Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; എല്‍ഡിഎഫിലും യുഡിഎഫിലും കടുത്ത ഭിന്നത; വി.ഡി. സതീശനെതിരെ മുസ്ലിം ലീഗ്; എല്‍ഡിഎഫിലെ ഘടകകക്ഷിയായ ഐഎന്‍എല്ലിനും എതിര്‍പ്പ്

ന്യൂനപക്ഷ സംരക്ഷണത്തെക്കുറിച്ച് വി.ഡി. സതീശന്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ ആദ്യം പറഞ്ഞത് ഇങ്ങനെ: 'യുഡിഎഫ് നിര്‍ദേശമനുസരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. സര്‍ക്കാരിന് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍വ്വകക്ഷി യോഗത്തില്‍ എന്തെങ്കിലും പറയാന്‍ ഉണ്ടായിരുന്നില്ല. യുഡിഎഫ് ഒറ്റക്കെട്ടായി എല്ലാ അഭിപ്രായങ്ങളും മുന്നോട്ടു വയ്‌ക്കുകയാണ് ഉണ്ടായത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 18, 2021, 12:25 pm IST
inKerala

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തെച്ചൊല്ലി എല്‍ഡിഎഫിലും യുഡിഎഫിലും കടുത്ത ഭിന്നത. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയാണ് യുഡിഎഫില്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗ് സതീശനെതിരെ രംഗത്ത് വന്നതോടെ സതീശന്‍ പ്രസ്താവന തിരുത്തി.

ന്യൂനപക്ഷ സംരക്ഷണത്തെക്കുറിച്ച് വി.ഡി. സതീശന്‍  കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ ആദ്യം പറഞ്ഞത് ഇങ്ങനെ: ‘യുഡിഎഫ് നിര്‍ദേശമനുസരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. സര്‍ക്കാരിന് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍വ്വകക്ഷി യോഗത്തില്‍ എന്തെങ്കിലും പറയാന്‍ ഉണ്ടായിരുന്നില്ല. യുഡിഎഫ് ഒറ്റക്കെട്ടായി എല്ലാ അഭിപ്രായങ്ങളും മുന്നോട്ടു വയ്‌ക്കുകയാണ് ഉണ്ടായത്. നിലവിലെ സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കാന്‍ പാടില്ല എന്ന പ്രധാനപ്പെട്ട നിര്‍ദേശമാണ് യുഡിഎഫ് സര്‍ക്കാരിനു മുന്നില്‍ വച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം. മറ്റു വിഭാഗങ്ങള്‍ക്കും സ്‌കോളര്‍ഷിപ്പ് വേണമെന്ന അഭിപ്രായം സര്‍ക്കാരിന് മുന്നില്‍ യുഡിഎഫ് വച്ചു. ഇതു രണ്ടും അംഗീകരിക്കപ്പെട്ടു. ഉത്തരവില്‍ പല ന്യൂനതകളുമുണ്ട്. ഈ ന്യൂനതകള്‍ പരിഹരിക്കപ്പെടണം. മുസ്ലിംലീഗ് ഉന്നയിച്ച ആവശ്യം യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യും’ എന്നായിരുന്നു.

അതേസമയം, മുസ്ലിം വിഭാഗത്തിന് നഷ്ടം ഒന്നും ഉണ്ടായിട്ടില്ല എന്ന് വി.ഡി. സതീശന്‍ പറഞ്ഞതാണ് മുസ്ലിംലീഗിനെ ചൊടിപ്പിച്ചത്. കാര്യങ്ങള്‍ അറിയാതെയാണ് സതീശന്‍ പ്രതികരിക്കുന്നത് എന്നായിരുന്നു ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രതികരണം. സര്‍ക്കാര്‍ ഉത്തരവിലൂടെ വലിയ നഷ്ടമാണ് മുസ്ലിം വിഭാഗത്തിന് ഉണ്ടായിട്ടുള്ളത്. ഇത് അംഗീകരിക്കാനാകില്ലെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു. മുസ്ലിം സമുദായത്തിന് നഷ്ടമില്ലെന്ന സതീശന്റെ നിലപാട് അംഗീകരിക്കില്ലെന്ന് കെ.പി.എ. മജീദും പറഞ്ഞു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുഴിച്ചു മൂടിയുള്ളതാണ് പുതിയ തീരുമാനം. ലീഗ് നിലപാട് രേഖാമൂലം കൊടുത്തതാണെന്നും മജീദ് പറഞ്ഞു.

മുസ്ലിംലീഗ് കടുത്ത നിലപാട് വ്യക്തമാക്കിയതോടെ സതീശന്‍ വെട്ടിലായി. വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി നിലപാട് വിശദീകരിച്ചു. മുസ്ലിം ലീഗ് പറഞ്ഞ അഭിപ്രായം സര്‍ക്കാര്‍ പരിഗണിക്കണം എന്ന് തന്നെയാണ് താനും പറഞ്ഞതെന്ന് വി.ഡി. സതീശന്‍ ന്യായീകരിച്ചു. മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായി എന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന താനുമായി ആലോചിച്ച ശേഷമാണ് എടുത്തിട്ടുള്ളത്. ഇക്കാര്യത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഫോണില്‍ വിളിച്ച് സംസാരിച്ചതായി വി.ഡി. സതീശന്‍ പറഞ്ഞു.

എല്‍ഡിഎഫിലെ ഘടകകക്ഷിയായ ഐഎന്‍എല്ലിന് വിഷയത്തില്‍ എതിര്‍പ്പുണ്ടെങ്കിലും പരസ്യ പ്രതികരണത്തിന് നേതാക്കള്‍ തയാറായിട്ടില്ല. ഐഎന്‍എല്‍ തങ്ങളുടെ പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിച്ചതായാണ് വിവരം. വിഷയത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും രംഗത്തെത്തി. ഇത് സിപിഎമ്മിനുള്ളിലെ അമര്‍ഷം ഒരു പരിധിവരെ തടയാനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് രാഷ്‌ട്രീയ താത്പര്യമാണ്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം കേരളം നിരാകരിക്കുമെന്നും എ. വിജയരാഘവന്‍ പറഞ്ഞു. യുഡിഎഫിനും എല്‍ഡിഎഫിനും ഒരു പ്രശ്‌നമായി ഈ വിഷയം മാറുമോ എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

Tags: ന്യൂനപക്ഷംഎല്‍ഡിഎഫ്‌Muslim Leagueവി.ഡി. സതീശന്‍യുഡിഎഫ്ഐഎന്‍എല്‍ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

Kerala

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.