Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നാട്യശാസ്ത്രം; ഭാരതത്തിന്റെ നടനപൈതൃകം

രസം എന്നു കേള്‍ക്കുമ്പോള്‍ എല്ലാവരുടേയും മനസ്സില്‍ നവരസമാണ് വരുന്നത്. അതായത് ഒന്‍പത് രസങ്ങള്‍. എന്നാല്‍ ഏറ്റവും രസകരമായ ഒരു കാര്യം എന്തെന്നാല്‍ നാട്യശാസ്ത്രത്തില്‍ എട്ടു രസങ്ങളെക്കുറിച്ചു മാത്രമേ പ്രതിപാദിക്കുന്നുള്ളൂ എന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2021, 05:00 am IST
in Varadyam

ഡോ. പദ്മിനി കൃഷ്ണന്‍

നമുക്ക് ഒരു ചോദ്യത്തില്‍ നിന്നും ആരംഭിക്കാം.

‘കിം രസേഭ്യോ  

ഭാവാനാമഭി നിര്‍വൃത്തി

രുതാഹോ ഭാവേഭ്യോ

രസാനാമിതി?’

രസങ്ങളില്‍ നിന്നും ഭാവങ്ങളുണ്ടാകുന്നുവോ അതോ ഭാവങ്ങളില്‍ നിന്നും രസങ്ങളോ?

ഇതറിയണമെങ്കില്‍ എന്താണ് രസം എന്നും എന്താണ് ഭാവം എന്നും അറിയേണ്ടതുണ്ട്. ഒരു ചെറിയ ഉദാഹരണം കൊണ്ടു തന്നെ ഈ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താനാകും. നിങ്ങള്‍ ഒരു ചലച്ചിത്രം കാണുന്നു എന്നു വിചാരിക്കുക. നായികാ നായകന്മാര്‍ അഭിനയിക്കുന്ന ഒരു പ്രണയരംഗം. അവരുടെ മുഖത്തെ പ്രണയഭാവം കാണുമ്പോള്‍ നിങ്ങളുടെ (പ്രേക്ഷകരുടെ) മുഖത്ത് ശൃംഗാര രസം നിറയുന്നു. അല്ലെങ്കില്‍ യുദ്ധമുഖത്ത് യോദ്ധാക്കള്‍ തമ്മിലുള്ള പോരാട്ടം. രക്തം വമിക്കുന്ന ജുഗുപ്‌സാവഹമായ ഭാവം കാണുമ്പോള്‍ പ്രേക്ഷകരുടെ മുഖത്ത് ബീഭത്സരസം ജനിക്കുന്നു.

ഇതില്‍ നിന്നും മുന്‍പു പറഞ്ഞ ചോദ്യത്തിന് ഉത്തരം കിട്ടിക്കാണും എന്നു കരുതുന്നു. അതെ, ഭാവത്തില്‍ നിന്നാണ് രസം ജനിക്കുന്നത്. നടീനടന്‍മാര്‍ (നര്‍ത്തകര്‍) ചെയ്യുന്നത് ഭാവവും ആസ്വാദകര്‍ രസിക്കുന്നത് (ആസ്വാദനത്തിന്റെ ഫലമായി അവരുടെ മുഖത്തുണ്ടാകുന്നത്) രസവും.

രസം എന്നു കേള്‍ക്കുമ്പോള്‍ എല്ലാവരുടേയും മനസ്സില്‍ നവരസമാണ് വരുന്നത്. അതായത് ഒന്‍പത് രസങ്ങള്‍. എന്നാല്‍ ഏറ്റവും രസകരമായ ഒരു കാര്യം എന്തെന്നാല്‍ നാട്യശാസ്ത്രത്തില്‍ എട്ടു രസങ്ങളെക്കുറിച്ചു മാത്രമേ പ്രതിപാദിക്കുന്നുള്ളൂ എന്നതാണ്.

‘ശൃംഗാര ഹാസ്യ കരുണാ

രൗദ്ര വീര ഭയാനകഃ

ബീഭത്സാദ്ഭുത സമജ്ഞൗചേ

തൃഷ്ടൗ നാട്യേ രസാഃ  

സ്മൃതാഃ

ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അദ്ഭുതം എന്നിങ്ങനെ എട്ട് രസങ്ങളാണ് നാട്യത്തില്‍ ഉള്ളത്. രതി എന്ന ഭാവത്തില്‍ നിന്ന് ശൃംഗാരം എന്ന രസം ഉണ്ടാകുന്നു. അതുപോലെ ഹാസത്തില്‍ നിന്നും ഹാസ്യവും ശോകത്തില്‍ നിന്നും കരുണവും ക്രോധത്തില്‍ നിന്നും രൗദ്രവും ഉത്സാഹത്തില്‍ നിന്നും വീരവും ഭയത്തില്‍ നിന്നും ഭയാനകവും ജുഗുപ്

സയില്‍ നിന്നും ബീഭത്സവും വിസ്മയത്തില്‍ നിന്നും അദ്ഭുതവും ഉണ്ടാകുന്നു. ഈ എട്ടു ഭാവങ്ങളെ സ്ഥായീഭാവങ്ങള്‍ എന്നു പറയുന്നു. മറ്റു വിവിധ തരത്തിലുള്ള ഭാവങ്ങള്‍ -ഗ്ലാനി, ശങ്ക, അസൂയ, അഹംഭാവം, ആലസ്യം, ദൈന്യം, ചിന്ത, മോഹം, സ്മൃതി, ചപലത, നിദ്ര, അമര്‍ഷം, വ്യാധി, മരണം തുടങ്ങിയവയ്‌ക്ക് വ്യഭിചാരീ ഭാവങ്ങള്‍ എന്നും പറയുന്നു.

