായി.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ എം. സ്വരാജ് 992 വോട്ടുകള്‍ക്കാണ് തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനോട് പരാജയപ്പെട്ടത്. അന്വേഷണ കമ്മീഷന്‍ 24 ചേരുന്ന ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് നല്‍കും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കല്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ജെ. ജേക്കബ് എന്നിവരായിരുന്നു അന്വേഷണ കമ്മീഷന്‍. സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായ മത്സരം നടന്നിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു തൃപ്പൂണിത്തുറ. ഇവിടത്തെ പരാജയം പാര്‍ട്ടിക്ക് കനത്ത ക്ഷീണമാണ് ഉണ്ടാക്കിയത്. ബിജെപി വോട്ടുകള്‍ ബാബുവിന് കിട്ടിയെന്ന് പ്രചാരണമാണ് സ്വരാജിന്റെ തോല്‍വിക്ക് ശേഷം സിപിഎം നടത്തിയത്. ഈ കള്ള പ്രചാരണമാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ പൊളിയുന്നത്.തൃപ്പൂണിത്തുറയെ കൂടാതെ പെരുമ്പാവൂര്‍, പിറവം, തൃക്കാക്കര മണ്ഡലങ്ങളിലെ തോല്‍വിയും അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. പെരുമ്പാവൂരിലെ തോല്‍വിയില്‍ ജോസ് കെ. മാണി നേരിട്ട് സിപിഎം നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. മാണി കോണ്‍ഗ്രസിലെ ബാബു ജോസഫായിരുന്നു ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പ് ചെലവ് മുഴുവന്‍ ഘടകകക്ഷി സ്ഥാനാര്‍ത്ഥി വഹിച്ച മണ്ഡലമാണ് പെരുമ്പാവൂര്‍ എന്ന് പ്രത്യേകതയുമുണ്ട്. ഇവിടെ സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിച്ചിരുന്ന സിപിഎമ്മിലെ പ്രമുഖരായ രണ്ട് പേര്‍ തെരഞ്ഞെടുപ്പ്  പ്രവര്‍ത്തനങ്ങളില്‍ കാര്യമായി ഇടപെട്ടില്ലെന്ന് പരാതി കേരള കോണ്‍ഗ്രസ് മാണി വിഭാഗം സിപിഎം നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന കമ്മിറ്റിയംഗം സി.എം ദിനേശ് മണിയും, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇസ്മയിലിനെയുമാണ് ചുമതലപ്പെടുത്തിയത്. ഈ മാസം 19ന് കമ്മീഷന്‍ പെരുമ്പാവൂരില്‍ അന്വേഷണത്തിന് എത്തും. 

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുന്‍ എംഎല്‍എയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ നേരിട്ടെത്തി പാര്‍ട്ടി യോഗം വിളിച്ച് നേതാക്കള്‍ക്ക് താക്കീത് നല്‍കിയിരുന്നു. പെരുമ്പാവൂരില്‍ ഘടകകക്ഷിയുടെ സ്ഥാനാര്‍ത്ഥി തോറ്റാല്‍ നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വിജയരാഘവന്‍ മുന്നറിയപ്പ് നല്‍കിയിരുന്നു.

Tags: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021എംഎല്എഎം. സ്വരാജ്cpmkochi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

Kerala

കാക്കിയിട്ടവരെല്ലാം പൊലീസുകാരല്ല അന്തംസ് : വിളിച്ചത് ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരുടെ യോഗം : വി വി രാജേഷ് പൊലീസുകാരുടെ യോഗം വിളിച്ചെന്ന് സിപിഎം

പുതിയ വാര്‍ത്തകള്‍

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.