Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Article

നെഞ്ചിലുള്ള മാണിസ്സാര്‍

കേരളത്തിലെ ബഹുജനങ്ങള്‍ക്ക് ഇത്ര വലിയ സംശയമുണ്ടെന്ന് തോന്നുന്നില്ല. പാലായും മാണിയും തമ്മില്‍ പൊക്കിള്‍ക്കൊടി ബന്ധമാണെങ്കില്‍ മറ്റുള്ളവര്‍ക്ക് അതിന്റെ അടുത്ത് വരെ എത്താവുന്ന ബന്ധമാണ്. ആ മാണിസ്സാര്‍ വരവുചെലവ് കണക്കായ ബജറ്റ് അവതരിപ്പിക്കാന്‍ നിയമസഭയിലേക്ക് വരുന്നത് തടയാന്‍ സകല അടവുകളും വിദ്യകളും പയറ്റിയ പാര്‍ട്ടിയാണ് നമ്മുടെ വിജയരാഘവന്‍ സഖാവിന്റെ പാര്‍ട്ടി. ഈ പാര്‍ട്ടിയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെങ്കില്‍ പ്രശ്‌നമുണ്ടാവില്ല.

കെ. മോഹന്‍ദാസ്byകെ. മോഹന്‍ദാസ്
Jul 12, 2021, 05:27 am IST
inArticle

നേതാവിനെ ഉണ്ടാക്കുന്നതും ഇല്ലാതാക്കുന്നതും വളരെ എളുപ്പമുള്ള പണിയാണ്. എന്തെങ്കിലും സംശയം ഇക്കാര്യത്തില്‍ ഉണ്ടെങ്കില്‍ വിജയരാഘവന്‍ സഖാവിനോട് ചോദിച്ചാല്‍ മതി. കൃത്യമായിരിക്കും ഉത്തരം. വല്ല സംശയവും തോന്നിയാല്‍ കൈ ഫോണില്‍ ചുരണ്ടി മാഡത്തിനെ വിളിച്ച് കാര്യം ധരിപ്പിക്കും. ഉന്നത നിലയിലായതിനാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഉത്തരം റെഡി. അടുത്തിടെ ഉയര്‍ന്നുവന്ന (അടുത്തിടെ മാത്രമല്ല, നേരത്തെയും) ഒരു ചോദ്യമുണ്ട്. മാണിസ്സാര്‍ ആരാണ്?

കേരളത്തിലെ ബഹുജനങ്ങള്‍ക്ക് ഇത്ര വലിയ സംശയമുണ്ടെന്ന് തോന്നുന്നില്ല. പാലായും മാണിയും തമ്മില്‍ പൊക്കിള്‍ക്കൊടി ബന്ധമാണെങ്കില്‍ മറ്റുള്ളവര്‍ക്ക് അതിന്റെ അടുത്ത് വരെ എത്താവുന്ന ബന്ധമാണ്. ആ മാണിസ്സാര്‍ വരവുചെലവ് കണക്കായ ബജറ്റ് അവതരിപ്പിക്കാന്‍ നിയമസഭയിലേക്ക് വരുന്നത് തടയാന്‍ സകല അടവുകളും വിദ്യകളും പയറ്റിയ പാര്‍ട്ടിയാണ് നമ്മുടെ വിജയരാഘവന്‍ സഖാവിന്റെ പാര്‍ട്ടി. ഈ പാര്‍ട്ടിയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെങ്കില്‍ പ്രശ്‌നമുണ്ടാവില്ല. ഏത് കാര്യവും സാധാരണ രീതിയില്‍ കൈകാര്യം ചെയ്യലല്ല പാര്‍ട്ടി രീതി. പാര്‍ട്ടിയ്‌ക്ക് അതിന്റെതായ എയ്‌സ്തറ്റിക്‌സ്, വീക്ഷണം, നിലപാട് ഇത്യാദിയൊക്കെയുണ്ട്. ആ രീതി മനസ്സിലാവാത്തതാണ് ഇന്നത്തെ കണ്‍ഫ്യൂഷന് കാരണം.

നിയമസഭയില്‍ ധനകാര്യമന്ത്രിയെ ബജറ്റവതരിപ്പിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു ലക്ഷ്യം. അതിനിടെ കൈയാങ്കളിയും കൈകൊട്ടിക്കളിയും ഉണ്ടായി എന്നത് വാസ്തവം.ടെക്‌നിക്കലി ബജറ്റവതരിപ്പിച്ചെങ്കിലും വൈകാരികമായി അതുണ്ടായില്ല. വികാരമാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നറിയാവുന്ന വിദ്വാന്മാര്‍ മാര്‍ക്‌സിയന്‍ സൗന്ദര്യ ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ അതിനൊക്കെ കിറുകൃത്യമായ വിശദീകരണം നല്‍കുകയും ചെയ്തു.