ഇനി മറ്റൊരു കാര്യം ഒരു രസത്തില്‍ നിന്നും മറ്റൊരു രസം ഉണ്ടാവാറുണ്ട് എന്നുള്ളതാണ്.

ശൃംഗാരത്തില്‍ നിന്നും ഹാസ്യവും രൗദ്രത്തില്‍ നിന്നും കരുണവും വീരത്തില്‍ നിന്നും അദ്ഭുതവും ബീഭത്സത്തില്‍ നിന്നും ഭയാനകവും ഉണ്ടാകുന്നു.

ഉദാഃ രാമായണം ടിവിയില്‍ കാണുന്ന പ്രേക്ഷകര്‍. ശ്രീരാമന്‍ ശൈവ ചാപം എടുത്തുയര്‍ത്തുന്നു. വീരരസത്തോടെയുള്ള ആ നില്‍പ്പു കാണുമ്പോള്‍ പ്രേക്ഷകരുടെ മുഖത്ത് വിരിയുന്ന അദ്ഭുത രസം തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം. ഇവിടെ വീരരസത്തില്‍ നിന്ന് മറ്റൊരു രസമായ അദ്ഭുതം ഉണ്ടാകുന്നു. അതുപോലെ രാക്ഷസീരാക്ഷസന്മാരുടെ ബീഭത്സരസം കാണുമ്പോള്‍ നമുക്കുണ്ടാകുന്നത് ഭയാനകം എന്ന രസം.

രസങ്ങള്‍ക്ക് നിറവും ദേവന്മാരെയും നാട്യശാസ്ത്രം നല്‍കിയിട്ടുണ്ട്

ശൃംഗാരം-പച്ച  

ഹാസ്യം – വെള്ള  

കരുണം -തവിട്ട് നിറം  

രൗദ്രം – ചുവപ്പ്  

വീരം – സ്വര്‍ണ്ണ നിറം  

ഭയാനകം – കറുപ്പ്  

ബീഭത്സം-നീല  

അദ്ഭുതം- മഞ്ഞ.

ശൃംഗാരം-വിഷ്ണു, ഹാസ്യം-ശിവഗണങ്ങള്‍, കരുണം- യമന്‍, രൗദ്രം-രുദ്രന്‍, വീരം-ദേവേന്ദ്രന്‍, ബീഭത്സം-മഹാകാലന്‍, ഭയാനകം-കാമന്‍, അദ്ഭുതം-ബ്രഹ്മാവ്.

ശാന്തം എന്ന ഒന്‍പതാം രസം ബ്രഹ്മദേവന്‍ ചൊല്ലിക്കൊടുത്തിട്ടില്ല എന്നും, ഭരതമുനി പിന്നീടത് എഴുതി ചേര്‍ത്തു എന്നും, നാട്യശാസ്ത്രത്തിലെ രസവികല്‍പം എന്ന ആറാം അദ്ധ്യായത്തില്‍ സൂചിപ്പിക്കുന്നു.

ഇതുവരെ രസത്തെ കുറിച്ചാണ് പറഞ്ഞത്. ഇനി അല്‍പം ഭാവത്തെ കുറിച്ച് ആകാം. ഭാവം എന്നത് മൂന്നു കാര്യങ്ങള്‍ ചേരുമ്പോള്‍ ആണ് പൂര്‍ണ്ണമാകുന്നത്-ഭാവം, വിഭാവം, അനുഭാവം.

ഭാവം എന്നാല്‍ ഭവിപ്പിക്കുന്നത് അതായത് രസത്തെ ഭവിപ്പിക്കുന്നത് (ഉണ്ടാക്കുന്നത്).

അടുത്തത് വിഭാവം-കാരണം ആകുന്നത് അതായത് ഭാവ കാരണമായ സന്ദര്‍ഭം.

അനുഭാവം-അനുഭവിച്ച് കാണിക്കുന്നത്.

ഒരുദാഹരണം വിശദീകരിക്കുമ്പോള്‍ ഇതു നന്നായി മനസ്സിലാക്കാന്‍ സാധിക്കും.

നടന്‍ ശോകം എന്ന ഭാവം അഭിനയിക്കുന്നു. ഈ ശോകത്തിന് ഒരു കാരണം അല്ലെങ്കില്‍ സന്ദര്‍ഭം വേണം (ഇഷ്ട ജനങ്ങളുടെ വേര്‍പാട്, മരണം, ധന നാശം) ഇത് വിഭാവം. ഇനി ഈ ശോക ഭാവത്തെ നടന്‍ എങ്ങനെയൊക്കെ അഭിനയിച്ചു കാണിക്കുന്നു എന്നത് അനുഭാവം (കണ്ണീര്‍ വാര്‍ക്കുക, നിലവിളിക്കുക, തേങ്ങുക, നെടുവീര്‍പ്പിടുക, കുഴഞ്ഞുവീഴുക) ഇവയെല്ലാം നാട്യശാസ്ത്രത്തിലെ ഏഴാം അദ്ധ്യായമായ ഭാവവ്യഞ്ജകത്തില്‍ വിശദീകരിച്ചിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

Kerala

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

India

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

Kerala

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

Kerala

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

പുതിയ വാര്‍ത്തകള്‍

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.