Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ഷൂട്ടിങ്, അമ്പെയ്‌ത്ത്, ഗുസ്തി…കരുത്തറിയിക്കാന്‍ ഇന്ത്യ

വനിതകളില്‍ മനു ഭാക്കറിന് പുറമെ യശസ്വിനി ദേശ്‌വാള്‍, രാഹി സര്‍ണോബത്, അപൂര്‍വി ചന്ദേല, എളവേനില്‍ വാളരിവന്‍, അഞ്ജും മൗഡ്ഗില്‍, തേജസ്വിനി ജെയ്‌സ്വാള്‍ എന്നിവരും പുരുഷ വിഭാഗത്തില്‍ അന്‍ഗഡ് ബജ്‌വ, മെയ്‌രാജ് അഹമ്മദ് ഖാന്‍, സൗരഭ് ചൗധരി, അഭിഷേക് വര്‍മ, ദീപക് കുമാര്‍, ദിവ്യനാശ് സിങ് പന്‍വര്‍, സഞ്ജീവ് രജ്പുത്, ഐശ്വരി തോമര്‍ എന്നിവരുമാണ് മത്സരിക്കാനിറങ്ങുന്നത്. ഇവരെല്ലാം ഐഎസ്എസ്എഫ് ലോകകപ്പിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലുമെല്ലാം രാജ്യത്തിനായി മെഡല്‍ നേടിയവരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2021, 05:00 am IST
in Athletics

 ന്യൂദല്‍ഹി: ലോകം ടോക്കിയോയിലേക്ക് ചുരുങ്ങാന്‍ ഇനി അഞ്ച് നാള്‍ മാത്രം. കായിക താരങ്ങള്‍ പല സംഘങ്ങളായി ക്യാമ്പിലേക്കെത്തുകയാണ്. ഇന്ത്യന്‍ ടീമും പ്രതീക്ഷയോടെ ടോക്കിയോയിലുണ്ട്. കൊറോണ മാനദണ്ഡം കാരണം കാണികള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ ടെലിവിഷനിലൂടെയുള്ള ഒളിമ്പിക്‌സിന് ആരാധകരും തയാറെടുത്ത് കഴിഞ്ഞു. ഇത്തവണയും ഇന്ത്യ ചര്‍ച്ച ചെയ്യുന്നത് ഷൂട്ടിങ് റേഞ്ച് ഉള്‍പ്പെടെയുള്ള മത്സരയിനങ്ങളിലേക്ക്. ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വര്‍ണ ജേതാവ് അഭിനവ് ബിന്ദ്രയുടെ പിന്‍ഗാമിയാവാനുള്ള തയ്യാറെടുപ്പിലാണ് മനു ഭാക്കര്‍ ഉള്‍പ്പെടെയുള്ള ഷൂട്ടിങ് താരങ്ങള്‍.  

ടീമിലെ സൂപ്പര്‍ താരവും ഭാക്കര്‍ തന്നെ. ഐഎസ്എസ്എഫ് ലോകകപ്പ് ഫൈനലിലും ഐഎസ്എസ്എഫ് ലോകകപ്പിലും വ്യക്തിഗതമായും ടീം ഇനത്തിലുമായി കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഒമ്പത് സ്വര്‍ണവും രണ്ട് വെള്ളിയും സ്വന്തമാക്കിയിട്ടുണ്ട് ഈ 19 കാരി. കൂടാതെ ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഏയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പ്, യൂത്ത് ഒളിമ്പിക് ഗെയിംസ്, ഐഎസ്എസ്എഫ് ജൂനിയര്‍ ലോകകപ്പ് എന്നീ മത്സരങ്ങളില്‍ നിന്നായി ഒമ്പത് സ്വര്‍ണവും രണ്ട് വെള്ളിയും. പുരുഷ-വനിതാ വിഭാഗങ്ങളിലായി 16 പോരാണ് ഇന്ത്യന്‍ ഷൂട്ടിങ് സംഘത്തിലുള്ളത്.

വനിതകളില്‍ മനു ഭാക്കറിന് പുറമെ യശസ്വിനി ദേശ്‌വാള്‍, രാഹി സര്‍ണോബത്, അപൂര്‍വി ചന്ദേല, എളവേനില്‍ വാളരിവന്‍, അഞ്ജും മൗഡ്ഗില്‍, തേജസ്വിനി ജെയ്‌സ്വാള്‍ എന്നിവരും പുരുഷ വിഭാഗത്തില്‍ അന്‍ഗഡ് ബജ്‌വ, മെയ്‌രാജ് അഹമ്മദ് ഖാന്‍, സൗരഭ് ചൗധരി, അഭിഷേക് വര്‍മ, ദീപക് കുമാര്‍, ദിവ്യനാശ് സിങ് പന്‍വര്‍, സഞ്ജീവ് രജ്പുത്, ഐശ്വരി തോമര്‍ എന്നിവരുമാണ് മത്സരിക്കാനിറങ്ങുന്നത്. ഇവരെല്ലാം ഐഎസ്എസ്എഫ് ലോകകപ്പിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലുമെല്ലാം രാജ്യത്തിനായി മെഡല്‍ നേടിയവരാണ്.

