Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയില്‍ ഭരണസഖ്യത്തിലെ തര്‍ക്കങ്ങള്‍ മറനീക്കി; മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കുമെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ മുന്‍കൈ എടുത്തായിരുന്നു ശിവസേനയെയും കോണ്‍ഗ്രസിനെയും ഒന്നിച്ചുനിര്‍ത്തി എംവിഎ രൂപീകരിച്ചത്. കഴിഞ്ഞ കുറേ ആഴ്ചകളായി സഖ്യത്തിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 06:14 pm IST
in India

 മുംബൈ: മഹാരാഷ്‌ട്രയില്‍ ഭരണസഖ്യത്തിലെ തര്‍ക്കങ്ങള്‍ മറനീക്കി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറും ‘തന്നെ നിരീക്ഷിക്കുന്നു’വെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനെ പടോളെ ആരോപിച്ചു. ‘താഴേത്തട്ടില്‍ കോണ്‍ഗ്രസ് ശക്തിപ്പെടുന്നതുമൂലം ശിവസേനയും എന്‍സിപിയും ഭയപ്പെടുന്നതുകൊണ്ടാണ്’ ഇതെന്നും നാന പടോളെ പറയുന്നു. മുന്‍പുണ്ടായിരുന്ന സര്‍ക്കാരിനെതിരെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഉയര്‍ത്തിയ നേതാവാണ് പടോളെ. സംസ്ഥാനത്ത് മുഖ്യമന്ത്രി പദവും ആഭ്യന്തരവകുപ്പും ശിവസേനയും എന്‍സിപിയുമാണ് കൈകാര്യം ചെയ്യുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 

‘അവര്‍ക്ക് എല്ലാക്കാര്യങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് കിട്ടുന്നു. ആര്, എവിടെ പ്രതിഷേധിക്കുന്നു, എല്ലാ കാര്യങ്ങളും അറിയിക്കേണ്ടതുണ്ട്. ഞാന്‍ എന്ത് ചെയ്യുന്നുവെന്നു പോലും അവര്‍ക്കറിയാം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എന്നെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു’- ബിജെപിയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ നാന പടോളെ കൂട്ടിച്ചേര്‍ത്തു. ‘ബിജെപിയെ തടയാന്‍ ഞങ്ങള്‍ 2019-ല്‍ മഹാ വികാസ് അഘാടി(എംവിഎ) രൂപീകരിച്ചു. ഇത് സ്ഥിരം സംവിധാനമല്ല. എല്ലാ പാര്‍ട്ടികള്‍ക്കും സംഘടന ശക്തിപ്പെടുത്താന്‍ അവകാശമുണ്ട്’ എന്നും അദ്ദേഹം വ്യക്തമാക്കി. 

അടുത്തിടെ നാന പടോളെയെ പരോക്ഷമായി വിമര്‍ശിച്ച് ഉദ്ധവ് താക്കറെ രംഗത്ത് എത്തിയിരുന്നു. ആളുകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് മാത്രം സംസാരിക്കുന്നര്‍ക്ക് ജനങ്ങളുടെ കയ്യില്‍നിന്ന് തല്ലു കിട്ടുമെന്നായിരുന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ മുന്‍കൈ എടുത്തായിരുന്നു ശിവസേനയെയും കോണ്‍ഗ്രസിനെയും ഒന്നിച്ചുനിര്‍ത്തി എംവിഎ രൂപീകരിച്ചത്. കഴിഞ്ഞ കുറേ ആഴ്ചകളായി സഖ്യത്തിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉദ്ധവ് താക്കറെ കൂട്ടിക്കാഴ്ച നടത്തിയതും അഭ്യൂഹങ്ങള്‍ക്കിടയാക്കി. സേനയും ബിജെപിയും തമ്മിലുള്ള അകലം കുറയുന്നുവെന്ന വ്യാഖ്യാനങ്ങള്‍ക്ക് ഇത് ഇടയാക്കി.

Tags: മഹാരാഷ്ട്രNcpഉദ്ധവ് താക്കറെനാനാ പട്ടോളെcongress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

India

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

Kerala

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

Kerala

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.