Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മത്സ്യാവതാരം

''ഞാനൊരു ചെറിയ മത്സ്യം. അങ്ങനെ ഈ നദിയിലിട്ടാല്‍ വലിയ മത്സ്യങ്ങള്‍ എന്നെ ഇരയാക്കും. അവരെന്നെ പിടിച്ചുതിന്നാതെ ഭവാനെന്നെ രക്ഷിക്കണം.''

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2021, 05:00 am IST
inSamskriti

മുകുന്ദന്‍ മുസലിയാത്ത്

കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നീ നാലുയുഗങ്ങളേയും ചേര്‍ത്തു ചതുര്‍യുഗം എന്നുപറയുന്നു. 71 ചതുര്‍യുഗമാണ് ഒരു മനുവിന്റെ ഭരണകാലം. ബ്രഹ്മാവിന്റെ ഒരു പകല്‍ എന്നു പറയുന്നത് ഇപ്രകാരം 14 മനുക്കളുടെ കാലമാണ്. അതുകഴിഞ്ഞാല്‍ അത്രയും കാലം ബ്രഹ്മാവിന്റെ രാത്രിയാണ്. ബ്രഹ്മാവ് ഉറങ്ങുന്ന സമയത്ത് നിശ്വാസവായുവില്‍ കൂടി പുറത്തുവന്ന വേദത്തെ ഹയഗ്രീവന്‍ എന്ന ഒരസുരന്‍ കൈക്കലാക്കി പ്രളയജലത്തില്‍ ഒളിച്ചു. ആ വേദത്തെ വീണ്ടെടുത്തു സംരക്ഷിക്കാനാണ് മത്സ്യാവതാരം ഉണ്ടായത്.

വിഷ്ണുഭക്തനായ സത്യവ്രതന്‍ എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹം ജലപാനം മാത്രം നടത്തി മഹാതപസ്സനുഷ്ഠിച്ചു. അദ്ദേഹം ഒരു ദിവസം കൃതമാലാ നദിയില്‍ കുളിക്കാനിറങ്ങി. കുളി കഴിഞ്ഞ് തര്‍പ്പണ ജലം കയ്യിലെടുത്തപ്പോള്‍ അതില്‍ ഒരു മത്സ്യക്കുഞ്ഞിനെ കണ്ടു. സത്യവ്രതന്‍ മത്സ്യക്കുഞ്ഞിനെ നദീജലത്തിലേക്കു തന്നെ ഇടാന്‍ ശ്രമിച്ചപ്പോള്‍ മത്സ്യക്കുഞ്ഞ് മനുഷ്യഭാവത്തില്‍ സംസാരിച്ചു.  

”ഞാനൊരു ചെറിയ മത്സ്യം. അങ്ങനെ ഈ നദിയിലിട്ടാല്‍ വലിയ മത്സ്യങ്ങള്‍ എന്നെ ഇരയാക്കും. അവരെന്നെ പിടിച്ചുതിന്നാതെ ഭവാനെന്നെ രക്ഷിക്കണം.”

രാജാവിനു ദയ തോന്നി മത്സ്യക്കുഞ്ഞിനെ കമണ്ഡലുവിലാക്കി വീട്ടിലെ ഒരു ജലപാത്രത്തിലിട്ടു. ഒരു രാത്രി കൊണ്ട് മത്സ്യക്കുഞ്ഞു വളര്‍ന്ന് പാത്രത്തോളം വലുതായി. മത്സ്യക്കുഞ്ഞ് പിറ്റേദിവസം രാജാവിനോടു പറഞ്ഞു. ”ഈ പാത്രത്തില്‍ എനിക്ക് അനങ്ങാനാവുന്നില്ല. കുറച്ചുകൂടി വലിയ ഒരു സ്ഥലം വേണം.” സത്യവ്രതന്‍ അതിനെ ഒരു വലിയ കുട്ടകത്തിലേക്കു മാറ്റി. പിറ്റേ ദിവസം നോക്കിയപ്പോള്‍ മത്സ്യം കുട്ടകത്തോളം വലുതായിരുന്നു. സത്യവ്രതന്‍ ആ മത്സ്യത്തെ ഒരു കുളത്തിലിട്ടു. മത്സ്യം ഒറ്റ ദിവസംകൊണ്ട് കുളത്തോളം വലുതായതു കണ്ട് സത്യവ്രതന്‍ അദ്ഭുതപ്പെട്ടു. ഇതു സാധാരണ മീനല്ലെന്നു തിരിച്ചറിഞ്ഞു. മത്സ്യത്തിന്റെ ആവശ്യപ്രകാരം തന്നെ അതിനെ സമുദ്രത്തിലിട്ടു.

മത്സ്യം പറഞ്ഞു: ഹേ രാജാവേ ഇന്നുതൊട്ടു ഏഴാം ദിവസം ഈ കല്‍പ്പം അവസാനിക്കും. കല്‍പ്പാവസാനത്തില്‍ ബ്രഹ്മാവ് ഉറങ്ങാന്‍ കിടക്കും. ബ്രഹ്മാവിന്റെ രാത്രികാലത്ത് പ്രളയം വരും. വെള്ളമല്ലാതെ മറ്റൊന്നും അവശേഷിക്കില്ല. അതിനാല്‍ ഭവാന്‍ ഞാന്‍ പറയുന്നതുപോലെ ചെയ്യണം.

സത്യവ്രതന്‍ ചോദിച്ചു.

”അങ്ങാരാണ്? സാക്ഷാല്‍ ഭഗവാന്‍ തന്നെയോ?

മത്സ്യം പറഞ്ഞു. ”അതെ. ഇതു എന്റെ മത്സ്യാവതാരമാണ്. പ്രളയകാലത്ത് ജീവരാശികളെ രക്ഷിക്കലാണ് എന്റെ ധര്‍മം. ഇനി ഞാന്‍ പറയുന്നതു ശ്രദ്ധിക്കുക. പ്രളയാരംഭത്തില്‍ അങ്ങേയ്‌ക്കു ചുറ്റും ജലം ഉയര്‍ന്നുവരും. അതോടൊപ്പം ഒരു കപ്പലവും ഉണ്ടാകും. അതില്‍ സപ്തര്‍ഷികളും ഉണ്ടാകും. അങ്ങു എല്ലാ സസ്യലതാദികളുടേയും ബീജം ശേഖരിച്ചു അതില്‍ നിക്ഷേപിക്കണം. താങ്കളും കപ്പലില്‍ കയറുക.

മത്സ്യം പറഞ്ഞതുപോലെ ഏഴാം ദിവസം പ്രളയമാരംഭിച്ചു. സത്യവ്രതന്‍ ഭഗവാന്‍ പറഞ്ഞതെല്ലാം നിവര്‍ത്തിക്കുകയും ചെയ്തു. സത്യവ്രതന്‍ ഭഗവാന്റെ നിര്‍ദേശപ്രകാരം കപ്പലിനെ മത്സ്യത്തിന്റെ ഉയര്‍ന്നുനില്‍ക്കുന്ന കൊമ്പുമായി ബന്ധിച്ചു. മത്സ്യം കപ്പലുമായി സമുദ്രത്തില്‍ ചുറ്റിക്കറങ്ങി. ആ വേളയില്‍ മത്സ്യം സപ്തര്‍ഷികള്‍ക്കും സത്യവ്രതനും ജ്ഞാനോപദേശം നല്‍കി. ആ ജ്ഞാനോപദേശമാണത്രേ മത്സ്യപുരാണം. നിങ്ങളും വലിയവരായാല്‍ അതുവായിക്കുമല്ലോ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.