ഗുസ്തിയില്‍ വിനേഷ് ഫോഗട്ടും ബജ്റങ് പുനിയയുമാണ് ഇന്ത്യ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന താരങ്ങള്‍. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഒന്നു വീതവും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് സ്വര്‍ണവും നേടിയ വിനേഷ് ഫോഗട്ട് 2019ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ 53 കി.ഗ്രാമില്‍ വെങ്കലവും നേടി. രവികുമാര്‍ ദഹിയ, ദീപക് പുനിയ, സീമ ബിസ്ല, അന്‍ഷു മാലിക്, സോനം മാലിക് എന്നിവരാണ് ഗുസ്തിയില്‍ ഇറങ്ങുന്ന മറ്റ് താരങ്ങള്‍.

ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ദീപിക കുമാരിയുടെ നേതൃത്വത്തിലുള്ള അമ്പെയ്‌ത്ത് ടീമും തികഞ്ഞ പ്രതീക്ഷയിലാണ്. ഗ്വാട്ടിമാലയില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ നടന്ന ആര്‍ച്ചറി ലോകകപ്പില്‍ റികര്‍വ് വിഭാഗത്തില്‍ വ്യക്തിഗത വിഭാഗത്തിലും ടീം ഇനത്തിലും ജൂണില്‍ പാരീസില്‍ വ്യക്തിഗത-ടീം-മിക്‌സഡ് ഇനത്തിലും സ്വര്‍ണം നേടിയതിന്റെ ആത്മവിശ്വാസവുമായാണ് ദീപിക ടോക്കിയോയില്‍ മെഡല്‍ ലക്ഷ്യമിട്ട് അമ്പെയ്യാനിറങ്ങുന്നത്. ദീപികയുടെ രണ്ടാം ഒളിമ്പിക്‌സാണിത്. പുരുഷ വിഭാഗത്തില്‍ മത്സരിക്കാനിറങ്ങുന്ന അതനു ദാസും ഇത്തവണ രണ്ടാം ഒളിമ്പിക്‌സിനാണ് ഇറങ്ങുന്നത്. ഈ വര്‍ഷം നടന്ന ഗ്വാട്ടിമാല ആര്‍ച്ചറി ലോകകപ്പില്‍ വ്യക്തിഗത ഇനത്തിലും പാരീസില്‍ ടീം ഇനത്തിലും സ്വര്‍ണം നേടിയിട്ടുണ്ട്്. പ്രവീണ്‍ ജാദവും തരുണ്‍ദീപ് റായ്‌യുമാണ് അമ്പെയ്‌ത്ത് ടീമിലെ മറ്റ് അംഗങ്ങള്‍.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിജാബിയായിട്ടുള്ള പെണ്‍കുട്ടി മത്സരിക്കുക ബുദ്ധിമുട്ടാണ് ; മുസ്ലിം ഐഡന്റിറ്റി വരുമ്പോള്‍ മതേതരരാണെന്ന് കാണിച്ച് കൊടുക്കേണ്ടി വരും

India

അംഗബലം കൂട്ടി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പേര്‍ കൂടി ചുമതലയേറ്റതോടെ സുപ്രീം കോടതിയില്‍ ഇനി 37 ജഡ്ജിമാര്‍

Kerala

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഹിന്ദു പാരമ്പര്യമെന്ന് പറഞ്ഞ് അധിക്ഷേപം ; ഗർഭച്ഛിദ്രത്തിന് ഉസ്താദിനടുത്ത് എത്തിച്ചു ; പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് വീട്ടിൽ നിന്ന് പുറത്താക്കി

Kerala

ഇഡിയെ കാണുമ്പോൾ പേടിക്കുന്ന ആളല്ല മോദി; ലോക നേതാക്കളുടെ മുന്നിൽ സംസാരിക്കുന്ന കരുത്തുള്ള നേതാവ്, പിണറായിക്ക് മറുപടിയുമായി ബി.ബി ഗോപകുമാർ

പുതിയ വാര്‍ത്തകള്‍

‘ഓപ്പറേഷൻ ചെക്ക്‌മേറ്റ്’: അമേരിക്കയിൽ 30 ഭാരതീയരായ ട്രക്ക് ഡ്രൈവർമാർ പിടിയിൽ; ഉടൻ നാടുകടത്തും

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

പീഡനക്കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു

ഉറക്കമില്ലായ്‌മ ഒരു പ്രശ്‌നമാണോ? ഇതൊക്കെ ശ്രദ്ധിച്ചാല്‍ ഉറക്കക്കുറവിൽ നിന്ന് മോചനം നേടാം

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടികൾക്ക് ക്രൂര മർദ്ദനം; ആക്രമണം ഇന്ന് പുലർച്ചെ, ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

അക്കരെ കൊട്ടിയൂര്‍ സന്നിധാനത്തില്‍ താത്കാലിക ശ്രീകോവില്‍ നിര്‍മ്മാണം ആരംഭിച്ചു; തിരുവോണം ആരാധന 5ന്

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

കാലാവസ്ഥ അനുകൂലം; കേദാര്‍നാഥ് തീര്‍ത്ഥാടനം പുനരാരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.