ഏതായാലും പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധം ക്ലച്ച് പിടിച്ചില്ല എന്നതത്രേ വാസ്തവം.മാണിസ്സാറിന്റെ അഴിമതിക്കെതിരെ നെഞ്ചുവിരിച്ചു നിന്നവര്‍ പോകപ്പോകെ മേപ്പടി സാറിനെ നെഞ്ചേറ്റുന്നതിലെത്തി എന്നിടത്താണ് വൈരുധ്യാത്മക ഭൗതികവാദത്തിന്റെ പ്രസക്തി. കേസും കോടതിയും പണ്ടേ ബൂര്‍ഷ്വകളുടെ പറ്റുപുസ്തകത്തില്‍ പെടുത്തിയതിനാല്‍ അതിനെ ആ നിലയ്‌ക്കാണ് പാര്‍ട്ടി കൈകാര്യം ചെയ്യാറ്. പക്ഷേ, ആ ബൂര്‍ഷ്വാ സംവിധാനം ബഹുഭൂരിപക്ഷവും അംഗീകരിക്കുന്നതിനാല്‍ പൊടുന്നനെ അതൊന്നും തകര്‍ത്തെറിയാനാവില്ല എന്നത് മറ്റൊരു കാര്യം. അതുകൊണ്ടാണ് സഭയിലെ കസേരയും കംപ്യൂട്ടറും അടിച്ചു തകര്‍ത്തത്. പ്രതീകാത്മകമായി ചെയ്തതാണെങ്കിലും മാനസികമായി ബൂര്‍ഷ്വാ സംവിധാനമാണ് തകര്‍ത്തതെന്ന സമാധാനമായിരുന്നു പാര്‍ട്ടിക്ക്.  

പക്ഷേ, കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തകിടംമറിയുമെന്ന് ആരറിഞ്ഞു. മാണിസ്സാറ് പണ്ട് അഴിമതിക്കാരനായിരുന്നെങ്കില്‍ ഇന്നങ്ങനെയല്ല; സ്വന്തം സാറാണ്. മാത്രമോ ആ സാറിനെക്കാള്‍ സ്‌നേഹത്തോടെയാണ് കുഞ്ഞുമാണിയെ പാര്‍ട്ടി നെഞ്ചേറ്റുന്നത്.  

കോടതിയ്‌ക്കു പിന്നെ ഇമ്മാതിരി കന്നംതിരിവുകളില്‍ താല്‍പര്യമില്ലാത്തതിനാല്‍ ‘ഉപ്പു തിന്നവരൊക്കെ വെള്ളം കുടിയ്‌ക്കണ ‘മെന്ന് കല്‍പിച്ചു. സന്ദിഗ്‌ദ്ധഘട്ടത്തില്‍ മാണിസ്സാറ് അഴിമതിക്കാരനാണെന്ന് വല്യ കോടതിയില്‍ പറയേണ്ടി വന്നു.  

എന്നാല്‍ ആ പറഞ്ഞത് അതേ അര്‍ഥത്തിലല്ല മനസ്സിലാക്കേണ്ടത് എന്നത്രേ വിജയരാഘവ ഉവാച. മാര്‍ക്‌സിയന്‍ എയ്‌സ്തറ്റിക്‌സ് അറിഞ്ഞുകൂടാത്തതിന്റെ പ്രശ്‌നമാണതെന്ന് ‘എഴുത്താളരോ’ട്  സഖാവ് പറഞ്ഞിട്ടുണ്ട്. മാണിസ്സാറ് ഒരു നിമിത്തമാണ്. ആ സാറല്ല വേറെ സാറാണ് അന്ന് ധനകാര്യം ചെയ്തിരുന്നതെങ്കില്‍ അയാള്‍ക്കെതിരെയാവും തിരിയുക. മാണിസ്സാര്‍ എന്ന മനുഷ്യന്‍ നല്ലയാള്‍; ധനകാര്യം എടുത്താല്‍ പൊട്ട. അപ്പോള്‍ ആ ധനകാര്യ മാണിസ്സാറിനെതിരെ പാര്‍ട്ടി നടത്തിയതൊന്നും കുഞ്ഞുമാണിയുടെ പിതാശ്രീ മാണിസ്സാറിനെ ബാധിക്കയില്ലെന്നു ചുരുക്കം. നമ്മുടെ ഈയെമ്മുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ മനസ്സിലായേനെ. അപ്പൊ പ്രതിഷേധം സംഘടിപ്പിച്ച മാണിസ്സാര്‍ വേ… ഇപ്പോഴത്തെ ആത്മാവായ മാണിസ്സാര്‍ …റെ. അങ്ങനെ മാര്‍ക്‌സിയന്‍ ഡയലറ്റിക്‌സിന്റെ അരികുപറ്റി വരാത്തവരാണ് പാര്‍ട്ടിയെക്കുറിച്ച് ഇല്ലാവചനം പറയുന്നത്.

ഏത് കൊടും ക്രിമിനലായാലും അഴിമതിക്കാരനായാലും പാര്‍ട്ടി മൂശയിലൂടെ ഉരുകിയൊലിച്ചു വന്നാല്‍ ഡബ്ള്‍ ഓകെ. ഇനി സംശയമുള്ളവര്‍ വൈരുധ്യാത്മക ഭൗതികവാദത്തിന്റെ വരികളിലൂടെ നടക്കുക. എല്ലാം ശരിയാവും. ശരിയായതേ പാര്‍ട്ടി ചെയ്യൂ. പാര്‍ട്ടി ചെയ്തതേ ശരിയാവൂ. ഗണേശന്റെ പിതാശ്രീയെ നോക്കൂ. വല്ല സംശയം മനസ്സിന്റെ ഏതെങ്കിലും മൂലയിലുണ്ടെങ്കില്‍  അതൊക്കെ പോയിക്കിട്ടും.

Tags: cpmകെ.എം. മാണി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.